Technology

9999 രൂപ വില, മോട്ടോറോളയുടെ അതിവേ​ഗ ഫൈവ് ജി ഫോൺ വിപണിയിൽ; ഫീച്ചറുകൾ

ന്യൂഡൽഹി: ചൈനയുടെ ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടോറോളയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോൺ ആയ മോട്ടോ ജി35 ഫൈവ് ജി ഇന്നുമുതൽ വിപണിയിൽ. 9,999 രൂപയാണ് വില വരിക. നാലു ജിബി റാമും 128 ജിബി സ്റ്റോറേജുമായി എത്തുന്ന ഫോൺ മോട്ടോറോള ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫ്‌ലിപ്കാർട്ട്, തെരഞ്ഞെടുത്ത റീട്ടെയിൽ […]

India

‘കോൺഗ്രസ് സർക്കാർ ഭരണഘടനാ ഭേദഗതികൾ വരുത്തിയത് ഒരു കുടുംബത്തെ സഹായിക്കാൻ’; രാജ്യസഭയിലെ ഭരണഘടനാ ചർച്ചയിൽ നിർമല സീതാരാമൻ

കോൺഗ്രസ് സർക്കാർ ഭരണഘടനാ ഭേദഗതികൾ വരുത്തിയത് ഒരു കുടുംബത്തെ സഹായിക്കാനായിരുന്നുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയിൽ നടക്കുന്ന ഭരണഘടനാ ചർച്ചയിൽ സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ. കോൺഗ്രസ് ഭരണകാലത്ത് വരുത്തിയ ഭേദഗതികൾ ജനാധിപത്യത്തെ ശക്തിപ്പെടുത്താനല്ല, പകരം അധികാരത്തിലിരിക്കുന്നവരെ സംരക്ഷിക്കുന്നതായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേർത്തു. രാജ്യസഭയിൽ നടക്കുന്ന ഭരണഘടനാ ചർച്ചയ്ക്ക് തുടക്കം കുറിച്ച് […]

Keralam

തിരുവനന്തപുരം വഞ്ചിയൂരിൽ വഴി തടഞ്ഞ് സിപിഐഎം സമ്മേളനത്തിനുള്ള സ്റ്റേജ് കെട്ടിയ സംഭവത്തിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി

തിരുവനന്തപുരം വഞ്ചിയൂരിൽ വഴി തടഞ്ഞ് സിപിഐഎം സമ്മേളനത്തിനുള്ള സ്റ്റേജ് കെട്ടിയ സംഭവത്തിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി. പരിപാടികൾക്ക് അനുമതി നൽകരുതെന്ന് നേരത്തെ സർക്കുലർ ഇറക്കിയിരുന്നു. സംഭവം അറിഞ്ഞപ്പോൾ ഉടൻതന്നെ ഇടപെട്ടിരുന്നുവെന്നും ഡിജിപി വ്യക്തമാക്കുന്നു. പരിപാടി സംഘടിപ്പിച്ചവർക്കെതിരെ കേസെടുത്തുവെന്ന് സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി. സെക്രട്ടറിയേറ്റിനു മുന്നിലെ സിപിഐ […]

Uncategorized

കാറില്‍ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; കർശന നടപടി സ്വീകരിക്കാൻ സർക്കാർ നിർദേശം

മാനന്തവാടിയിൽ പട്ടികവർഗക്കാരനായ യുവാവിനെ റോഡിലൂടെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ ഇടപെട്ട് മന്ത്രി ഒ ആർ കേളു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകി. ചെക്ക് ഡാം കാണാനെത്തിയ വിനോദ സഞ്ചാരികൾ തമ്മിൽ കയ്യാങ്കളിയുണ്ടാകുകയും പ്രശ്നത്തിൽ ഇടപെട്ട പ്രദേശവാസിയായ മാതനെ റോഡിലൂടെ വലിച്ചിഴക്കുകയുമായിരുന്നു. 500 മീറ്ററോളം റോഡിലൂടെ […]

India

പൊതുഇടങ്ങളിലെ മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കാറുണ്ടോ?; ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടാം!, ഇക്കാര്യങ്ങള്‍ ഓര്‍ക്കുക

ബംഗളൂരു: പൊതുസ്ഥലങ്ങളിലെ മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. എയര്‍പോര്‍ട്ടുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ഹോട്ടലുകള്‍ തുടങ്ങി പൊതുഇടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നവരെ സൈബര്‍ ക്രിമിനലുകള്‍ ലക്ഷ്യമിട്ടേക്കാം. ഫോണിലുള്ള സ്വകാര്യവിവരങ്ങള്‍ സൈബര്‍ ക്രിമിനലുകള്‍ ചോര്‍ത്തിയെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുഇടങ്ങളിലെ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് […]

Keralam

‘കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനാവില്ല; മോശം പ്രവണതകൾ ഇല്ലാതാക്കണം’; ഹൈക്കോടതി

കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയത്തിന്റെ പേരിൽ ചെയ്യുന്ന പ്രവർത്തികൾക്ക് രാഷ്ട്രീയം നിരോധിക്കാൻ കഴിയില്ല. വിദ്യാർഥി രാഷ്ട്രീയത്തിലെ മോശം പ്രവണതകൾ ഇല്ലാതാക്കണെന്നും കോടതി. മതത്തിൻ്റെ പേരിൽ ചെയ്യുന്ന പ്രവർത്തിക്ക് മതം നിരോധിക്കാറില്ലല്ലോ എന്ന് ഹൈക്കോടതി ചോദിച്ചു. കാമ്പസുകളിൽ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദ്യാർത്ഥി രാഷ്ട്രീയത്തിലെ […]

Keralam

അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരായ ഉത്തരവ്; ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം

അനധികൃത ഫ്ലക്സ് ബോർഡുകൾക്കും കൊടിമരങ്ങൾക്കും എതിരായ ഉത്തരവിൽ ഹൈക്കോടതി ജഡ്ജിക്ക് നേരെ സൈബർ ആക്രമണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രന് എതിരെയാണ് സൈബർ ആക്രമണം.രാഷ്ട്രീയപ്പാർട്ടികളുടെയടക്കം അനധികൃത ഫ്ലക്സ് ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൈബർ പോരാളികൾ സൈബർ ആക്രമണം നടത്തുന്നത്. […]

Keralam

അയ്യപ്പനെ കാണാൻ പുല്ലുമേട്, എരുമേലി വഴി കിലോമീറ്ററുകൾ നടന്നു വരുന്നവർക്ക് ദർശനത്തിന് പ്രത്യേക സൗകര്യം

അയ്യപ്പനെ കാണാൻ പുല്ലുമേട് വഴിയും എരുമേലി വഴിയും കാനന പാതയിലൂടെ കിലോമീറ്ററുകൾ നടന്നു ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഉടൻ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് പി എസ് പ്രശാന്ത് അറിയിച്ചു. ഇത്രയും ദൂരം നടന്നുവരുന്ന ഇവർക്ക് വനം വകുപ്പുമായി സഹകരിച്ച് പ്രത്യേക ടാഗ് നൽകും. പമ്പയിൽ നിന്ന് […]

India

പത്തുവര്‍ഷത്തിനിടെ എഴുതിത്തള്ളിയത് 12 ലക്ഷം കോടി രൂപയുടെ വായ്പകള്‍; പകുതിയും പൊതുമേഖല ബാങ്കുകള്‍, കണക്ക് ഇങ്ങനെ

ന്യൂഡല്‍ഹി: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ എഴുതിത്തള്ളിയത് 12.3 ലക്ഷം കോടി രൂപയുടെ വായ്പകള്‍. ഇതില്‍ പകുതിയും എഴുതിത്തളളിയത് പൊതുമേഖല ബാങ്കുകള്‍ ആണെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. 2015 സാമ്പത്തികവര്‍ഷം മുതല്‍ 2024 സാമ്പത്തികവര്‍ഷം വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. 2020 സാമ്പത്തികവര്‍ഷം മുതല്‍ 2024 സാമ്പത്തികവര്‍ഷം വരെയുള്ള നാലുവര്‍ഷ […]

Business

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. 57,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7140 രൂപ നല്‍കണം. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് വില […]