India

കെ അണ്ണാമലൈയേയും ബിജെപി പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി

കോയമ്പത്തൂരിൽ കെ അണ്ണാമലൈയേയും ബിജെപി പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. കോയമ്പത്തൂരിലെ ബിജെപി റാലിക്കിടെയാണ് അറസ്റ്റ്. 1998ലെ കോയമ്പത്തൂർ സ്ഫോനത്തിൻറെ സൂത്രധാരൻ എസ്‌ എ ബാഷയുടെ വിലാപയാത്രയ്ക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് റാലി നടത്തിയത്. പൊലീസ് അനുമതി നൽകിയത് യോഗത്തിന് മാത്രമെന്നും പൊലീസ് മേധാവി അറിയിച്ചു. എന്നാൽ വിഷയത്തിൽ […]

India

സര്‍ക്കാരിന്‍റെ നിരാശയുടെ പ്രതീകം; രാഹുലിനെതിരെ കേസെടുത്തതിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കേസെടുത്തതില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസിന്‍റെ ലോക്‌സഭാംഗം പ്രിയങ്ക ഗാന്ധി വാദ്ര രംഗത്ത്. സര്‍ക്കാരിന്‍റെ നിരാശയുടെ പ്രതീകമാണ് ഈ കേസെന്നും അവര്‍ ആരോപിച്ചു. യഥാര്‍ഥ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം. ബിആര്‍ അംബേദ്ക്കറെ അപമാനിച്ചത് രാജ്യം പൊറുക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അംബേദ്ക്കറോടുള്ള രാജ്യത്തിന്‍റെ […]

Keralam

IFFK 2024: മികച്ച ചിത്രമായി ‘ഫെമിനിച്ചി ഫാത്തിമ’; ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ് പായൽ കപാഡിയയ്ക്ക്

29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീപക്ഷ രാഷ്‌ട്രീയം ഉയർത്തിപ്പിടിച്ച മേള ഐക്യത്തിന്റെയും ഒരുമയുടേയും പ്രതീകമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിച്ചമർത്തപ്പെട്ടവരുടേയും ദുരിതമനുഭവിക്കുന്നവരുടേയും അവകാശത്തോടൊപ്പമാണ് ഈ മേള നിലകൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംവിധായിക പായൽ കപാഡിയക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് […]

Keralam

വയനാട് പുനരധിവാസം; ‘ടൗണ്‍ഷിപ്പിനായി രണ്ട് എസ്‌റ്റേറ്റുകൾ പരിഗണനയിൽ, ദുരന്തബാധിതരുടെ പട്ടിക ഉടൻ’: മന്ത്രി കെ.രാജൻ

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിനുള്ള ഗുണഭോക്താക്കളുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. വീട് വാഗ്ദാനം ചെയ്ത എല്ലാവരുമായും മുഖ്യമന്ത്രി ജനുവരിയിൽ ചർച്ച നടത്തും. കേന്ദ്ര സഹായം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും, കോടതി മനുഷ്യത്വപരമായ സമീപനം തുടരുമെന്ന് കരുതുന്നതായും കെ രാജൻ പറഞ്ഞു. പുനരധിവാസത്തിനുള്ള ഗുണഭോക്താക്കളുടെ […]

India

കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ വീട്ടിൽ ക്രിസ്മസ് ആഘോഷം; പുൽക്കൂടിന് മുന്നിൽ മെഴുകുതിരി കൊളുത്തി മോദി

കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ ഡൽഹിയിലുള്ള വസതിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പ്രധാനമന്ത്രി മോദി തൻ്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയെ ജോർജ് കുര്യനും കുടുംബവും പൂക്കൾ നൽകിയാണ് സ്വീകരിച്ചത്. കരോൾ സംഘത്തിന്റെ ഗാനവിരുന്നും പരിപാടിയിൽ ഒരുക്കിയിരുന്നു. വീട്ടിലൊരുക്കിയ […]

India

‘രാഹുലിനെതിരെ കേസെടുത്തത് ഒരു ബഹുമതിയായി കാണുന്നു’, ബിജെപി ഭരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഡോ. ബിആര്‍ അംബേദ്‌കറിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിക്കെതിരെ ഫയല്‍ ചെയ്‌ത കേസ് ഒരു ബഹുമതിയായി കാണുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാല്‍. അമിത്‌ ഷായ്‌ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ വഴിതിരിച്ച് വിടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തന്ത്രമാണ് പ്രതിപക്ഷ നേതാവ് രാഹുലിനെതിരായ കേസ് […]

Keralam

എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു

എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു. ബേബി മെമ്മോറിയല്‍ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. ഹൃദയസ്തംഭനം ഉള്‍പ്പെടെ ഗുരുതരാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കാര്‍ഡിയോളജി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ചികിത്സ നല്‍കിവരികയാണ്.

Keralam

‘ഭാര്യയുടെ ചികിത്സയ്ക്കായി പണം ചോദിച്ചപ്പോള്‍ അപമാനിച്ചു’; കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി, ആത്മഹത്യാക്കുറിപ്പ്

കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവിനെയാണ് കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി ബാങ്കെന്ന് ആരോപിക്കുന്ന സാബുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ഏഴരയോടെയാണ് സാബുവിനെ ബാങ്കിന്റെ […]

Business

85 കടന്ന് സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന് തിരിച്ചുകയറി

ന്യൂഡല്‍ഹി: 85 കടന്ന് സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന് തിരിച്ചുകയറി. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ആറു പൈസയുടെ നേട്ടമാണ് ഇന്ന് ഉണ്ടായത്. എന്നാല്‍ വിനിമയം നടക്കുന്നത് ഇപ്പോഴും 85ന് മുകളില്‍ തന്നെയാണ്. 85.07 എന്ന നിലയിലേക്കാണ് ഇന്ന് രൂപ തിരിച്ചുകയറിയത്. യുഎസ് ഫെഡറല്‍ റിസര്‍വ് […]

India

കുഞ്ഞ് 2 വയസിനുള്ളില്‍ മരിച്ചുപോകും, സഹായിക്കണമെന്ന് ഹര്‍ജി; സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുഞ്ഞിന്റെ രക്ഷയ്‌ക്കെത്തി സുപ്രിംകോടതി

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫിയെന്ന അപൂര്‍വരോഗം ബാധിച്ച 11 മാസം പ്രായമായ കുഞ്ഞിന്റെ രക്ഷയ്‌ക്കെത്തി സുപ്രിംകോടതി. കുഞ്ഞിന്റെ ചികിത്സയ്ക്കുള്ള ഭീമമായ തുക കണ്ടെത്താന്‍ സുപ്രിംകോടതി ഇടപെട്ടു. രോഗചികിത്സയ്ക്കുള്ള 14 കോടി രൂപ കണ്ടെത്താന്‍ കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗമില്ലെന്ന് കണ്ട സുപ്രിംകോടതി ഈ വിഷയം പരിശോധിച്ച് മറുപടി അയയ്ക്കാന്‍ […]