Keralam

സിപിഐഎം വിട്ട് ബിജെപിയിലേക്ക് പോയ ബിപിൻ സി ബാബുവിനെതിരെ ഗാർഹീക പീഡനക്കേസ്

സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെതിരെ ഗാർഹീക പീഡനക്കേസ്. ഭാര്യ മിനീസ നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ കായംകുളം കരീലക്കുളങ്ങര പോലീസാണ് കേസെടുത്തത്. സിപിഐഎം കായംകുളം ഏരിയാ കമ്മിറ്റി അംഗമായ അമ്മ പ്രസന്ന കുമാരി കേസില്‍ രണ്ടാം പ്രതിയാണ്. രണ്ട് ദിവസം മുൻപ് നൽകിയ പരാതിയിലാണ് […]

Keralam

കനത്ത മഴയിൽ ചോർന്നൊലിച്ച് മംഗള- ലക്ഷ്വദീപ് എക്‌സ്പ്രസ്‌

കനത്ത മഴയിൽ ചോർന്നൊലിച്ച് മംഗള- ലക്ഷ്വദീപ് എക്‌സ്പ്രസ്‌. 12618 മംഗളാ – ലക്ഷദ്വീപ് എക്സ്പ്രസാണ് കനത്ത മഴയിൽ ചോർന്നൊലിച്ചത്. എ സി കോച്ചിൻ്റെ ഒരു ബോഗിയാണ് ഇന്നലെ കനത്ത മഴയിൽ ചോർന്നൊലിച്ചത്. യാത്രക്കാരുടെ മുഖത്തേക്ക് വെള്ളം വീഴുന്നത് തടയാൻ ബെഡ് ഷീറ്റ് വലിച്ചു കെട്ടുകയായിരുന്നു. യാത്രക്കാരുടെ ബാഗുകൾ ഉൾപ്പെടെ […]

Keralam

‘എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ്, സന്ദേശം വ്യാജം’; കുടുങ്ങരുതെന്ന് മന്ത്രി

പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന പ്രചരണം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സൈബർ തട്ടിപ്പിൽ കുടുങ്ങരുതെന്നും വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്. പൊതുജനങ്ങൾ തട്ടിപ്പിന് ഇരയാകുന്നത് തടയാൻ അതിവേഗം നടപടികൾ കൈക്കൊള്ളാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതായും മന്ത്രി […]

Keralam

അവിശ്വാസത്തിന് മുമ്പേ രാജി; പന്തളം ബിജെപി നഗരസഭാധ്യക്ഷയും ഉപാധ്യക്ഷയും സ്ഥാനം ഒഴിഞ്ഞു

പത്തനംതിട്ട: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിലെ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു. സുശീല സന്തോഷും യു രമ്യയുമാണ് രാജിവച്ചത്. നാളെ അവിശ്വസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെയാണ് രാജി. രാജിക്ക് പിന്നില്‍ വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്ന് സുശീല സന്തോഷ് പറഞ്ഞു. അഞ്ച് വര്‍ഷവും ബിജെപി തന്നെ അധികാരത്തില്‍ തുടരുമെന്നും സുശീല മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി […]

Keralam

‘കോൺഗ്രസ് മുനമ്പം ജനതയെ കബളിപ്പിക്കുന്നു’: കെ.സുരേന്ദ്രൻ

പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎമാരും മുനമ്പത്തെത്തി മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കബളിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. മുനമ്പത്തുകാരോടും വഖഫ് അധിനിവേശത്തിൻ്റെ മറ്റ് ഇരകളോടും ആത്മാർത്ഥതയുണ്ടെങ്കിൽ കോൺഗ്രസുകാർ അത് പ്രകടിപ്പിക്കേണ്ടത് കേരള നിയമസഭയിലും ഇന്ത്യൻ പാർലമെന്റിലുമാണ്. ചർച്ച പോലും നടത്താതെ […]

India

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി; തീയതി അറിയാം

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി ഡിസംബർ 14 വരെ നീട്ടി. ഈ സമയപരിധിക്ക് ശേഷം, ആധാർ കേന്ദ്രങ്ങളിലെ ഓരോ അപ്‌ഡേറ്റുകൾക്കും പ്രോസസ്സിംഗ് ഫീസ് ഈടാക്കും. ഔദ്യോഗിക ‘മൈ ആധാർ’ പോർട്ടലിലൂടെ ലഭ്യമാകുന്ന സേവനത്തിനുള്ള സമയപരിധി യുഐഡിഎഐ നീട്ടുന്നത് ഇത് രണ്ടാം തവണയാണ് എന്നത് ശ്രദ്ധേയമാണ്. പേര്, വിലാസം […]

Health Tips

പോഷകങ്ങളാൽ സമൃദ്ധം, നോക്കാം മഞ്ഞൾ പാലിന്റെ അത്ഭുത ഗുണങ്ങൾ

ഇന്ത്യയിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന ആയുർവേദ പാനീയങ്ങളിലൊന്നാണ് മഞ്ഞൾ പാൽ അഥവാ ഗോൾഡ് മിൽക്ക്. പോഷകങ്ങൾ ധാരാളം അടങ്ങിയിരിക്കുന്ന ഈ പാനീയം നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. മഞ്ഞൾ പാലിന്റെ ചില ഗുണങ്ങൾ നോക്കാം. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു – മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന ഘടകം ശരീരത്തിന്റെ പ്രതിരോധ ശേഷി […]

Keralam

കിടക്കയില്‍ മൂത്രമൊഴിച്ചതിന് ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു; ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുള്ള കുഞ്ഞിനോട് ആയമാരുടെ കൊടുംക്രൂരത

ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുള്ള കുഞ്ഞിനോട് ആയമാരുടെ കൊടുംക്രൂരത. കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ ആയമാര്‍ മുറിവേല്‍പ്പിച്ചു. പെണ്‍കുഞ്ഞിന് നേരെയായിരുന്നു കൊടുംക്രൂരത. മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയാണ് പരാതി […]

Keralam

സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ. നാല് പൈസ കൂടി ഇടിഞ്ഞ് ഡോളറിനെതിരെ 84.76 എന്ന നിരക്കിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് ബ്രിക്‌സ് കറന്‍സിയെക്കുറിച്ച് നല്‍കിയ സൂചന, യൂറോ സോണിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മുതലായവ വലിയ അളവോളം രൂപയുടെ വിലയിടിവിനെ സ്വാധീനിച്ചിട്ടുണ്ട്. എങ്കിലും അന്താരാഷ്ട്ര തലത്തില്‍ […]

Keralam

ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്കം; പള്ളികളുടെ ഭരണം കൈമാറാൻ നിർദേശിച്ച് സുപ്രീംകോടതി

ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്കത്തിൽ പള്ളികളുടെ ഭരണം കൈമാറാൻ നിർദേശിച്ച് സുപ്രീംകോടതി. യാക്കോബായ സഭ പള്ളികൾ ഓർത്തഡോക്സ് സഭക്ക് കൈമാറണം. കൈമാറ്റം നടപ്പാക്കിയ ശേഷം രണ്ടാഴ്ചക്കകം സത്യവാങ്മൂലം നൽകണം. സർക്കാരിന് സാവകാശം നൽകില്ല. കേസിൽ വിശദവാദം പിന്നീട് കേൾക്കാമെന്നും കോടതി. ഭരണകൂടത്തിൻ്റെ ഇടപെടൽ അവസാന ആശ്രയമായിരിക്കണം എന്ന് സുപ്രീംകോടതി നിർദേശിച്ചു. മതപരമായ […]