Uncategorized

സിദ്ധാര്‍ത്ഥന്റെ മരണം; വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്ത സര്‍വ്വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി

പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയിൽ പ്രതികളായ വിദ്യാർത്ഥികളെ ഡീബാര്‍ ചെയ്ത സര്‍വ്വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. വിദ്യാര്‍ത്ഥികളുടെ മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്. പുതിയ അന്വേഷണം നടത്താൻ സർവ്വകലാശാല ആന്റി റാഗിംഗ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. നാല് […]

Local

സ്മാര്‍ട്ട് സിറ്റി പദ്ധതി: ടീകോമിന് നഷ്ടപരിഹാരം നല്‍കാനുളള മന്ത്രിസഭാ തീരുമാനം വിവാദത്തില്‍

കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് പിന്മാറിയ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുളള മന്ത്രിസഭാ തീരുമാനം വിവാദത്തില്‍. പദ്ധതിയില്‍ വീഴ്ച വരുത്തിയാല്‍ ടീകോമില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാമെന്ന് കരാറില്‍ വ്യവസ്ഥയുളളപ്പോഴാണ് അങ്ങോട്ട് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭയുടെ തീരുമാനം. ഭൂമി തിരിച്ചെടുക്കുന്നതില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. 2007ല്‍ കൊച്ചി സ്മാര്‍ട്ട് […]

Uncategorized

ചരിത്രം കുറിച്ച് ISRO; പ്രോബ-3 വിക്ഷേപണം വിജയകരം, ലക്ഷ്യം സൂര്യന്‍റെ കൊറോണയെക്കുറിച്ചുള്ള പഠനം

ഐഎസ്ആർഒയുടെ വാണിജ്യ ബഹിരാകാശ ദൗത്യമായ പ്രോബ-3 ബഹിരാകാശ പേടകം വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരുന്നു വിക്ഷേപണം. കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നിങ്ങനെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായാണ് പ്രോബ കുതിച്ചത്. സൂര്യന്‍റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ 3ലെ […]

Keralam

‘പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക ലക്ഷ്യം’: മന്ത്രി വീണാ ജോര്‍ജ്

പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ സര്‍ക്കാരിന്റെ ആരംഭത്തില്‍ 2.5 ലക്ഷം ആളുകള്‍ക്കാണ് പ്രതിവര്‍ഷം സൗജന്യ ചികിത്സ നല്‍കിയതെങ്കില്‍ 2024ല്‍ 6.5 ലക്ഷം പേര്‍ക്കാണ് സൗജന്യ ചികിത്സ നല്‍കിയത്. . ‘അനുഭവ സദസ് 2.0’ ദേശീയ ശില്‍പശാല […]

Keralam

ഡിഎംകെ ലയനം നടപ്പായില്ല; പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്, നിര്‍ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍

ദ്രാവിഡ മുന്നേറ്റ കഴകത്തിലേക്ക് പോകാനുള്ള ആഗ്രഹം വെറും ദിവാസ്വപ്നമായി നിലനില്‍ക്കെ മറ്റൊരു അപ്രതീക്ഷിത നീക്കവുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. മമത ബാനര്‍ജിയുടെ കൈപിടിച്ച് പശ്ചിമ ബംഗാള്‍ വഴി കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും അതുവഴി തനിക്കും കളം പിടിക്കാന്‍ പറ്റുമോയെന്ന് പയറ്റാനൊരുങ്ങുകയാണ് അന്‍വര്‍. ഇതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ […]

Uncategorized

ഓഹരി വിപണിയില്‍ ബുള്‍ തരംഗം; സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് കുതിച്ചു, കോളടിച്ച് ഐടി ഓഹരികള്‍

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ശക്തമായ തിരിച്ചുവരവ്. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റാണ് കുതിച്ചത്. സെന്‍സെക്‌സ് 82000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് വ്യാപാരം തുടരുന്നത്. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങാമെന്ന പ്രതീക്ഷയില്‍ ബ്ലൂചിപ്പ് ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന യുഎസ് ഫെഡറല്‍ റിസര്‍വ് […]

Keralam

ശബരിമലയിൽ നിലവാരമില്ലാത്ത ഭക്ഷണങ്ങൾ വിൽപ്പന നടത്തിയതിൽ വിമർശനവുമായി ഹൈക്കോടതി

ശബരിമലയിൽ നിലവാരമില്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ വിൽപ്പന നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.അത്തരക്കാർക്കെതിരെ ഉരുക്ക് മുഷ്ടി പ്രയോഗിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. നിലയ്ക്കലിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു വിമർശനം. അമിത വില ഈടാക്കുന്നതിനെതിരെയും, മറ്റും പരിശോധന നടക്കുന്നതായി പത്തനംതിട്ട ജില്ലാ കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ആരോഗ്യ – റവന്യു വിഭാഗം […]

Keralam

ശ്രീ അയ്യപ്പ നഴ്‌സിങ് കോളജ് അനുവദിക്കാന്‍ നടത്തിയത് വഴിവിട്ട നീക്കങ്ങള്‍; നഴ്‌സിങ് കൗണ്‍സില്‍ പരിശോധനയ്ക്ക് ശേഷം നല്‍കിയത് അടിമുടി വ്യാജ കണക്കുകള്‍

മെരിറ്റ് മറികടന്ന് അഡ്മിഷന്‍ നടത്തിയ വടശ്ശേരിക്കര ശ്രീ അയ്യപ്പാ കൊളേജിന് വേണ്ടി നഴ്സിംഗ് കൊളേജ് അനുവദിക്കാന്‍ നടത്തിയത് വഴിവിട്ട നീക്കങ്ങള്‍. നെഴ്സിംഗ് കൗണ്‍സില്‍ പരിശോധന റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ കണക്കുകള്‍ വ്യാജമെന്ന് 24 അന്വേഷണത്തില്‍ കണ്ടെത്തി. നിയമ വിരുദ്ധമായി മെഡിക്കല്‍ കൊളേജെന്ന ബോര്‍ഡ് സ്ഥാപിച്ചാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് […]

Keralam

പോലീസ് കൃത്യമായി കേസ് അന്വേഷിക്കുന്നുണ്ടെന്ന് ബോധിപ്പിക്കും; നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ

കണ്ണൂർ മുൻ എ ഡി എം കെ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ. ഹൈക്കോടതിയിൽ നാളെ നിലപാട് അറിയിക്കും. സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പോലീസ് കേസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്ന് ബോധിപ്പിക്കുമെന്നും കൊലപാതകം എന്ന ആരോപണത്തിലും അന്വേഷണം നടത്തുമെന്നും സർക്കാർ വ്യക്തമാക്കി. നവീൻ ബാബുവിന്‍റെ […]

Keralam

സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവൻ കുട്ടികളെയും അടിയന്തര മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവൻ കുട്ടികളെയും അടിയന്തര മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനം. പരിശോധനയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമ സമിതി ഡിഎംഒയ്ക്ക് കത്ത് നൽകും. ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചതിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ കുട്ടികൾ ഇരയായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. […]