India

‘ഭാവിയില്‍ ഒരു രാജ്യം ഒരു പാര്‍ട്ടി കൊണ്ടുവരാനുള്ള നീക്കം’; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് അവതരണ അനുമതി നല്‍കരുതെന്ന് പ്രതിപക്ഷം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കെ പ്രതിഷേധവുമായി പ്രതിപക്ഷം. ബില്ലിന് അവതരണ അനുമതി നല്‍കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ അംഗങ്ങള്‍ കത്തു നല്‍കി. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് കത്ത് നല്‍കിയത്. അതേസമയം, ലോക്‌സഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും വിപ്പ നല്‍കിയിട്ടുണ്ട്. എല്ലാ […]

Keralam

ഗുരുവായൂരില്‍ കുചേലദിനാഘോഷം നാളെ; അവില്‍ നിവേദ്യം ശീട്ടാക്കല്‍ ഇന്ന് വൈകീട്ട് വരെ

തൃശൂര്‍: ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ചയായ ഡിസംബര്‍ 18ന് ഗുരുവായൂര്‍ ദേവസ്വം കുചേല ദിനം ആഘോഷിക്കും. സംഗീതാര്‍ച്ചനയും നൃത്തശില്‍പവും കുചേലവൃത്തം കഥകളിയും കുചേല ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും.കുചേല ദിനത്തിലെ പ്രധാന വഴിപാടായ വിശേഷാല്‍ അവില്‍ നിവേദ്യം ശീട്ടാക്കാന്‍ തുടങ്ങി. അഡ്വാന്‍സ് ബുക്കിങ്ങ് കഴിഞ്ഞ് ബാക്കി വരുന്ന ടിക്കറ്റുകള്‍ ഇന്ന് വൈകിട്ട് 5 […]

Keralam

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, അറബിക്കടലില്‍ ചക്രവാതച്ചുഴി; കേരളത്തില്‍ അഞ്ചു ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിച്ചു തമിഴ്‌നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു […]

Keralam

കട്ടമ്പുഴ കാട്ടാന ആക്രമണം; എല്‍ദോസിന്റെ കുടുംബത്തിനുള്ള ധനസഹായമായി 10 ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

കട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ കുടുംബത്തിനുള്ള ധനസഹായമായി 10 ലക്ഷം രൂപ ഇന്ന് തന്നെ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും ഹൃദയ വേദന ഉണ്ടാക്കുന്നതുമായ സംഭവമാണ് നടന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്‍ദോസിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ തോതില്‍ ജനരോക്ഷം ഉയര്‍ന്നിട്ടുണ്ട്. […]

Keralam

ചോദ്യപേപ്പര്‍ ചോര്‍ച്ച; പ്രത്യേക സമിതിയുടെയും ക്രൈബ്രാഞ്ചിന്റേയും അന്വേഷണം ആരംഭിച്ചു

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രത്യേക സമിതിയുടെയും ക്രൈബ്രാഞ്ചിന്റേയും അന്വേഷണം ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പിലെ ആറംഗ സംഘം ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അധ്യാപകരുടെ പങ്ക് അന്വേഷിക്കും. എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനല്‍ ഉടമയുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും. പൊതുവിദ്യാലയങ്ങളിലെ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി […]

India

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമം, കെമിക്കല്‍ കാസ്‌ട്രേഷന്‍ നടപ്പാക്കണമെന്ന് ഹര്‍ജി

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ലൈംഗിക കുറ്റകൃത്യം നടത്തുന്നവരുടെ ലൈംഗികശേഷി രാസമരുന്നുകള്‍ ഉപയോഗിച്ച് ഇല്ലാതാക്കുന്ന കെമിക്കല്‍ കാസ്‌ട്രേഷന്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി. സ്ത്രീകള്‍, കുട്ടികള്‍, ട്രാന്‍സ്ജെന്‍ഡറുകള്‍ എന്നിവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പെരുകുന്നത് തടയാന്‍ ഇതടക്കം വിവിധ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലെ വനിത അഭിഭാഷക അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും […]

India

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ഇന്ന് ലോക്‌സഭയില്‍; കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘവാള്‍ ബില്ലുകള്‍ അവതരിപ്പിക്കും

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ഇന്ന് ലോക്‌സഭയില്‍. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘവാള്‍ ബില്ലുകള്‍ അവതരിപ്പിക്കും. 2 ബില്ലുകളാണ് അവതരിപ്പിക്കുക. ലോകസഭ -നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള 129 ആം ഭേദഗതി ബില്ല്, നിയമസഭകളുള്ള മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഒരേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബില്ല് […]

District News

കോട്ടയം റെയിൽവേ സ്റ്റേഷനിൽ മൊബൈൽ മോഷണം നടത്തിയ യുവാവ് റെയിൽവേ പോലീസിൻ്റെ പിടിയിൽ

കോട്ടയം : റെയിൽവേ സ്റ്റേഷനിൽ മൊബൈൽ മോഷണം നടത്തിയ തമിഴ്നാട് സ്വദേശിയായ യുവാവ് റെയിൽവേ പോലീസിൻ്റെ പിടിയിലായി. തമിഴ്നാട് തിരുപ്പൂർ ജോളാർപേട്ട താമരകുളം ഷൺമുഖൻ(39) ആണ് കോട്ടയം റെയിൽവേ പോലീസിൻ്റെ പിടിയിലായത്. മലബാർ എക്പ്രസിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരൻ്റെ പോക്കറ്റിൽ നിന്നുമാണ് മൊബൈൽ ഇയാൾ മോഷ്ടിച്ചത്.സ്റ്റേഷൻ എസ് എച്ച് […]

No Picture
Entertainment

പാശുപതാസ്ത്രത്തിന്റെ അധിപൻ, അടിമുടി രൂപം മാറി ലാലേട്ടന്‍; കണ്ണപ്പ’യിലെ ‘കിരാത’ ലുക്ക് പുറത്ത്

തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ ‘കണ്ണപ്പ’ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് എത്തി. ചിത്രത്തില്‍ ‘കിരാത’ എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.’പാശുപതാസ്ത്രത്തില്‍ പ്രവീണന്‍, വിജയികള്‍ക്കും വിജയന്‍, വനത്തിലെ കിരാത പ്രതിഭ’ എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. പാശുപതാസ്ത്രത്തിന്റെ അധിപനായ പുരാണത്തിലെ കിരാതന്‍ […]

India

‘ബിജെപി ലക്ഷ്യമിടുന്നത് മനുസ്മൃതി അനുസരിച്ചുള്ള നിയമനിര്‍മാണത്തിന്’; ഭരണഘടനാ ചര്‍ച്ചയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

രാജ്യസഭയില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷ തര്‍ക്കം. ചര്‍ച്ചയ്ക്കിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ കോണ്‍ഗ്രസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചതോടെയാണ് ശക്തമായ വാക്പോര് സഭയില്‍ ഉണ്ടായത്. കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ നല്ലതാണെങ്കിലും പ്രവൃത്തി നല്ലതല്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. ‘ഞാന്‍ മുനിസിപ്പാലിറ്റി സ്‌കൂളിലാണ് പഠിച്ചത്. എനിക്ക് വായിക്കാനറിയാം. […]