India

അമിത് ഷാ നടത്തിയ വിവാദ പരാമർശം; ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും

ഭരണഘടന ചർച്ചയ്ക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ വിവാദ പരാമർശത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും. രാജ്യസഭയിൽ തൃണമൂൽ കോണ്ഗ്രസ് അംഗം ഡെറിക് ഒബ്രയാൻ ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി രാജിവക്കണമെന്നും, ബാബ സാഹിബ്‌ അംബേദ്കറിനെ അവഹേളിച്ചതിൽ മാപ്പു പറയണമെന്നുമാണ് പ്രതിപക്ഷത്തിന്റെ […]

Keralam

‘മതേതര കേരളത്തെ സംഘപരിവാറിന് ഒറ്റിക്കൊടുക്കാന്‍ വന്ന ആര്‍എസ്എസ് ഏജന്റ് ആണ് പിണറായി എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു’

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മതേതര കേരളത്തിനെ സംഘപരിവാറിന് ഒറ്റിക്കൊടുക്കാന്‍ വന്ന ആര്‍എസ്എസ് ഏജന്റ് ആണ് പിണറായി വിജയന്‍ എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നുവെന്ന് കെ സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. […]

Keralam

ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണം; ദേവസ്വങ്ങൾ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി വി നാഗരത്ന, എൻ കെ സിംഗ് എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് നിയന്ത്രണങ്ങൾ റദ്ദാക്കണമെന്നാവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പ്രകാരം […]

Keralam

സിനിമാ, സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു

സിനിമാ, സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി.കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ അഞ്ചുദിവസമായി ചികിത്സയിലായിരുന്നു. 200ൽ പരം സിനിമകളിലും, 25 പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, നന്ദനം, എന്നീ സിനിമകളിലെ വേഷങ്ങൾ […]

Keralam

പി.പി ദിവ്യയുടെ ജാമ്യ ഉപാധികളിൽ ഇളവ്; ജില്ല വിട്ടുപോകാന്‍ തടസമില്ല, പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം

എഡിഎം ആയിരുന്ന കെ നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സിപിഐഎം നേതാവ് പി പി ദിവ്യയുടെ ജാമ്യ ഉപാധികളിൽ ഇളവ്. ജില്ല വിട്ട് പോകരുതെന്ന ഉപാധി ഒഴിവാക്കി. ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പി പി ദിവ്യയ്ക്ക് പങ്കെടുക്കാം. തലശ്ശേരി സെഷൻസ് കോടതിയാണ് ഇളവ് നൽകിയിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും […]

Keralam

ന്യൂനമര്‍ദ്ദം ശക്തമായി; സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ തമിഴ്നാട് – തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട നേരിയ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ […]

India

‘ചിലർക്ക് അംബേദ്കർ എന്ന പേരിനോട് അലർജി’; അമിത് ഷായ്ക്കെതിരെ വിജയ്

ഡോക്ടർ ബി ആർ അംബേദ്ക്കറുമായി ബന്ധപ്പെട്ട അമിത് ഷായുടെ പരാമർശത്തിനെതിരെ തമിഴ് ചലച്ചിത്ര താരവും ടി വി കെ തലവനുമായ വിജയ്. ചിലർക്ക് അംബേദ്കർ എന്ന പേരിനോട് തന്നെ അലർജിയാണെന്നും അംബേദ്കറുടെ പേര് ഓരോ നാവിലും മുഴങ്ങണമെന്നും വിജയ് പറഞ്ഞു. അംബേദ്കറിലൂടെയാണ് ഇന്ത്യൻ ജനത സ്വാതന്ത്ര്യം ശ്വസിച്ചത്. അംബേദ്കറെ […]

Keralam

ഭീകരസംഘടനയുമായി അനുകമ്പയുള്ളവര്‍ക്ക് പണം നല്‍കിയെന്ന് സംശയം; സിഎംആര്‍എല്ലിനെതിരെ ഗുരുതര വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: സിഎംആര്‍എല്ലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എസ്എഫ്‌ഐഒ. ഭീകരസംഘടനയുമായി അനുകമ്പയുള്ളവര്‍ക്ക് സിഎംആര്‍എല്ലില്‍ നിന്ന് പണം ലഭിച്ചതായി സംശയിക്കുന്നുവെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതായും എസ്എഫ്‌ഐഒ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേയാണ് എസ്എഫ്‌ഐഒയ്ക്ക് വേണ്ടി ഹാജരായ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. സിഎംആര്‍എല്ലില്‍ നിന്ന് ആര്‍ക്കൊക്കെ […]

India

ഉയര്‍ന്ന ഇപിഎഫ് പെന്‍ഷന്‍; വിവരങ്ങള്‍ നല്‍കാന്‍ തൊഴിലുടമകള്‍ക്ക് ഒരു മാസം കൂടി സമയം

ന്യൂഡല്‍ഹി: ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ അപേക്ഷിച്ച ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ശമ്പള വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ തൊഴിലുടമകള്‍ക്ക് വീണ്ടും സമയം നീട്ടി നല്‍കി ഇപിഎഫ്ഒ. അപേക്ഷകരുടെ ശമ്പളവിവരങ്ങള്‍ നല്‍കാന്‍ കൂടുതല്‍ സാവകാശം അനുവദിക്കണമെന്ന തൊഴിലുടമകളുടെ ആവശ്യം പരിഗണിച്ച് ജനുവരി 31 വരെയാണ് സമയം അനുവദിച്ചത്. 3.1 ലക്ഷം […]

World

ക്രിസ്മസ് – ന്യൂയർ ആഘോഷമാക്കാൻ ഹെറിഫോഡ് കേരളീയം കൂട്ടായ്മയുടെ ‘കുടുംബസംഗമം’ ഡിസംബർ 29ന്

യു കെ, ഹെറിഫോഡ്:  ക്രിസ്മസ് – ന്യൂയർ ആഘോഷമാക്കാൻ ഹെറിഫോഡ് കേരളീയം കൂട്ടായ്മയുടെ ‘കുടുംബസംഗമം’ ഡിസംബർ 29ന് നടക്കും. ഹെറിഫോഡിലെ ഹാംപ്ടൺ ബിഷപ്പ് വില്ലജ് ഹാളിൽ ഞായറാഴ്ച നാല് മണിക്ക് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. വിവിധ കലാപരിപാടികളോടെ നടക്കുന്ന ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പ്രശസ്ത വയലിനിസ്റ് അക്ഷയുടെ വയലിൻ […]