India

‘ഇങ്ങോട്ടില്ലാത്ത ബഹുമാനം അങ്ങോട്ടുമില്ല’; സഭയില്‍ കൊമ്പുകോര്‍ത്ത് ധന്‍കറും ഖര്‍ഗെയും; ധന്‍കറിനെതിരായ അവിശ്വാസപ്രമേയത്തില്‍ ഇന്നും തര്‍ക്കം

രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിന് എതിരായ അവിശ്വാസ പ്രമേയത്തില്‍ രാജ്യസഭ പ്രക്ഷുബ്ധം. സഭയില്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ജഗ്ദീപ് ധന്‍ഖറും കൊമ്പുകോര്‍ത്തു. താന്‍ കര്‍ഷകന്റെ മകനാണ് പിന്മാറില്ലെന്ന് ധന്‍കര്‍ പറഞ്ഞപ്പോള്‍ താന്‍ കര്‍ഷക തൊഴിലാളികളുടെ മകനാണെന്ന് മല്ലിക അര്‍ജുന്‍ ഖര്‍ ഗെ തിരിച്ചടിച്ചു. ജഗദീപ് ധന്‍കറിനു എതിരായ അവിശ്വാസ പ്രമേയത്തില്‍, […]

Entertainment

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍; പോലീസ് നടപടി പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ യുവതി മരിച്ച സംഭവത്തില്‍

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ഹൈദരാബാദ് പോലീസ് ആണ് നടനെ അറസ്റ്റ് ചെയ്തത്. പുഷ്പ 2 സിനിമ പ്രദര്‍ശിപ്പിച്ച തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് 39കാരിയായ യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ജൂബിലി ഹിൽസിലെ വസതിയിൽ എത്തിയാണ് അല്ലുവിന്റെ അറസ്റ്റ് ചെയ്തത്. തുടർന്ന് താരത്തെ ചിക്ക്ട്പള്ളി പോലീസ് സ്റ്റേഷനിലേക്ക് […]

Keralam

ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വയനാട്ടില്‍ നിന്ന് പുതിയ താരോദയം; വിജെ ജോഷിത അണ്ടര്‍ 19 ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍

സജ്‌നക്കും മിന്നുമണിക്കും പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വയനാട്ടില്‍ നിന്ന് പുതിയ ഒരു താരം കൂടി. കല്‍പ്പറ്റ സ്വദേശിനിയായ വി.ജെ. ജോഷിതക്കാണ് മലേഷ്യയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ പതിനഞ്ചിന് ആരംഭിക്കുന്ന ഏഷ്യ കപ്പ് വനിതകളുടെ അണ്ടര്‍ 19 ലോക കപ്പിന് […]

Keralam

മലബാറിലെ ട്രെയിൻ യാത്രാ ദുരിതം അവസാനിക്കുന്നു?: പുതിയ ട്രെയിനുകൾ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി ഷാഫി പറമ്പില്‍ എംപി

കോഴിക്കോട്: മലബാറിലെ ട്രെയിൻ യാത്ര ദുരിതം പരിഹരിക്കാൻ പുതിയ ട്രെയിനുകൾ അനുവദിക്കുമെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ് ഉറപ്പ് നൽകിയതായി വടകര എംപി ഷാഫി പറമ്പില്‍. ക്രിസ്‌തുമസ് സീസണിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി സ്പെഷ്യൽ ട്രെയിനുകൾ കേരളത്തിലേക്ക് വിവിധ നഗരങ്ങളിൽ നിന്ന് ഏർപ്പാട് ചെയ്യുമെന്നും മന്ത്രി അറിയിച്ചതായി എംപി അറിയിച്ചു. […]

Keralam

അധ്യാപകന്റെ കൈവെട്ടിയ കേസ്: മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ചു; ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ ജില്ലാ ഭാരവാഹിയായിരുന്ന എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി. എംകെ നാസറിന് ജീവപര്യന്തം തടവാണ് […]

Keralam

സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകള്‍ പുതുക്കി; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു

സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകള്‍ പുതുക്കി. മൂന്ന് ജില്ലകളില്‍ നല്‍കിയിരുന്ന ഓറഞ്ച് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ടുകളാണ് പിന്‍വലിച്ചത്. നാല് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതകളളതിനാല്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത […]

India

ഇന്ത്യയെ നടുക്കിയ പാര്‍ലമെന്റ് ആക്രമണത്തിന് ഇന്ന് 23 വയസ്

പാർലമെന്റിന് നേരെ ഭീകരക്രമണം നടന്നിട്ട് ഇന്നേക്ക് 23 വർഷം. 2001 ഡിസംബർ 13 നാണ് ലഷ്കർ-ഇ-ത്വയ്യിബ, ജെയ്‌ഷ്-ഇ-മുഹമ്മദ് എന്നീ ഭീകരതീവ്രവാദ സംഘടനകൾ സംയുക്തമായി ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിനു നേരെ ആക്രമണം നടത്തിയത്. മുപ്പത് മിനിറ്റ് നീണ്ടുനിന്ന വെടിവെപ്പില്‍ അഞ്ച് അക്രമികളും ദൽഹി പൊലീസ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം ഒൻപതുപേർ […]

Keralam

ഡോ വന്ദനദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി, കുറ്റകൃത്യത്തിന്റെ വ്യാപ്തി അറിയാമോ എന്ന് സുപ്രീംകോടതി

ഡോ വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.സാക്ഷി വിസ്താരം പൂര്‍ത്തിയായ ശേഷം ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന സന്ദീപിന്റെ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി.ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി അറിയാമോ എന്ന് സുപ്രീംകോടതി ചോദിച്ചു. ജസ്റ്റിസ് അഭയ് എസ് ഓഖാ […]

Business

ഇന്ന് സ്വര്‍ണം വാങ്ങുന്നത് ബുദ്ധിയോ? സ്വര്‍ണ വിലയിടിഞ്ഞു; അറിയാം ഇന്നത്തെ നിരക്കുകള്‍

രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം ഇന്ന് സംസ്ഥാനത്തെ സ്വര്‍ണവില ഇടിഞ്ഞു. പവന് 440 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 55 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 7230 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 56720 രൂപയും നല്‍കേണ്ടി വരും. […]

Keralam

റോഡ് നിർമ്മാണത്തിൽ പാളിച്ചയുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്, വിഷയത്തിൽ ചർച്ച ചെയ്‌ത്‌ പരിഹാരം കാണും; മന്ത്രി കെ ബി ഗണേഷ് കുമാർ

പാലക്കാട് അപകടത്തില്‍ മരിച്ച 4 വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ പനയമ്പാടത്തെ റോഡ് നിർമ്മാണത്തിൽ പാളിച്ചയുണ്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, കെ കൃഷ്ണൻകുട്ടി എന്നിവരുമായി സംസാരിച്ചിരുന്നു നാളെ പാലക്കാട് പോകും റോഡിനെ സംബന്ധിച്ച് അടിയന്തരമായി പരിഹാരം കാണും ഇത്തരം ബ്ലാക്ക് […]