Keralam

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വകുപ്പുതല അന്വേഷണം; ആറംഗ സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അന്വേഷണത്തിന് ആറംഗ സമിതിയേയും നിയോഗിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. എംഎസ് സൊല്യൂഷന്‍സിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മന്ത്രി,അന്വേഷണസമിതി പ്രൈവറ്റ് ട്യൂഷന്‍ സെന്ററുകളില്‍ സര്‍ക്കാര്‍ സ്‌കൂള്‍ […]

Keralam

‘മെക് 7 പടർന്നു കയറിയ വ്യായാമ ശൃംഖല, അമിത്ഷായെ രാജിവെപ്പിച്ച് പകരം പി മോഹനന് ചുമതല കൊടുക്കൂ’; സന്ദീപ് വാര്യർ

മെക് 7 വ്യായാമ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം ഉന്നയിച്ച സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെയും ബിജെപിയെയും പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് ജി വാര്യർ. മെക് സെവൻ തീവ്രവാദമാണെന്നാണ് ഇപ്പോൾ ബിജെപിക്കാർ പറയുന്നത്. രണ്ടുവർഷത്തിനുള്ളിൽ ആയിരത്തിലേറെ സ്ഥലങ്ങളിലേക്ക് പടർന്നു കയറിയ ഈ വ്യായാമ ശൃംഖല തീവ്രവാദ […]

Business

വീണ്ടും റെക്കോര്‍ഡ് താഴ്ചയില്‍, ഓഹരി വിപണിയിലും നഷ്ടം

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളര്‍ ഒന്നിന് ഒന്‍പത് പൈസയുടെ നഷ്ടം നേരിട്ടതോടെ രൂപ വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. 84.89 എന്ന നിലയിലേക്കാണ് രൂപയൂടെ മൂല്യം താഴ്ന്നത്. അമേരിക്കന്‍ കടപ്പത്രവിപണി കൂടുതല്‍ അനുകൂലമായതും ഇന്ത്യന്‍ ഓഹരി വിപണിയിലെ ഇടിവുമാണ് രൂപയുടെ […]

Keralam

ചാരായം വാറ്റുന്നത് തടഞ്ഞു; മകനെ കുത്തിക്കൊന്ന അച്ഛന് ജീവപര്യന്തം തടവ്

കണ്ണൂര്‍: പയ്യാവൂരില്‍ മകനെ കുത്തിക്കൊന്ന കേസില്‍ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഉപ്പുപടന്ന സ്വദേശി സജിക്കാണ് ശിക്ഷ വിധിച്ചത്. 19കാരന്‍ ഷാരോണിനെയാണ് കുത്തി കൊലപ്പെടുത്തിയത്. 2020 ഓഗസ്റ്റ് 15നായിരുന്നു സംഭവം. കൊലപാതകത്തിന്റെ തലേദിവസം സജി വീട്ടില്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞിരുന്നു. […]

Keralam

വയനാട് പുനരധിവാസം: സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; കര്‍ണാടക സര്‍ക്കാരിന്റേതടക്കം എല്ലാ ഓഫറുകളും ഉറപ്പ് വരുത്തും

മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കര്‍ണാക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ടൗണ്‍ഷിപ്പ് പദ്ധതിയുടെ രൂപരേഖ തയാറാകുന്ന മുറക്ക് വിശദാംശങ്ങള്‍ അറിയിക്കാമെന്ന് മുഖ്യമന്ത്രി. അറിയിച്ചു. സിദ്ധരാമയ്യക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. വയനാട് പുനരധിവാസത്തിന് 100 വീടുകള്‍ വാഗ്ദാനം ചെയ്തുകൊണ്ടുളള കത്തിന് മറുപടി […]

Keralam

പരിശീലകന്‍ മൈക്കല്‍ സ്റ്റാറെയും സഹപരിശീലകരെയും പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ പരിശീലകന്‍ മൈക്കല്‍ സ്റ്റാറെയും സഹപരിശീലകരെയും പുറത്താക്കി. സീസണമിലെ ദയനീയ പ്രകടനത്തെത്തുടര്‍ന്നാണ് തീരുമാനം. കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ 2024 -2025 സീസണിലെ ദയനീയ പ്രകടനം മൂലം ആരാധകരും ടീമിനെ കൈവിട്ടതോടെയാണ് കോച്ചും സ്വീഡിഷ് മുന്‍താരം മൈക്കല്‍ സ്റ്റാറെയെ പുറത്താക്കാന്‍ മാനെജ്‌മെന്റ് തീരുമാനിച്ചത്. […]

Keralam

പോലീസ്- എംവിഡി സംയുക്ത പരിശോധന 24 മണിക്കൂറും, കൂടുതല്‍ എഐ കാമറകള്‍; ഹെല്‍മറ്റിലും സീറ്റ് ബെല്‍റ്റിലും നടപടി, കടുപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അപകടങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ റോഡുകളില്‍ പോലീസും മോട്ടോര്‍ വാഹനവകുപ്പും ചേര്‍ന്ന് സംയുക്ത പരിശോധന നടത്താന്‍ തീരുമാനം. റോഡില്‍ 24 മണിക്കൂറും പോലീസിനെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിച്ച് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എഡിജിപി മനോജ് എബ്രഹാം വിളിച്ചു ചേര്‍ത്ത ഉന്നതതല പൊലീസ് യോഗത്തിലാണ് നടപടികള്‍ കടുപ്പിക്കാന്‍ […]

Keralam

ഗവർണറുടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്

ഗവർണറുടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. തിരുവനന്തപുരം മംഗലപുരം ബിഷപ് പെരേര സ്‌കൂളാണ് സർക്കുലർ ഇറക്കിയത്. രക്ഷിതാക്കൾ കറുത്ത വസ്ത്രം ധരിക്കരുതെന്ന് സർക്കുലർ. ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് മുന്നോടിയാണ് സർക്കുലർ കറുപ്പ് വസ്ത്രത്തിന് വിലക്കേർപ്പെടുത്തിയുള്ള സർക്കുലർ ഇറക്കിയത്. സ്കൂൾ അധികൃതരാണ് സർക്കുലറിന് പിന്നിൽ. രക്ഷിതാക്കൾ ഈ ദിവസം കറുത്ത […]

Keralam

റാന്നി അമ്പാടി കൊലക്കേസ്: പ്രതികള്‍ മൂന്നു പേരും പിടിയില്‍

പത്തനംതിട്ട റാന്നിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടന്‍, അജോ എന്നിവരാണ് പിടിയിലായത്. എറണാകുളത്തുനിന്നാണ് മൂന്ന് പ്രതികളും പിടിയിലായത്. 24 വയസുള്ള അമ്പാടി സുരേഷാണ് മരിച്ചത്. ബിവറേജസ് കോര്‍പ്പറേഷനു മുന്നില്‍ ഇരു സംഘങ്ങള്‍ തമ്മില്‍ ഉണ്ടായ വാക്ക് തര്‍ക്കമാണ് അരുംകൊലയില്‍ […]

Keralam

‘വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം’: പ്രിയങ്ക ഗാന്ധി

മാനന്തവാടിയിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ വയനാട് കളക്ടറോട് ഫോണിൽ സംസാരിച്ച് പ്രിയങ്ക ഗാന്ധി. സംഭവത്തിൽ കർശന നടപടി വേണം. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. സംഭവത്തിൽ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു.4 പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. വയനാട് കണിയാമ്പറ്റ സ്വദേശി ഹർഷിദും സുഹൃത്തുക്കളുമാണ് പ്രതികൾ. […]