Keralam

കളര്‍കോട് വാഹനാപകടം: കാര്‍ ഓടിച്ച വിദ്യാര്‍ത്ഥി ഗൗരി ശങ്കറിനെ പ്രതി ചേര്‍ത്തു

ആലപ്പുഴ കളര്‍കോട് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കാര്‍ ഓടിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി ഗൗരി ശങ്കറിനെ പ്രതി ചേര്‍ത്തു. കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഈ കാര്‍ വാടകയ്ക്ക് എടുത്തത് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ആല്‍വിന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. മറ്റ് നാലുപേരുടെ […]

Keralam

മഴ മാറി, മാനം തെളിഞ്ഞു, ശബരിമലയിൽ തീർത്ഥാടക പ്രവാഹം

ശബരിമലയിൽ തീർത്ഥാടക തിരക്കിൽ നേരിയ വർധന. എട്ട് മണിവരെ 25,000ലധികം ഭക്തർ ദർശനം നടത്തി. സ്പോട്ട് ബുക്കിങ് വഴി എത്തുന്ന ഭക്തരുടെ എണ്ണം കൂടുന്നു. മഴ മാറിയതിനാൽ തന്നെ തീർഥാടകരുടെ തിരക്ക് വർധിക്കുന്നു. നേരിയ ചാറ്റൽ മഴയുണ്ടെങ്കിലും ദർശനത്തെ ബാധിക്കുന്നില്ല. തോരാമഴയ്ക്ക് ശേഷം ഇന്നലെ മാനം തെളിഞ്ഞതോടെ ശബരിമലയിലേക്ക് […]

Keralam

‘ചായ പതിനാല് രൂപ, കാപ്പി പതിനഞ്ച് രൂപ’; വിശദീകരണവുമായി ഹോട്ടല്‍ അസോസിയേഷന്‍

ആലപ്പുഴ: ‘ചായ പതിനാല് രൂപ, കാപ്പി പതിനഞ്ച് രൂപ, ബ്രൂ കാപ്പി മുപ്പത് രൂപ, പൊറോട്ട പതിനഞ്ച് രൂപ’. കേരള ഹോട്ടല്‍ അന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്റെ പേരും മുദ്രയും വച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഹോട്ടല്‍ ഭക്ഷണ വിലവിവരപ്പട്ടികയാണിത്. എന്നാല്‍, ‘വില കൂട്ടലും പട്ടിക തയ്യാറാക്കലും’ അസോസിയേഷന്റെ അറിവോടെയല്ലെന്ന് […]

Keralam

ഇന്നലെ വന്ദേഭാരത് നേരിട്ട സാങ്കേതിക തടസം; ട്രെയിന്‍ യാത്രക്കാര്‍ ആകെ വലഞ്ഞു; വൈകിയോടിയത് 12 ട്രെയിനുകള്‍

സാങ്കേതിക തകരാര്‍ മൂലം ഇന്നലെ വന്ദേഭാരത് വൈകിയതിന് പിന്നാലെ ട്രെയിന്‍ യാത്രക്കാര്‍ നേരിട്ടത് വന്‍ പ്രയാസം. വന്ദേഭാരത് വൈകിയതുമൂലം 12 ട്രെയ്നുകള്‍ വൈകിയോടി. ഇന്നലെ 5.30 മുതല്‍ 9 മണിവരെയുളള ട്രെയ്നുകളാണ് വിവിധയിടങ്ങളില്‍ പിടിച്ചിട്ടത്. തൃശൂരിലും ഷൊര്‍ണ്ണൂരിലും ഒറ്റപ്പാലത്തും യാത്രക്കാര്‍ ദുരിതത്തിലായി. വന്ദേഭാരത് ഇത്ര സങ്കീര്‍ണ്ണമായ സാങ്കേതികതകരാരില്‍ കുടുങ്ങുന്നത് […]

Entertainment

ഇന്‍സ്റ്റഗ്രാമിന് സാങ്കേതിക തകരാര്‍? ഒന്നും പോസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍

‘ഇന്‍സ്റ്റ മെറ്റീരിയലായ’ കിടുക്കാച്ചി പിക്‌സും കമന്റ്‌സും റീലും പോസ്റ്റ് ചെയ്യാനിരുന്ന ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉള്‍പ്പെടെ ഇന്നും ഇന്‍സ്റ്റ തളര്‍ത്തി. ഇന്ത്യയിലെ പല ഉപയോക്താക്കളും ഇന്ന് ഉച്ച മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യാന്‍ തടസം നേരിട്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഉച്ച മുതല്‍ സമാനമായ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് ഡൗണ്‍ ഡിറ്റക്ടറും […]

District News

കാപ്കോസ് വാർഷിക പൊതുയോഗം നടത്തി

കോട്ടയം: കേരള പാടി പ്രൊക്യൂർമെൻറ് ,പ്രോസസ്സിംഗ് ആൻഡ് മാർക്കറ്റിംഗ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ 4505 (കാപ്കോസ്) ൻ്റെ 3-ാമത് വാർഷിക പൊതുയോഗം കോട്ടയത്തു നടന്നു. കോട്ടയം സഹകരണ അർബൻ ബാങ്ക് ഹാളിൽ നടന്ന പൊതുയോഗത്തിൽ കാപ്കോസ് പ്രസിഡൻ്റ് കെ എം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. […]

District News

വയനാട് ദുരന്തം; കേന്ദ്ര അവഗണനയ്ക്കെതിരെ എൽഡിഎഫ് പ്രക്ഷോഭം നാളെ

കോട്ടയം: വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്രസർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെ എൽഡിഎഫിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭ സമരം നാളെ നടക്കും.സംസ്ഥാന വ്യാപകമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് മാർച്ചും മറ്റ് ജില്ലകളില്‍ ജില്ലാ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധ സമരവും നടത്തും. പ്രക്ഷോഭ സമരത്തിൻ്റെ ഭാഗമായി കോട്ടയത്ത് ഹെഡ് പോസ്റ്റ് ഓഫീസ് […]

Keralam

കേരള ടൂറിസത്തിന്റെ നവീകരിച്ച വെബ്‌സൈറ്റ് പുറത്തിറക്കി; 20-ലധികം ഭാഷകളില്‍ ലഭ്യമാകും

അത്യാധുനിക രീതിയില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റ് (www.keralatourism.org) ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പുറത്തിറക്കി. 20-ലധികം ഭാഷകളില്‍ കേരളത്തിന്റെ അതുല്യമായ ടൂറിസം ആകര്‍ഷണങ്ങളും ഉത്പന്നങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്ര ഡിജിറ്റല്‍ ഗൈഡാണിത്. നവീകരിച്ച വെബ്‌സൈറ്റ് കേരള ടൂറിസത്തിന് പുതിയ ചുവടുവയ്പാണെന്നും ടൂറിസം മേഖലയിലെ മത്സരം നേരിടുന്നതില്‍ […]

Technology

200 മെഗാപിക്‌സല്‍ കാമറ; വിവോ എക്‌സ്200, എക്‌സ്200 പ്രോ ലോഞ്ച് ഡിസംബര്‍ 12ന്

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സീരീസ് ഫോണുകളുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. പുതിയ സീരീസിലെ വിവോ എക്‌സ്200, എക്‌സ്200 പ്രോ എന്നിവ ഇന്ത്യയില്‍ ഡിസംബര്‍ 12ന് ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. എക്‌സ്200 പ്രോ ഇന്ത്യയിലെ ആദ്യത്തെ 200 മെഗാപിക്‌സല്‍ Zeiss APO ടെലിഫോട്ടോ കാമറ അവതരിപ്പിക്കും. […]

Keralam

പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പ്; മാർഗനിർദേശങ്ങൾ ലംഘിച്ചതിൻ്റെ കാരണം എന്ത്? നടപടി അനുവദിക്കാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവവുമായി ബന്ധപ്പെട്ട ആന എഴുന്നള്ളിപ്പിൽ മാർഗനിർദേശങ്ങൾ ലംഘിച്ചതിൻ്റെ കാരണം എന്തെന്ന് ഹൈക്കോടതി ദേവസ്വത്തിനോട് ചോദിച്ചു. മതത്തിന്‍റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്. സാമാന്യ ബുദ്ധി പോലുമില്ലേ എന്നും കോടതി രൂക്ഷമായി വിമർശിച്ചു. ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് […]