Keralam

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; തനിക്ക് ഒഴിച്ച് എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നു; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ എംഎല്‍എ

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ എംഎല്‍എ. തനിക്ക് ഒഴിച്ച് എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നുവെന്നും തനിക്ക് തരാതിരുന്നതിന് എന്താണ് കാരണമെന്ന് അറിയില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇപ്പോള്‍ ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ചര്‍ച്ചയ്ക്ക് തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.പുനഃസംഘടനയില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം ഉണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈദ്യുതി […]

Uncategorized

‘ചില സീരിയലുകൾ മാരകമായ വിഷം, എന്റെ അഭിപ്രായത്തിന് പൊതുസമൂഹത്തിൽ വലിയ സ്വീകാര്യത ലഭിച്ചു’: പ്രേംകുമാർ

തിരുവനന്തപുരം: സീരിയലുകളെ വിമര്‍ശിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. ചില സീരിയലുകളെ കുറിച്ചാണ് തന്റെ പരാമര്‍ശം. ചില സീരിയലുകള്‍ മാരകമായ വിഷം തന്നെയാണ്. കലാസൃഷ്ടി അല്‍പം പാളിയാല്‍ ഒരു ജനതയെ അപചയത്തിലേക്ക് നയിക്കുമെന്നും പ്രേംകുമാര്‍ അഭിപ്രായപ്പെട്ടു.   സീരിയലുകള്‍ കുടുംബ സദസ്സുകളിലേക്ക് എത്തുന്നവയാണ്. ഇത്തരം […]

Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സര്‍ക്കാര്‍ പൂഴ്ത്തിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ തീരുമാനം വെള്ളിയാഴ്ചയ്ക്ക് ശേഷം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ പൂഴ്ത്തിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ തീരുമാനം വെള്ളിയാഴ്ചയ്ക്ക് ശേഷം. വിവരാവകാശ കമ്മിഷര്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഇന്ന് 11 മണിയ്ക്ക് ശേഷം തീരുമാനമുണ്ടാകുമെന്നായിരുന്നു മുന്‍പ് പറഞ്ഞിരുന്നത്. നേരത്തെ കമ്മീഷനില്‍ രണ്ടാം അപ്പീല്‍ നല്‍കിയിരുന്ന ഹര്‍ജിക്കാരന്റെ തടസവാദമാണ് ഇന്ന് ഉത്തരവ് ഉണ്ടാകാത്തതിന് […]

Keralam

റോഡ് തടസപ്പെടുത്തി സിപിഎം ഏരിയാ സമ്മേളനം; ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി

കൊച്ചി: ​ഗതാ​ഗതം തടസപ്പെടുത്തി നടുറോഡിൽ വേദി കെട്ടി സിപിഎം ഏരിയാ കമ്മിറ്റി സമ്മേളനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി. മരട് സ്വദേശിയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പൊതുഗതാഗതം തടസ്സപ്പെടുത്തിയുള്ള യോഗങ്ങൾ വിലക്കിയ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹർജി. തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവമുണ്ടായത്. പാളയം ഏരിയാ കമ്മിറ്റി സമ്മേളനത്തിനായാണ് […]

Keralam

സ്മാർട്ട്‌ സിറ്റി വിവാദം; പരസ്പര ധാരണയിൽ ടീ കോമുമായി കരാർ അവസാനിപ്പിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം, മന്ത്രി പി രാജീവ്

ടീ കോമുമായി നിയമയുദ്ധത്തിന് പോകാതെ പരസ്പര ധാരണയിൽ കരാർ അവസാനിപ്പിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ടീ കോമുമായി നിയമയുദ്ധത്തിന് പോവേണ്ടതില്ല എന്നായിരുന്നു ലഭിച്ച നിയമോപദേശം അതാണ് ഉചിതമെന്ന് സർക്കാരിനും തോന്നി.എത്രയും വേഗം സ്ഥലം വിനിയോഗിക്കുക എന്നതാണ് സർക്കാർ നിലപാട്. നാടിന്റെ താൽപ്പര്യം പൂർണമായും […]

Uncategorized

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന തര്‍ക്കങ്ങള്‍: ആരാധനാലയ നിയമത്തിന്റെ സാധുതയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രിംകോടതിയില്‍ പ്രത്യേക ബെഞ്ച്

ആരാധനാലയ നിയമത്തിന്റെ സാധുത സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രിംകോടതി.ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങുന്നതാണ് ബഞ്ച്. ഡിസംബര്‍ 12 ന് ഉച്ചകഴിഞ്ഞ് 3:30 ന് ഹര്‍ജികള്‍ പരിഗണിക്കും.  1991 ലെ […]

Keralam

കായിക കേരളം കിതയ്ക്കുന്നു; യുവ കായികതാരങ്ങളുടെ അലവൻസ് മുടങ്ങിയിട്ട് 5 മാസം, വിദ്യാർഥികൾ പ്രതിസന്ധിയിൽ

കണ്ണൂർ: കേരളത്തിൻ്റെ കായിക മേഖലയെ ഉയർത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും പുതിയ കായിക നയം രൂപീകരിക്കുമ്പോഴും സംസ്ഥാനത്തെ യുവ കായികതാരങ്ങളുടെ നിലവിലെ അവസ്ഥ എന്താണ്…? കുതിക്കാൻ ഒരുങ്ങിയ പലരും കിതയ്ക്കുകയാണ്. കണ്ണൂർ ജില്ലയിലെ പഴശ്ശിരാജ എൻഎസ് കോളജ് മട്ടന്നൂർ, പയ്യന്നൂർ കോളജ്, കൃഷ്‌ണ മേനോൻ സ്‌മാരക വനിത കോളജ്, എസ്എൻ കോളജ് […]

Keralam

ഭരണസമിതി തീരുമാനത്തില്‍ ഇടപെടാനാവില്ല; ഗുരുവായൂര്‍ ഉദയാസ്തമന പൂജ മാറ്റിയതിനെതിരായ ഹര്‍ജി തള്ളി

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൃശ്ചികമാസത്തിലെ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ മാറ്റിയതിനെതിരെ തന്ത്രി കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ക്ഷേത്ര ഭരണസമിതിയുടെ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ഗുരുവായൂര്‍ ഏകാദശി ഉദയാസ്തമന പൂജ മാറ്റാനുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടി ആചാര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തന്ത്രി […]

Keralam

ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി മാർഗനിർദേശങ്ങൾ; പ്രമേയം പാസാക്കി ഉത്രാളിക്കാവ് കോർഡിനേഷൻ കമ്മിറ്റി

ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി മാർഗനിർദേശത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പ്രമേയം. ഉത്രാളിക്കാവ് പൂരം കോർഡിനേഷൻ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിന്റെ ഭാഗമായാണ് പ്രമേയം പാസാക്കിയത്. ഉത്രാളിക്കാവിന് പിന്നാലെ വിവിധ പൂര കമ്മറ്റികളും പരസ്യ പ്രതിഷേധം ശക്തമാക്കുകയാണ്. ആന എഴുന്നള്ളിപ്പ് സംബന്ധിച്ച് ഹൈക്കോടതി മാർഗനിർദ്ദേശങ്ങൾ പ്രകാരം പൂരം നടത്തുന്നത് […]

Uncategorized

‘സംസ്ഥാന സര്‍ക്കാര്‍ കുറുവ സംഘത്തെ പോലെ, വീടുകളില്‍ മീറ്റര്‍ വെച്ച് സര്‍ക്കാര്‍ ജനങ്ങളെ കവര്‍ച്ച ചെയ്യുന്നു’: കെ സി വേണുഗോപാല്‍

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധാരണ ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ എംപി. സംസ്ഥാന സര്‍ക്കാര്‍ കുറുവ സംഘത്തെ പോലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.. പെന്‍ഷനും വിലക്കയറ്റവും ഉച്ചിയില്‍ നില്‍ക്കെ ഇടിത്തീ പോലെയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരന് പെന്‍ഷന്‍ സമയത്തിന് കിട്ടുന്നില്ല. വിലക്കയറ്റമാണ്. അതിനിടെ […]