Keralam

ഗുരുവായൂർ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജി; ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നു, സുപ്രീംകോടതി

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജിയിൽ എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് നൽകി.ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നു എന്ന് ഭരണസമിതിയോട് സുപ്രീംകോടതി. വെബ്‌സൈറ്റിലെ പൂജ പട്ടികയിൽ മാറ്റം വരുത്തരുതെന്നും നീക്കം ചെയ്യരുതെന്നും സുപ്രീം കോടതി നിർദ്ദേശം നൽകി.തിരക്ക് നിയന്ത്രിക്കാൻ ഭരണസമിതി മറ്റു മാർഗങ്ങൾ കണ്ടെത്തണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. […]

Local

അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാർഡ് യുഡിഎഫിൽ നിന്നും പിടിച്ചെടുത്ത് എൽഡിഎഫ്, വിജയിച്ചത് കേരള കോണ്‍ഗ്രസ് എമ്മിലെ ടി.ഡി മാത്യു

അതിരമ്പുഴ : ഉപതെരഞ്ഞെടുപ്പിൽ അതിരമ്പുഴ ഗ്രാമ പഞ്ചായത്തിലെ യുഡിഎഫിൻ്റെ കുത്തക സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ കേരളാ കോൺഗ്രസ് എമ്മിലെ ടി ഡി മാത്യു (ജോയി) തോട്ടനാനിയാണ് 216 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചത്. യുഡി എഫിലെ ജോൺ ജോർജ് ( […]

Business

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 80 രൂപ വീതമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപയും ഇന്ന് കൂടി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58000 കടന്നു. പവന് 58280 എന്ന നിലയിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. ഇന്ന് ഒരു […]

Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: 32 കേസുകളില്‍ അന്വേഷണം നടക്കുന്നുവെന്ന് സര്‍ക്കാര്‍ കോടതിയില്‍; 11 കേസുകള്‍ ഒറ്റയാളുമായി ബന്ധപ്പെട്ടതെന്നും വിശദീകരിച്ചു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ എടുത്ത 32 കേസുകളില്‍ നിലവില്‍ അന്വേഷണം നടന്നുവരികയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇതില്‍ 11 കേസുകളും ഒരൊറ്റ അതിജീവിതയുമായി ബന്ധപ്പെട്ടതാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ ആരെയൊക്കെ ബന്ധപ്പെടണമെന്ന് അന്വേഷണസംഘത്തിന് തീരുമാനിക്കാം എന്ന് കോടതി വ്യക്തമാക്കി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട […]

Keralam

ചൂരല്‍മല – മുണ്ടക്കൈ പുനരധിവാസം; കര്‍ണാടകയുടെ പിന്തുണ സ്നേഹപൂര്‍വ്വം ആവശ്യപ്പെടും, തർക്കിക്കുന്നതിൽ യോജിപ്പില്ല, മന്ത്രി കെ രാജൻ

ചൂരല്‍മല – മുണ്ടക്കൈ പുനരധിവാസത്തിന് വീടുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചവരുടെ യോഗം വൈകാതെ ചേരുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. പുനരധിവാസത്തിന് നൂറ് വീടുകള്‍ നല്‍കുമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ കത്തിന് സംസ്ഥാനം മറുപടി നല്‍കിയില്ലെന്നാരോപിച്ചുള്ള സിദ്ധരാമയ്യയുടെ കത്ത് ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനുള്ള മറുപടി ഉടന്‍ നൽകും. കര്‍ണാടകയുടെ പിന്തുണ സ്നേഹപൂര്‍വം ആവശ്യപ്പെടും. […]

Keralam

കോൺഗ്രസിൽ പുനഃ സംഘടന നടത്തണോ വേണ്ടയോ എന്നതിൽ ഹൈക്കമാൻഡ് തീരുമാനം എടുത്തിട്ടില്ല; കെ മുരളീധരൻ

കോൺഗ്രസ് പുനഃ സംഘടനയുമായി ബന്ധപ്പെട്ട് എവിടെയും ഒരു ചർച്ചയും നിലവിൽ ആരംഭിച്ചിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എല്ലാ ഘടകങ്ങളുമായും ചർച്ച ചെയ്തതിന് ശേഷം മാത്രമേ അത്തരം തീരുമാനങ്ങൾ എടുക്കൂ. അതിന്റെ പേരിൽ പരസ്യ പ്രസ്താവനകളോ വിവാദങ്ങളോ ആവശ്യമില്ലെന്ന വ്യക്തമായ നിർദ്ദേശം എഐസിസി നൽകിയിട്ടുണ്ട്. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ […]

District News

പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല, അവഗണന ഉണ്ടായെന്ന് ആവർത്തിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തനിക്ക് അവഗണന ഉണ്ടായെന്ന് ആവർത്തിച്ച് ചാണ്ടി ഉമ്മൻ എം എൽ എ. താൻ പാർട്ടിക്കെതിരെയോ പ്രതിപക്ഷനേതാവിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല. വ്യക്തിപരമായി ആർക്കെതിരെയും പറഞ്ഞിട്ടില്ല. ഒരു തിരഞ്ഞെടുപ്പ് ആകുമ്പോൾ പല കാര്യങ്ങൾ കാണാം. ഒരു ചോദ്യം വന്നപ്പോൾ അതിന് മറുപടി പറയുക മാത്രമാണ് ചെയ്തത്. കൂടുതൽ ചർച്ചകൾക്കില്ലെന്നും‌ […]

Keralam

ഇന്ന് വിശ്വപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി; ഒരു വര്‍ഷത്തെ മുഴുവന്‍ ഏകാദശിയും അനുഷ്ഠിക്കുന്നതിന് തുല്യം; ഈ ദിനത്തിന്റെ സവിശേഷതകള്‍ അറിയാം

ഇന്ന് വിശ്വപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി. ഗുരുവായൂരിലെ ആണ്ട് വിശേഷങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണ് ഗുരുവായൂര്‍ ഏകാദശി. വിപുലമായ ആഘോഷങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുള്ളത്.  ഏകാദശി വ്രതമെടുക്കുന്നവര്‍ക്ക് പ്രത്യേകസദ്യ ഊട്ടുപുരയില്‍ നടക്കും. കിഴക്കേനടയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ദര്‍ശനത്തിനും പ്രസാദ ഊട്ടിനും സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കണ്ണനെ കാണാന്‍ ഭക്തലക്ഷങ്ങളാണ് ഇന്ന് ഗുരുവായൂരില്‍ എത്തുക. ഗുരുവായൂര്‍ […]

Keralam

തദ്ദേശ ഉപതെരഞ്ഞടുപ്പ്; ഫലം ഇന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. വോട്ടെണ്ണൽ രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഫലം കമ്മീഷന്റെ www.sec.kerala.gov.in വെബ് സൈറ്റിലെ ട്രെൻഡിൽ (Trend) നിന്നു ലഭ്യമാകും. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ 11 ജില്ലകളിലെ 4 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 3 […]

Keralam

‘കര്‍ണാടകയുടെ വീട് വാഗ്ദാനത്തിൽ സര്‍ക്കാർ നിലപാട് അപമാനകരം’; വിഡി സതീശൻ

വയനാട്ടിൽ 100 വീടുകൾ വാഗ്ദാനം ചെയ്തുള്ള കർണാടക സര്‍ക്കാരിന്‍റെ കത്തിനോട് സംസ്ഥാന സർക്കാർ നിസംഗത പുലർത്തിയുള്ള നിലപാട് തീര്‍ത്തും അപമാനകരമാണെന്ന് വി ഡി സതീശൻ. വയനാട് പുനരധിവാസത്തിൽ അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. 100 വീടുകൾ നിർമ്മിച്ചു നൽകാമെന്ന കർണാടക സർക്കാരിന്‍റെ വാഗ്ദാനത്തോട് ഒട്ടും ക്രിയാത്മകമായ […]