Keralam

വിവാദങ്ങളും പുനഃസംഘടനയും ചർച്ചയാവാതെ കെ.പി.സി.സി നേതൃയോഗം; വൈദ്യുത നിരക്ക് വർധനയിൽ സമരം കടുപ്പിക്കാൻ തീരുമാനം

വിവാദങ്ങളും പുനഃസംഘടനയും ചർച്ചയാവാതെ കെ.പി.സി.സി നേതൃയോഗം. വിവാദ വിഷയങ്ങൾ നേതൃയോഗത്തിൽ ഉയർന്നില്ല. ചർച്ചയായത് അടുത്ത മാസത്തെ പരിപാടികൾ മാത്രം. ഇന്ന് രാത്രി ഓൺലൈനിൽ ആണ് കെപിസിസി നേതൃയോഗം ചേർന്നത്. എല്ലാവരുടെയും പങ്കാളിത്തംനേതൃയോഗത്തിൽ ഉണ്ടായില്ല. വൈദ്യുതി നിരക്ക് വർ‌ധനയുമായി ബന്ധപ്പെട്ട് സമരം കടുപ്പിക്കാൻ തീരുമാനിച്ചു. എല്ലാ ബ്ലോക്ക് കമ്മിറ്റികളുടെയും നേതൃത്വത്തിൽ […]

India

മഞ്ഞുകാലം തുടങ്ങി, മുന്നൊരുക്കവുമായി ഇന്ത്യൻ സൈന്യം; ലഡാക്കിൽ നിരീക്ഷണത്തിന് പുതുപുത്തൻ വണ്ടികൾ

മഞ്ഞുകാലം എത്തിയതോടെ ലഡാക്കിൽ കർശന നിരീക്ഷണം നടത്തുന്നതിനായി എല്ലാ വൻ സജ്ജീകരണങ്ങളുമായി ഇന്ത്യൻ സൈന്യം. ഏത് ഭൂസാഹചര്യത്തിനും അനുയോജ്യമായ വാഹനങ്ങളടക്കം (ATV – All Terrain Vehicle) ഇറക്കിയാണ് പ്രതിരോധം തീർത്തത്. പോളറിസ് സ്പോർസ്മാൻ, പോളറിസ് ആർഇസെഡ്ആർ, ജെഎസ്ഡബ്ല്യു ഗെക്കോ അറ്റോർ എന്നിവയാണ് രംഗത്തിറക്കിയത്. ഗാൽവാൻ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് […]

Keralam

ശബരിമല തീർത്ഥാടകര്‍ക്കായി ബഹുഭാഷാ മൈക്രോസൈറ്റുമായി കേരള ടൂറിസം

തീർത്ഥാടന ടൂറിസം മേഖലയിൽ പുതിയൊരു ചുവടുവയ്പുമായി കേരള ടൂറിസത്തിൻ്റെ ശബരിമല മൈക്രോ സൈറ്റ് ലോഞ്ച് ചെയ്തു. ശബരിമലയുടെ പ്രധാന വിവരങ്ങൾ അടങ്ങുന്ന ലഘു ചലച്ചിത്രം, ഇംഗ്ലീഷ് ഇ-ബ്രോഷർ, തെരഞ്ഞെടുത്ത മികച്ച ഫോട്ടോഗ്രാഫുകളുടെ ഗ്യാലറി എന്നിങ്ങനെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിൽ ഉള്ളടക്കവുമായി വളരെ വിപുലമായ […]

District News

മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; മുല്ലപ്പെരിയാർ വിഷയം ചർച്ചയായേക്കും

മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച നാളെ. മുല്ലപ്പെരിയാർ വിഷയം ചർച്ചയായേക്കും. നാളെ തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിനാണ് ഇരു നേതാക്കളും എത്തിയത്. സ്റ്റാലിൻ ഉച്ചയോടെ കുമരകത്ത് എത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദർ‌ശനത്തിനായാണ് സ്റ്റിലിൻ കേരളത്തിലെത്തിയത്. എംകെ സ്റ്റാലിൻ താമസിക്കുന്ന കുമരകത്തെ സ്വകാര്യ ഹോട്ടലിൽ […]

Keralam

ഐ.ടി.ഐയിലെ സംഘർഷം; കണ്ണൂർ സർവകലാശാല ലിറ്ററേച്ചർ ഫെസ്റ്റിവൽ കെ.എസ്‌.യു ബഹിഷ്കരിക്കും

കണ്ണൂർ സർവകലാശാല ലിറ്ററേച്ചർ ഫെസ്റ്റിവൽ കെ.എസ്‌.യു ബഹിഷ്കരിക്കും.കണ്ണൂർ ഐ.ടി.ഐ യിൽ ഇന്നുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. കണ്ണൂർ തോട്ടട ഐടിഐയിലാണ് എസ്എഫ് ഐയും കെ.എസ്.യുവും തമ്മിൽ ഏറ്റുമുട്ടിയത്. കെഎസ് യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിന് ക്രൂര […]

Keralam

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ചു; ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു, ഡ്രൈവര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു. തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ(39) ആണ് മരിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളജിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. രാവിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിഷയുടെ […]

Keralam

ക്രിസ്മസ്-പുതുവത്സര യാത്രാ തിരക്ക്: മുംബൈയില്‍ നിന്ന് കേരളത്തിലേയ്ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

മുബൈ: ക്രിസ്മസ്-പുതുവത്സര അവധിയില്‍ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മുബൈയില്‍ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. നാട്ടിലെത്താന്‍ ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുന്ന യാത്രക്കാര്‍ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സഹായകരമാകും. മുബൈ എല്‍ടിടിയില്‍ നിന്നും കൊച്ചുവേളിയിലേക്കാണ് പ്രത്യേക പ്രതിവാര ട്രെയിന്‍ പ്രഖ്യാപിച്ചത്. കോട്ടയം വഴിയായിരിക്കും ട്രെയിന്‍ തിരുവനന്തപുരം കൊച്ചുവേളിയിലെത്തുക. ഡിസംബര്‍ 19, […]

Keralam

‘മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയം’; ഹേമ കമ്മിറ്റിക്കെതിരെ മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

കൊച്ചി: ഹേമ കമ്മിറ്റിയിലെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിനെതിരെ മറ്റൊരു നടികൂടി രംഗത്ത്. അന്വേഷണത്തിനെതിരെ നടി സുപ്രീം കോടതിയെ സമീപിച്ചു. മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം ഇതുവരെയും തന്നെ സമീപിച്ചിട്ടില്ലെന്നും നടി ഹര്‍ജിയില്‍ പറയുന്നു. നേരത്തെ നടി മാലാ പാര്‍വ്വതിയും ഹേമ കമ്മിറ്റി അന്വേഷണത്തിനെതിരെ കോടതിയെ […]

Keralam

‘ഐടിഐ എസ്എഫ്ഐയുടെ ആയുധപ്പുര, സിപിഐഎം ക്രിമിനലുകളെ വളർത്തുന്നു’; വി ഡി സതീശൻ

കണ്ണൂർ തോട്ടട ഗവൺമെന്റ് ഐടിഐ കോളജിൽ എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തോട്ടട ഐടിഐയിൽ ഉണ്ടായത് ക്രൂരമായ അക്രമമാണെന്നും കണ്ണൂരിൽ സിപിഐഎം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ വളർത്തുന്നുവെന്നും അദ്ദേഹം വിമർശിച്ചു. എസ്എഫ്ഐ അല്ലാത്ത എല്ലാവരെയും ആക്രമിക്കുന്നു. ഐടിഐ എസ്എഫ്ഐയുടെ […]

India

തനിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ നീക്കം ചെയ്യണം; ലോക്സഭ സ്പീക്കറെ കണ്ട് രാഹുല്‍ ഗാന്ധി

തനിക്കെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തിയതായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നീക്കം ചെയ്യാൻ സ്പീക്കറോട് അഭ്യർത്ഥിച്ചു. വിഷയം പരിശോധിക്കുമെന്ന് സ്പീക്കർ പറഞ്ഞു. ബിജെപി യുക്തിരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു, പക്ഷേ അവർ ഏത് തരത്തിലുള്ള […]