India

സാങ്കേതിക പ്രശ്‌നം: മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ പ്രോബ-3 വിക്ഷേപണം മാറ്റിവെച്ചു

ഹൈദരാബാദ്: സൂര്യനെക്കുറിച്ചുള്ള പഠനം ലക്ഷ്യമിട്ടുള്ള ഐഎസ്‌ആർഒയുടെ പ്രോബ-3 സോളാർ ദൗത്യത്തിന്‍റെ വിക്ഷേപണം മാറ്റിവെച്ചു. പേടകത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചാണ് വിക്ഷേപണം മാറ്റിവെച്ചത്. പ്രോബ 3 ഉപഗ്രഹങ്ങളുമായി പോകുന്ന പിഎസ്‌എല്‍വി-C59ന്‍റെ വിക്ഷേപണം നാളേക്ക് (ഡിസംബർ 5) നീട്ടിയതായാണ് ഐഎസ്‌ആർഒ അറിയിച്ചിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്നും നാളെ വൈകുന്നേരം 4.12ന് […]

Entertainment

ഓസ്കാർ പ്രാഥമിക പട്ടികയിൽ ഇടം നേടി ആടുജീവിതത്തിലെ ഗാനങ്ങൾ

മലയാള സിനിമയുടെ അഭിമാനമായി മാറിയ ബ്ലെസി ചിത്രം ആടുജീവിതം ഓസ്കർ പുരസ്കാരത്തിലേക്ക് ഒരു ചുവടു കൂടി അടുക്കുന്നു. ചിത്രത്തിലെ ‘ഇസ്തിഗ്ഫർ’ , ‘പുതുമഴ’ എന്നീ ഗാനങ്ങളും ചിത്രത്തിന്റെ ഒറിജിനൽ സ്കോറുമാണ് ഓസ്കർ പുരസ്കാരത്തിന്റെ പ്രാഥമിക പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. മികച്ച ഒറിജിനൽ ഗാനത്തിനും മികച്ച ഒറിജിനൽ സ്കോറിനുമുള്ള ഓസ്കർ […]

Keralam

സ്ത്രീധന പീഡന പരാതി; മുൻകൂർ ജാമ്യം തേടി ബിപിൻ സി ബാബു ഹൈക്കോടതിയിൽ

സ്ത്രീധന പീഡന പരാതിയിൽ മുൻ കൂർ ജാമ്യം തേടി ബിപിൻ സി ബാബു ഹൈക്കോടതിയിൽ.പരാതി രാഷ്ട്രീയ പ്രേരിതമെന്ന് ബി.ജെ.പി.യിൽ ചേർന്ന മുൻ സി.പി.ഐ.എം. നേതാവ് ബിപിൻ പറഞ്ഞു. ഭാര്യ നൽകിയ പരാതി വാസ്തവ വിരുദ്ധമാണെന്നും പാർട്ടി വിട്ടതിന്റെ പകപോക്കലിന്റെ ഭാഗമാണ് പരാതിയെന്നും ബിപിൻ പറഞ്ഞു. ഭാര്യ മിനീസ നല്‍കിയ […]

India

‘രാജ്യമെമ്പാടും ട്രെയിന്‍ ടിക്കറ്റിന് 46 ശതമാനം കിഴിവ്’; പുതിയ പ്രഖ്യാപനവുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡൽഹി: രാജ്യമെമ്പാടുമുള്ള ട്രെയിൻ ടിക്കറ്റിന് 46 ശതമാനം കിഴിവ്. പുതിയ പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ഇതിലൂടെ എല്ലാ യാത്രക്കാർക്കും ഇന്ത്യൻ റെയിൽവേ പ്രതിവർഷം 56,993 കോടി രൂപയാണ് സബ്‌സിഡിയായി നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വിഭാഗങ്ങളിലെ ട്രെയിൻ യാത്രക്കാർക്ക് നൽകിയിരുന്ന ഇളവുകൾ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള നിരവധി […]

Automobiles

അത്യാധുനിക ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, എട്ടുലക്ഷം രൂപ വില; നിരത്ത് കീഴടക്കാന്‍ ഹോണ്ട അമേസ്

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യയുടെ പുതുതലമുറ കാറായ ഹോണ്ട അമേസ് വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ മാസം അവതരിപ്പിച്ച പുതിയ മാരുതി സുസുക്കി ഡിസയറിന് പിന്നാലെയാണ് ലോഞ്ച്. ബേസ് മോഡലിന് എട്ടുലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. മുന്‍നിര വേരിയന്റിന് 10.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം […]

Keralam

ബിജെപി അംഗത്വം സ്വീകരിച്ച് മധു മുല്ലശ്ശേരിയും മകനും

ബിജെപിയിലെത്തിയ സിപിഎം പ്രാദേശിക നേതാവ് മധു മുല്ലശ്ശേരിക്ക് സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ പാർട്ടി അംഗത്വം നൽകി. മകൻ മിഥുൻ മുല്ലശ്ശേരിയും മധുവിനൊപ്പം ബിജെപി അംഗത്വം സ്വീകരിച്ചു. മധു മുല്ലശ്ശേരിയെപ്പോലെ നിരവധി പ്രവർത്തകർ നരേന്ദ്രമോദിയുടെ ആശയങ്ങൾ ഉൾക്കൊണ്ട് ബിജെപിയിലേക്ക് എത്തും. അത്തരം ആൾക്കാരെ സിപിഎം വേട്ടയാടുകയാണെന്ന് ആലപ്പുഴയിലെ ബിബിൻ […]

Automobiles

എംജിയുടെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്‌പോർട്‌സ് കാർ: സൈബർസ്റ്റർ ഇന്ത്യയിലെത്തും

ഹൈദരാബാദ്: തങ്ങളുടെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കാറായ എംജി സൈബർസ്റ്റർ 2025 ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് എംജി മോട്ടോർ. കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് സ്‌പോർട്‌സ് കാറാണ് സൈബർസ്റ്റർ. ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ കമ്പനി പ്രദർശിപ്പിച്ച മോഡലിന്‍റെ ഇലക്‌ട്രിക് കാറാണ് ഇത്. പ്രീമിയം എംജി സെലക്‌ട് റീട്ടെയിൽ ചാനലിലൂടെയായിരിക്കും ഇന്ത്യയിലെ […]

India

സംഭാലിലേക്ക് പോകാന്‍ അനുവദിക്കാതെ യുപി പോലീസ്; ഭരണഘടനപരമായ അവകാശം ലംഘിച്ചെന്ന് രാഹുലും പ്രിയങ്കയും, സംഘം ഡല്‍ഹിക്ക് മടങ്ങി

സംഭാല്‍ ഷാഹി ജുമാ മസ്ജിദില്‍ സര്‍വേയുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാ്ന്ധിയേയും സംഘത്തേയും യുപി പോലീസ് തടഞ്ഞു. സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പുറത്തുനിന്നുള്ള സംഘത്തെ അനുവദിക്കില്ലെന്ന് യുപി പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. നിരോധനാജ്ഞ വകവെയ്ക്കാതെ സന്ദര്‍ശനം നടത്താനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. […]

India

ഇന്ന് ഇന്ത്യന്‍ നാവികസേനാ ദിനം: രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച നാവിക സേനാംഗങ്ങള്‍ക്ക് ആദരം

ഹൈദരാബാദ്: എല്ലാ വർഷവും ഡിസംബർ നാല് ഇന്ത്യൻ നാവികസേനാ ദിനമായാണ് ആചരിക്കുന്നത്. ഇന്ത്യൻ നേവി കൈവരിച്ച നേട്ടങ്ങള്‍ക്കുളള ആദരമായാണ് നേവി ദിനം ആചരിക്കുന്നത്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിലെ അതിപ്രധാനമായ ഓപ്പറേഷൻ ട്രൈഡൻ്റിന്‍റെ വിജയവും ഈ ദിവസം അടയാളപ്പെടുത്തുന്നു. കൂടാതെ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച നാവികസേനാംഗങ്ങള്‍ക്കുളള ആദരം കൂടിയായാണ് നാവികസേനാ […]

Keralam

രാഹുൽ മാങ്കൂട്ടത്തിലും യു ആർ പ്രദീപും സത്യപ്രതിജ്ഞ ചെയ്തു

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്‍റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ദൈവനാമത്തിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ കന്നി സത്യപ്രതിജ്ഞ. ദൃഢപ്രതിജ്ഞ ചെയ്തായിരുന്നു […]