India

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ; ലോക്സഭയിൽ നാളെ അവതരിപ്പിച്ചേക്കും

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ലോക്സഭയിൽ നാളെ അവതരിപ്പിച്ചേക്കും. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘവാൾ ആണ് ബില്ല് അവതരിപ്പിക്കുക. ബില്ല് നേരത്തെ ഇന്നത്തേക്ക് ലിസ്റ്റ് ചെയ്തിരുന്നു. റിവൈസ്ഡ് ലിസ്റ്റിൽ ബില്ല് ഉൾപ്പെടുത്തിയില്ല. ബില്ല് മാറ്റി വച്ചത് സാങ്കേതിക കാരണങ്ങളാൽ എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. […]

Business

മൂന്ന് പൈസയുടെ നഷ്ടം; രൂപ 85ലേക്ക്?, ഓഹരി വിപണിയിലും ഇടിവ്; എച്ച്ഡിഎഫ്‌സി, എയര്‍ടെല്‍ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. മൂന്ന് പൈസയുടെ നഷ്ടത്തോടെ 84.83 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. കഴിഞ്ഞ ദിവസം 84.88 എന്ന സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് പത്തുപൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. 84.78 എന്ന നിലയിലേക്ക് ഉയര്‍ന്ന രൂപയുടെ മൂല്യമാണ് ഇന്ന് ഇടിഞ്ഞത്. ഓഹരി […]

Keralam

വിനോദ സഞ്ചാരികൾ തമ്മിൽ കയ്യാങ്കളി; ഇടപെട്ട ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു

വയനാട്ടിലെ മാനന്തവാടി കുടൽകടവിൽ, ടൂറിസ്റ്റുകളുടെ പ്രശ്നത്തിൽ ഇടപെട്ട ആദിവാസി യുവാവിനെ മർദ്ദിച്ചതായി. ചെക്കു ഡാം കാണാനെത്തിയ വിനോദ സഞ്ചാരികൾ തമ്മിൽ കയ്യാങ്കളിയുണ്ടായി. ഇതിൽ ഇടപെട്ട പ്രദേശവാസിയായ മാതനെ റോഡിലൂടെ വലിച്ചിഴച്ചു. 500 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച കുടൽകടവ് സ്വദേശി മാതന് കൈ കാലുകൾക്കും നടുവിനും ഗുരുതരമായി പരുക്കേറ്റു. മലപ്പുറത്ത് […]

Keralam

വാളയാര്‍ ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരി വാളയാര്‍ ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറരയോടെയായിരുന്നു അപകടം. വടക്കഞ്ചേരി ചീരക്കുഴി സ്വദേശി അഷ്‌റഫ്, പാലക്കുഴി സ്വദേശി ജോമോന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് […]

Keralam

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനത്തിൽ 67 സിനിമകൾ പ്രദർശിപ്പിക്കും

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനത്തിൽ 67 സിനിമകൾ പ്രദർശിപ്പിക്കും. ഇതിൽ 16 സിനിമകളുടേത് ഐഎഫ്എഫ്കെയിലെ ആദ്യപ്രദർശനമാണ്. മേളയിലെ ആദ്യ ഞായറാഴ്ച വലിയ തിരക്കാണ് എല്ലാ തീയറ്ററുകളിലും അനുഭവപ്പെട്ടത്. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനമായ ഇന്ന് അപ്പുറം, മുഖക്കണ്ണാടി, വിക്ടോറിയ, കിഷ്കിന്ധാകാണ്ഡം, വെളിച്ചം തേടി, സൗദി […]

Keralam

റോഡ് അപകടം കുറയ്ക്കാന്‍ കര്‍മ്മപദ്ധതി: എഡിജിപി വിളിച്ച യോഗം ഉച്ചയ്ക്ക്; പനയമ്പാടത്തെ പരിശോധനാ റിപ്പോര്‍ട്ട് ഇന്ന് നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം വിളിച്ച യോഗം ഇന്ന്. ഉച്ചയ്ക്ക് ഒരു മണിക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം. ജില്ലാ പൊലീസ് മേധാവിമാര്‍, റെയ്ഞ്ച് ഡിഐജിമാര്‍, ഐജിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ ഗതാഗതവകുപ്പുമായി […]

India

പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കർഷകർ; പഞ്ചാബിന് പുറത്ത് ട്രാക്ടർ മാർച്ച് നടത്തും

പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കർഷകർ. ഇന്ന് പഞ്ചാബിന് പുറത്ത് ട്രാക്ടർ മാർച്ച് നടത്തും. നിരവധി കർഷകരെ പങ്കെടുപ്പിച്ചാണ് മാർച്ച് നടത്തുക. മറ്റന്നാൾ ട്രെയിനുകൾ തടഞ്ഞ് പ്രതിഷേധിക്കാനും കർഷക സംഘടനകൾ ആഹ്വാനം ചെയ്തു. റെയിൽവേ ട്രാക്കുകൾക്കും സ്റ്റേഷനുകൾക്കും മുൻപിൽ സംഘം ചേർന്ന് പ്രതിഷേധിക്കാനാണ് ആഹ്വാനം. കേന്ദ്രസർക്കാർ അവഗണനെ തുടർന്നാണ് പ്രതിഷേധം കടുപ്പിക്കാനുള്ള […]

India

തബലിസ്റ്റ് ഇതിഹാസം സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

തബലിസ്റ്റ് ഇതിഹാസം സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു. 73 വയസായിരുന്നു. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആഗോള സംഗീത ഭൂപടത്തില്‍ തന്നെ ഇന്ത്യയെ അടയാളപ്പെടുത്തിയ തബല മാന്ത്രികനാണ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍. പണ്ഡിറ്റ് രവിശങ്കര്‍, ജോണ്‍ മക്ലാഫ്‌ലിന്‍, […]

Health

അമിതമായ ഉപ്പ് ഉപഭോഗം, കാന്‍സറിന് വരെ കാരണമാകാം

ഉപ്പില്ലെങ്കിൽ കറികൾക്ക് രുചിയുണ്ടാകില്ല, എന്നാൽ കൂടിപ്പോയാൽ കാൻസറിന് വരെ കാരണമായേക്കാം. ഉയർന്ന അളവിലുള്ള ഉപ്പിന്റെ ഉപഭോ​ഗം സ്ഥിരമായാൽ ആമാശയത്തില്‍ അര്‍ബുദത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. അമിതമായ ഉപ്പ് ഉപഭോ​ഗം ആമാശയ പാളിയെ നശിപ്പിക്കുകയും ഹെലിക്കോബാക്റ്റർ പൈലോറി (എച്ച്. പൈലോറി) എന്ന ബാക്ടീരിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് […]

Keralam

‘ശബരിമലയിൽ സുഗമ ദർശനം, എത്തിയത് 22.67 ലക്ഷം ഭക്തർ’; വരുമാനം 163.89 കോടി

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം ഡിസംബർ 14ന് 29 ദിവസം പൂർത്തിയായപ്പോൾ 22,67,956 ഭക്തർ ദർശനം നടത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ സമയം എത്തിയ തീർത്ഥാടകരേക്കാൾ 4,51,043 പേർ കൂടുതലാണിത്. ദർശനത്തിനെത്തിയ തീർത്ഥാടകർക്കും, ഒരു മാസക്കാലം […]