Keralam

തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്ത്; ‘ദേവസ്വം ഓഫീസർക്ക് സാമാന്യ ബുദ്ധിയുണ്ടോ?’ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്ത് നടത്തിയതിനെതിരെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ദേവസ്വം ഓഫീസറെ കടുത്ത ഭാഷയിൽ ശകാരിച്ച് ഹൈക്കോടതി. നടത്തിയത് അടിമുടി ലംഘനമെന്ന് ഹൈക്കോടതി പറഞ്ഞു. ദേവസ്വം ഓഫീസറുടെ സത്യവാങ്മൂലം ഹൈക്കോടതി തള്ളി. മതിയായ വിശദീകരണം നൽകാനായില്ലെന്ന് കോടതി. ദേവസ്വം ഓഫീസറോട് കടുത്ത ചോദ്യങ്ങളാണ് ഹൈക്കോടതി ഉയർത്തിയത്. പൂർണത്രയീശ […]

Keralam

കണ്ണൂർ മാടായി കോളജ് നിയമന വിവാദം; പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ ജയരാജിനെ വിമതവിഭാഗം തടത്തു

കണ്ണൂർ, മാടായി കോളേജിലെ നിയമന വിവാദത്തെച്ചൊല്ലി പയ്യന്നൂരിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തമ്മിൽ കയ്യാങ്കളി. പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ ജയരാജിനെ വിമതവിഭാഗം തടത്തു. മുല്ലപ്പള്ളി രാമചന്ദ്രനെ സാക്ഷി നിർത്തിയായിരുന്നു തർക്കവും കയ്യേറ്റവും. മാടായി കോളജ് ഭരണസമിതി അംഗമാണ് ജയരാജ്. എം കെ രാഘവൻ എം പി […]

Keralam

തോട്ടട ഗവൺമെന്റ് ITI കോളജിൽ എസ്എഫ്ഐ കെഎസ്‌യു സംഘർഷം; കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു

കണ്ണൂർ തോട്ടട ഗവൺമെന്റ് ഐടിഐ കോളജിൽ എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം. കെഎസ്‌യു കൊടിമരം എസ്എഫ്ഐ തകർത്തതിനെ ചൊല്ലിയാണ് തർക്കം. തുടർന്നുണ്ടായ സംഘർഷത്തിലെ പൊലീസ് ലാത്തിച്ചാർജിൽ നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. 34 വർഷങ്ങൾക്കുശേഷമാണ് തോട്ടട ഐടിഐയിൽ കെഎസ്‌യു യൂണിറ്റ് രൂപികരിക്കുകയും കൊടിമരം സ്ഥാപിക്കുകയും ചെയ്തത്. മൂന്ന് ദിവസങ്ങൾക്കു […]

Keralam

‘തല്ലേണ്ടവരെ തല്ലിയാണ് ഇവിടെ വരെയെത്തിയത്’; അടിച്ചാൽ തിരിച്ചടിക്കണമെന്ന് വീണ്ടും എം.എം മണി

അടിച്ചാൽ തിരിച്ചടിക്കണമെന്ന് വീണ്ടും എം എം മണി. തല്ലു കൊണ്ടിട്ട് വീട്ടിൽ പോകുന്നതല്ല നിലപാട്. അടിച്ചാൽ ഉണ്ടാകുന്ന കേസ് നല്ല വക്കീലിനെ വെച്ച് വാദിക്കും. തല്ലേണ്ടവരെ തല്ലിയാണ് താനിവിടെവരെ എത്തിയതെന്നും എംഎം മണി പറഞ്ഞു. സിപിഐഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലാണ് മണിയുടെ വിവാദ പരാമർശം. മാധ്യമങ്ങൾ ഇതുകൊടുത്ത് തന്നെ […]

India

ആര്‍ബിഐ ഗവർണറായി സഞ്ജയ് മൽഹോത്ര ചുമതലയേറ്റു; നിയമനം മൂന്ന് വർഷത്തേക്ക്

മുംബൈ : റിസർവ് ബാങ്കിൻ്റെ 26-ാമത് ഗവർണറായി സഞ്ജയ് മൽഹോത്ര ചുമതലയേറ്റു. അടുത്ത മൂന്ന് വർഷത്തേക്കാണ് സഞ്ജയ് മൽഹോത്രയുടെ നിയമനം. ആറ് വർഷത്തെ സേവനത്തിന് ശേഷം ചൊവ്വാഴ്‌ച സ്ഥാനമൊഴിഞ്ഞ ശക്തികാന്ത ദാസിന് പകരമാണ് മുൻ റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ നിയമിച്ചത്. രാജസ്ഥാൻ കേഡറിലെ 1990 ബാച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥനാണ് […]

Uncategorized

കൊച്ചി വിമാനത്താവളം വഴി 18 കോടിയുടെ ഹെറോയിൻ കടത്തിയ സംഭവം; രണ്ട് പേർക്ക് കഠിന തടവ് ശിക്ഷ

കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം വഴി 18 കോടിയുടെ ഹെറോയിൻ കടത്തിയ സംഭവത്തിൽ രണ്ട്പേരെ കോടതി കഠിന തടവിന് ശിക്ഷിച്ചു. നൈജീരിയൻ സ്വദേശി ഇക്കാമാക്ക ഇമ്മാനുവേൽ ഒബിഡ , പെരിന്തൽമണ്ണ സ്വദേശിയായ മുരളീധരൻ നായർ എന്നിവരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. മുരളീധരന് 40 വർഷം കഠിന […]

Health

ഇനി പപ്പായ കഴിക്കുമ്പോൾ കുരു കളയരുത്; ആരോ​ഗ്യ​ഗുണങ്ങൾ ചില്ലറയല്ല, കാൻസറിനെ വരെ പ്രതിരോധിക്കും

നാട്ടിൻ പുറങ്ങളിൽ സ്ഥിരം കാഴ്ചയാണ് മരം മൂടി കുലച്ചു നിൽക്കുന്ന പപ്പായകൾ. പച്ച പപ്പായ കറിവെക്കാനും പഴുത്ത പപ്പായ പഴമായും കഴിക്കാൻ എടുക്കാറുണ്ട്. ആൻറി-ഓക്സിഡന്റുകളും നാരുകളും നിരവധി വൈറ്റമിനുകളും തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയ പപ്പായ ഇടയ്ക്കിടെ ഡയറ്റിൽ ചേർക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ പപ്പായയുടെ കുരു […]

Keralam

തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് തിരിച്ചടി; മൂന്ന് പഞ്ചായത്തുകളില്‍ ഭരണം നഷ്ടമായി; നേട്ടം കൊയ്ത് യുഡിഎഫ്

സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് തിരിച്ചടി. മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിയ്ക്ക് ഭരണം നഷ്ടമായി. തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടന്ന 31 വാര്‍ഡുകളില്‍ 16 ഇടങ്ങളില്‍ യുഡിഎഫിനാണ് ജയം. 11 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. മൂന്നിടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും ജയം സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് തിരിച്ചടി. മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിയ്ക്ക് […]

Keralam

‘സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും അന്തസ്സുണ്ട്’; ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്രമേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം

ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലായിരുന്നു കേസ്. പരാതി നൽകിയതിന്റെ കാലതാമസം കൂടി പരിഗണിച്ചാണ് ഉത്തരവ്. പരാതി 17 വർഷം വൈകിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 40 ലേറെ സിനിമകൾ ചെയ്ത അറിയപ്പെടുന്ന സംവിധായകനാണ് ബാലചന്ദ്ര മേനോൻ എന്നും കോടതി […]

Keralam

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; എട്ടിടത്ത് യെല്ലോ; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm […]