Keralam

നടുറോഡില്‍ സിപിഎം സമ്മേളനം: വഴി തടഞ്ഞത് കോടതിയലക്ഷ്യം, കേസ് എടുത്തോ?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ വഴി തടഞ്ഞ് നടുറോഡില്‍ സിപിഎം ഏരിയാ സമ്മേളനം നടത്തിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി, സമ്മേളനം കോടതിയലക്ഷ്യമാണെന്നും കേസ് എടുത്തോയെന്നും ഹൈക്കോടതി ചോദിച്ചു. ഇത്തരം യോഗങ്ങള്‍ക്കെതിരെ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും കോാടതി വിശദീകരണം തേടി. പൊതുജനത്തെ ബുദ്ധിമുട്ടിച്ച് സമ്മേളനം നടത്താന്‍ അനുമതി നല്‍കിയത് […]

District News

മുല്ലപ്പെരിയാര്‍ ഡാം അറ്റക്കുറ്റപ്പണി; പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

മുല്ലപ്പെരിയാര്‍ ഡാം അറ്റക്കുറ്റപ്പണിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. നിയമസഭയില്‍ ആണ് സ്റ്റാലിന്റെ പ്രസ്താവന. പെരിയാറുടെ നവീകരിച്ച സ്മാരകം ഉല്‍ഘാടനം ചെയ്യാന്‍ സ്റ്റാലിന്‍ മറ്റന്നാള്‍ കോട്ടയത്ത് എത്തുമ്പോള്‍ ആകും ചര്‍ച്ച നടക്കുക. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം […]

Business

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ വീതമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57640 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണവില […]

Local

മാന്നാനം കെ ഇ കോളേജിലെ ബികോം വിദ്യാർത്ഥിനി ബൈക്ക് അപകടത്തിൽ മരിച്ചു

ആർപ്പൂക്കര : മാന്നാനം കെ ഇ കോളേജിലെ ബികോം വിദ്യാർത്ഥിനി ബൈക്ക് അപകടത്തിൽ മരിച്ചു. വില്ലൂന്നി പോത്താലിൽ ബിജുവിന്റെ മകൾ നിത്യ ബിജു (20) ആണ് മരിച്ചത്.മാന്നാനം കെ ഇ കോളേജിലെ ബികോം അവസാന വർഷ വിദ്യാർത്ഥിനിയാണ്. ഇന്നലെ വൈകിട്ട് 5.30 ഓടെ മാന്നാനത്തു നിന്നും വീട്ടിലേക്കുള്ള യാത്രാമധ്യേ […]

Technology

29 ഇന്ത്യന്‍ ഭാഷകളില്‍ യൂട്യൂബ് ചാനലുകള്‍, എന്‍സിഇആര്‍ടിയുമായി കൈകോര്‍ത്ത് ഗൂഗിള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുന്നതിന് നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങുമായി (എന്‍സിഇആര്‍ടി) കൈകോര്‍ത്ത് ഗൂഗിള്‍. ‘എളുപ്പത്തില്‍ ലഭ്യമാകുന്ന വിദ്യാഭ്യാസം രാജ്യത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കും. നൂതന പങ്കാളിത്തങ്ങള്‍, ടൂളുകള്‍, ഉറവിടങ്ങള്‍ എന്നിവയിലൂടെ കൂടുതല്‍ ഉള്ളടക്കങ്ങള്‍ നല്‍കാന്‍ യൂട്യൂബിന് സഹായിക്കാനാകും,’ യൂട്യൂബ് ലേണിങ് പ്രൊഡക്റ്റ് […]

Keralam

മെമ്മറി കാര്‍ഡ് തുറന്നതില്‍ കുറ്റക്കാർക്കെതിരെ നടപടിയില്ല; രാഷ്ട്രപതിക്ക് കത്തയച്ച് നടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രാഷ്ട്രപതിക്ക് കത്തയച്ച് ആക്രമണത്തിന് ഇരയായ നടി. തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയില്ലെന്ന് നടി രാഷ്ട്രപതിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. പരാതി നല്‍കിയിട്ടും ഹൈക്കോടതിയും സുപ്രീംകോടതിയും ഈ വിഷയത്തില്‍ നടപടി എടുക്കാത്ത […]

Banking

എച്ച്ഡിഎഫ്‌സി ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് വര്‍ധിപ്പിച്ചു. പലിശനിരക്കില്‍ അഞ്ചുബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഹ്രസ്വകാല വായ്പയുടെ നിരക്കാണ് വര്‍ധിപ്പിച്ചത്. ഇതോടെ എംസിഎല്‍ആര്‍ പലിശനിരക്ക് 9.20 ശതമാനം മുതല്‍ 9.50 ശതമാനം വരെയുള്ള പരിധിയിലേക്ക് ഉയര്‍ന്നു. പലിശനിരക്ക് വര്‍ധിപ്പിച്ചതോടെ ഓവര്‍നൈറ്റ് എംസിഎല്‍ആര്‍ 9.15 ശതമാനത്തില്‍ നിന്ന് […]

Keralam

വയര്‍ നേരിട്ട് പ്ലഗ് സോക്കറ്റില്‍ കുത്തരുത്, മൊട്ടുസൂചി കുത്തി കണക്ഷന്‍ പാടില്ല; ക്രിസ്മസ് വൈദ്യുത ദീപാലങ്കാരത്തില്‍ മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: ക്രിസ്മസും നവവത്സരവും ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനം. ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരങ്ങള്‍ നടത്തുന്നത് പതിവാണ്. ഇത്തരത്തില്‍ വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ ഒഴിവാക്കുകയും ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തുകയും […]

Keralam

സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ പൂര്‍ണ്ണ സമയ ഏജന്‍സി; ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റ് വരാഹി കളത്തിലിറങ്ങും

സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ പൂര്‍ണ്ണ സമയ ഏജന്‍സിയുടെ സേവനം ലഭ്യമാക്കും. ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റ് ആയ വരാഹിയാണ് ബിജെപിക്കായി കളത്തില്‍ ഇറങ്ങുക. നിയമസഭാ തെരഞ്ഞെടുപ്പില്‍ 21 മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. കേന്ദ്ര ബിജെപിക്കായി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നവരാണ് ഈ ഏജന്‍സി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് […]

Business

സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ, എട്ടുപൈസയുടെ നേട്ടം; എണ്ണവില കുറഞ്ഞു, ഓഹരി വിപണി നേട്ടത്തില്‍

ന്യൂഡല്‍ഹി: സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ എട്ടുപൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. 84.78 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ 20 പൈസയുടെ ഇടിവ് നേരിട്ടത്തോടെയാണ് രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയത്. 84.86 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ […]