Keralam

ബോളിവുഡിലും മാർക്കോ തരംഗം, ഉണ്ണി മുകുന്ദനാൽ കൊല്ലപ്പെടില്ല എന്നാണ് വിശ്വാസമെന്ന് റാം ഗോപാൽ വർമ

‘മാർക്കോ’ സിനിമയ്ക്ക് ലഭിക്കുന്നതുപോലെ ഞെട്ടിക്കുന്ന പ്രതികരണങ്ങൾ ഇതിനു മുമ്പ് ഒരു സിനിമയ്ക്കും താൻ കേട്ടിട്ടില്ലെന്ന് സംവിധായകൻ രാം ഗോപാൽ വർമ. ചിത്രം കാണാൻ അക്ഷമനായി കാത്തിരിക്കുകയാണെന്നും രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തു. ഉണ്ണി മുകുന്ദനാൽ താൻ കൊല്ലപ്പെടില്ല എന്നാണ് തന്റെ വിശ്വാസമെന്നും നടനെ ടാഗ് ചെയ്ത് വർമ […]

India

മന്‍മോഹന്‍ സിങിന് വിട നല്‍കി രാജ്യം; യമുനാ തീരത്ത് അന്ത്യവിശ്രമം

മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ.മന്‍മോഹന്‍ സിങ് ഇനി ഓര്‍മ. സംസ്‌കാരം യമുന തീരത്തെ നിഗംബോധ് ഘട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാഷ്ട്രപതി ദൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ നിഗംബോധ് ഘട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. എഐസിസി […]

Keralam

കട്ടപ്പനയിലെ നിക്ഷേപകന്‍ സാബു തോമസിന്റെ മരണം; ആരോപണ വിധേയരെ സംരക്ഷിച്ച് പോലീസ്

കട്ടപ്പനയിലെ നിക്ഷേപകന്‍ സാബു തോമസിന്റെ മരണത്തില്‍ ആരോപണ വിധേയരെ സംരക്ഷിച്ച് പോലീസ്. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി ആര്‍ സജിയുടെ മൊഴി സാബുവിന്റെ മരണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും രേഖപ്പെടുത്തിയിട്ടില്ല. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയ കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി ജീവനക്കാരായ മൂന്ന് പേര്‍ ഒളിവില്‍ […]

Keralam

‘പെരിയ ഇരട്ടക്കൊല ചെയ്തതും ചെയ്യിപ്പിച്ചതും സിപിഐഎം, കൂട്ടുനിന്നത് സർക്കാർ’; വി.ഡി സതീശൻ

പെരിയ ഇരട്ടക്കൊല കേസില്‍ വിധിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊലപാതകം ചെയ്തതും ചെയ്യിപ്പിച്ചതും സിപിഐഎമ്മാണെന്നും കുറ്റകരമായ ഗൂഢാലോചനയാണ് നടത്തിയത് സിപിഐഎം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ കൊല്ലണമെന്ന് തീരുമാനിച്ചത് സിപിഐഎമ്മാണ്. കൊന്നു കഴിഞ്ഞതിനുശേഷം പ്രതികളെ എവിടെ ഒളിപ്പിക്കണമെന്ന് തീരുമാനിച്ചതും സിപിഐഎമ്മാണെന്നും വി ഡി സതീശൻ […]

India

‘മന്‍മോഹന്‍ അമര്‍ രഹേ’; നിഗംബോധ് ഘട്ടില്‍ അന്ത്യവിശ്രമം; സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: യമുനാ തീരത്തെ നിഗംബോധ് ഘട്ടില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് അന്ത്യവിശ്രമം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മൂത്തമകള്‍ ചിതയ്ക്ക് തീ കൊളുത്തി.രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്പീക്കര്‍ ഓം ബിര്‍ല, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, […]

Keralam

സിപിഐഎം-കോൺഗ്രസ് കള്ളക്കളി; പെരിയ ഇരട്ടക്കൊലക്കേസിൽ മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിച്ചില്ല; കെ സുരേന്ദ്രൻ

പെരിയ ഇരട്ടക്കൊലക്കേസിൽ മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കാതെ പോയത് സിപിഐഎം-കോൺഗ്രസ് കള്ളക്കളി മൂലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസിന്റെ ഒരു വിഭാഗം പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. അതിനിടെ തൃശൂരിലെ കേക്ക് വിവാദത്തിലും കെ സുരേന്ദ്രൻ പ്രതികരിച്ചു. വെറും ഒരു മേയററെ മാത്രമല്ല […]

Keralam

പെരിയ ഇരട്ടക്കൊലപാതകം: സിപിഐഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ കോൺഗ്രസ് നേതാക്കൾ

പെരിയ ഇരട്ടക്കൊലകേസിൽ സിപിഐഎമ്മിൻ്റെ ആറ് നേതാക്കളടക്കം 14 പേർ കുറ്റക്കാരെന്ന വിധിക്ക് പിന്നാലെ സർക്കാരിനെതിരെ വിമർശവുമായി കോൺഗ്രസ് നേതാക്കൾ. കുടുംബത്തിന് ന്യായമായി ലഭിക്കേണ്ട വിധി അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചതിനെ അതിജീവിച്ചാണ് ഈ വിധിയിൽ എത്തിയതെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു.കേസ് തേച്ചുമാച്ച് കളയാൻ സർക്കാർ പരമാവധി ശ്രമം നടത്തിയെന്ന് കുറ്റപ്പെടുത്തിയ […]

Banking

ഇനി പണം ഗൂഗിൾപേയില്‍ നിന്ന് ഫോൺപേയിലേക്ക്; ഡിജിറ്റൽ വാലറ്റ് നിയമങ്ങളിൽ മാറ്റവുമായി ആർബിഐ

ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വലിയൊരു മാറ്റം കൊണ്ടുവന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഒരു പുതിയ നിർദേശം പുറപ്പെടുവിച്ചു. ഇനി മുതൽ പ്രീപെയ്ഡ് പേയ്മെന്‍റ് ഇന്‍സ്ട്രുമെന്‍റുകളുമായി ബന്ധപ്പെട്ട (പിപിഐ) പണമിടപാടുകള്‍ തേര്‍ഡ് പാര്‍ട്ടി യുപിഐ ആപ്പുകള്‍ വഴി നടത്തുന്നതിനുള്ള അനുമതിയാണ് ആർബിഐ നൽകിയിരിക്കുന്നത്. നിലവിൽ യുപിഐ പേയ്‌മെന്റുകൾ […]

Entertainment

ഇൻവെസ്റ്റിഗേഷൻ, ത്രിൽ, സസ്പെൻസ്;’ഐഡന്റിറ്റി’ ജനുവരി 2ന് തിയറ്ററുകളിലേക്ക്

ക്രൈം ത്രില്ലർ ‘ഫോറൻസിക്’ന് ശേഷം ടോവിനോ തോമസ് സംവിധായകരായ അഖിൽ പോൾ-അനസ് ഖാൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം ‘ഐഡന്റിറ്റി’ 2025 ജനുവരി 2 ന് തിയറ്ററുകളിൽ എത്തും. ടൊവിനോ തോമസ്-തൃഷ എന്നിവരാണ് കേന്ദ്രകഥാപത്രങ്ങൾ. തെന്നിന്ത്യൻ സൂപ്പർ താരം തൃഷ ആദ്യമായാണ് ടൊവിനോയുടെ നായികയാകുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് . വിനയ് […]

Keralam

വഴി തർക്കം; പത്തനംതിട്ടയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിൻ്റെ വീട് ആക്രമിച്ചു, അയൽവാസികൾ അറസ്റ്റിൽ

പത്തനംതിട്ട കൊടുമണിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിൻ്റെ വീടിന് നേരെ ആക്രമണം. മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചുമുഴിക്കലിന്റെ വീടാണ് അയൽവാസികൾ അടങ്ങുന്ന സംഘം അടിച്ചു തകർത്തത്. നല്ല സഹോദരി ശ്രീവിദ്യയ്ക്ക് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ മൂന്നുപേരെ പ്രതിചേർത്ത് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കൊടുമൺ പൊലീസ് കേസെടുത്തു. പ്രതികളെ ഉടൻ […]