Keralam

കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, രണ്ട് മാസം പ്രായമുള്ള കുഞ്ഞുൾപ്പടെ 3 മലയാളികൾക്ക് ദാരുണാന്ത്യം

തമിഴ്നാട് കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു.പത്തനംതിട്ട സ്വദേശികളായ ജേക്കബ് എബ്രഹാം, ഭാര്യ ഷീബ ജേക്കബ്, രണ്ടുമാസം പ്രായമുള്ള കൊച്ചുമകൻ ആരോൺ ജേക്കബ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. ആരോണിന്റെ അമ്മ അലീന ജേക്കബ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇന്ന് രാവിലെ കോയമ്പത്തൂർ ജില്ലയിലെ മധുക്കരയിൽ ആണ് വാഹനാപകടം ഉണ്ടായത്. അലീന […]

Keralam

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടാണ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകി. കണ്ണൂർ, കാസർഗോഡ് ജില്ലകൾ ഒഴികെയുള്ള മറ്റ് നാല് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചതായി മന്ത്രി കെ രാജൻ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, […]

Keralam

പാലക്കാട് മണ്ണാർക്കാട് ലോറി പാഞ്ഞുകയറി അപകടം; രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

പാലക്കാട് മണ്ണാർക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി അപകടം. രണ്ട് വിദ്യാർത്ഥികൾ‌ മരിച്ചു. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റതായാണ് വിവരം. ലോറിക്കടിയിൽ ഒരു കുട്ടി കുടുങ്ങിക്കിടക്കുന്നതായും വിവരം ഉണ്ട്. പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർ‌ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയത്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് അപടകടത്തിൽപ്പെട്ടതെന്നാണ് വിവരം. പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിലേക്ക് […]

Keralam

നവീൻ ബാബുവിന്റെ മരണം; കൃത്യമായ അന്വേഷണം നടക്കണമെങ്കിൽ CBI വേണമെന്ന് കുടുംബം, കേരളാ പൊലീസിനെ വില കുറച്ച് കാണരുതെന്ന് ഹൈക്കോടതി

മരണപ്പെട്ട കണ്ണൂർ മുൻ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമേ സിബിഐ ആവശ്യമുള്ളൂ എന്ന് ഹൈക്കോടതി. ആരാണ് നിലവിലെ അന്വേഷണം നയിക്കുന്നതെന്ന് കോടതി ആരാഞ്ഞു. കുടുംബമടക്കം കൊടുത്ത വിവരാവകാശ അപേക്ഷകൾക്ക് ഇതുവരെ […]

District News

‘പറയാനുള്ളത് സധൈര്യം പറയും; ഒന്നും അതിരുവിട്ട് പറഞ്ഞിട്ടില്ല, ആരോടും വൈരാഗ്യമില്ല’; ചാണ്ടി ഉമ്മൻ

ഉപതിരഞ്ഞെടുപ്പിൽ തന്നെ അവഗണിച്ചെന്ന പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. പറയാനുള്ളത് സധൈര്യം പറയും, ഉമ്മൻചാണ്ടിയും എകെ ആന്റണിയും അങ്ങനെ നിലപാടുകൾ പറഞ്ഞിട്ടുള്ളവരാണെന്ന് ചാണ്ടി ഉമ്മൻ‌ പറഞ്ഞു. തനിക്കെതിരെ പറയുന്നതെല്ലാം കോൺഗ്രസ് വിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പിതാവിനെ ആക്രമിക്കുന്നവർ കോൺഗ്രസിൻ്റെ വേഷമിട്ടവരാണെന്ന് ചാണ്ടി ഉമ്മൻ. ഒന്നും അതിരുവിട്ട് […]

World

വീണ്ടും നിരാശ; അബ്ദുൽ റഹീമിന്റെ മോചന ഹർജിയിൽ വിധി പറയുന്നത് വീണ്ടും മാറ്റി

സൗദി അറേബ്യ റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത് വീണ്ടും കോടതി മാറ്റിവെച്ചു. മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്ന അബ്ദുൽ റഹീമിൻ്റെ കുടുംബത്തിന് വേദനയായി കോടതി നടപടികൾ നീളുകയാണ്. സാങ്കേതിക തടസ്സങ്ങളാൽ കോടതി നടപടികൾ ഉണ്ടാകാത്തതാണ് വിധി […]

Keralam

നടിയെ ആക്രമിച്ച കേസ്; മുൻ DGP ആർ ശ്രീലേഖയ്ക്ക് വിചാരണ കോടതിയുടെ നോട്ടീസ്

നടിയെ ആക്രമിച്ച കേസിൽ മുൻ DGP ആർ ശ്രീലേഖയ്ക്ക് നോട്ടീസ്. കോടതിയലക്ഷ്യ ഹർജിയിലാണ് വിചാരണ കോടതി നോട്ടീസയച്ചത്. പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞത് കോടതിയലക്ഷ്യമാണെന്നായിരുന്നു നടിയുടെ പരാതി. നടിയാണ് കോടതിയെ സമീപിച്ചത്. തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്ന നടിയുടെ ഹർജി നാളെ പരിഗണിക്കാൻ മാറ്റി. കേസിലെ പ്രതിയായ […]

Keralam

റേഷൻ കാർഡ് തരം മാറ്റാം; ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ഡിസംബർ 25 വരെ അപേക്ഷ സമർപ്പിക്കാം. ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ ഡിസംബർ 25 വൈകിട്ട് 5.00 മണി വരെ സമർപ്പിക്കാവുന്നതാണ്. […]

India

എല്ലാ സ്ത്രീകളുടെയും അക്കൗണ്ടില്‍ മാസംതോറും 1000 രൂപ, പദ്ധതിക്ക് അനുമതി; ഭരണത്തില്‍ വന്നാല്‍ ഇരട്ടിയാക്കുമെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് 18 കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും മാസം 1000 രൂപ വീതം നല്‍കുന്ന പദ്ധതിക്ക് ഡല്‍ഹി മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിക്കാണ് മന്ത്രിസഭ അനുമതി നല്‍കിയത്. വീണ്ടും ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഇത് 2100 […]

India

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ചേക്കും. രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒറ്റതെരഞ്ഞെടുപ്പ് നടത്താനുള്ള പദ്ധതിയാണിത്. ഇത് സംബന്ധിച്ച ശുപാര്‍ശകള്‍ മുന്‍ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്‍റെ നേതൃത്വത്തിലുള്ള […]