Keralam

സന്നിധാനത്ത് മദ്യ വില്‍പ്പന, നാലര ലിറ്റര്‍ വിദേശമദ്യവുമായി ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് നാലര ലിറ്റർ വിദേശമദ്യവുമായി ഹോട്ടൽ ജീവനക്കാരൻ പിടിയില്‍. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജുവാണ് പോലീസിന്‍റെ പിടിയിലായത്. സന്നിധാനത്തേക്ക് മദ്യം എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് രഹസ്യാന്വേഷന വിഭാഗം വിലയിരുത്തി. പൂ‍ർണമായും മദ്യനിരോധിത മേഖലയായ ഇവിടേക്ക് കർശന പരിശോധനകളോടെയാണ് ഭക്തരെ കടത്തിവിടുന്നത്. എന്നാൽ വ്യാപകമായി സന്നിധാനത്തടക്കം മദ്യം […]

Keralam

ഏറ്റവും വലിയ എഎസ്‌ടിഡിഎസ്‌ ടഗ് നിര്‍മാണം; കൊച്ചിൻ ഷിപ്പിയാർഡിന് കരാര്‍ നല്‍കി അദാനി ഗ്രൂപ്പ്

എറണാകുളം: ഏറ്റവും വലിയ എഎസ്‌ടിഡിഎസ്‌ ടഗ് (Approved Standard Tug Design and Specifications ) നിർമ്മിക്കുന്നതിനുള്ള ഓർഡർ ഉഡുപ്പി കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡിന് നൽകി അദാനി ഗ്രൂപ്പ് . അദാനി പോർട്ടിന് വേണ്ടി എട്ട് ടഗുകൾ നിർമ്മിക്കുന്നതിനുള്ള കരാറാണ് കൊച്ചിൻ ഷിപ്പിയാർഡിൻ്റെ ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പിയാർഡ് നേടിയത്. […]

District News

കോട്ടയം മെഡിക്കൽ കോളജിൽ ആംബുലൻസ് ഇടിച്ച് 79കാരൻ മരിച്ചു

കോട്ടയം: ഡോക്ടറെ കണ്ട് മടങ്ങിയ 79കാരൻ ആംബുലൻസ് ഇടിച്ച് മരിച്ചു. കോട്ടയം മാഞ്ഞൂർ മേമുറി കുറ്റിപറിച്ചതിൽ വീട്ടിൽ തങ്കപ്പൻ (79) ആണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവേശന കവാടത്തിൽ വെച്ചായിരുന്നു അപകടം.  ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് മരുന്നുവാങ്ങിയ ശേഷം പുറത്തേക്കിറങ്ങുകയായിരുന്നു തങ്കപ്പൻ. അതിനിടെ ആശുപത്രിയിലേക്കെത്തിയ ആംബുലൻസ് ഇദ്ദേഹത്തെ ഇടിച്ച് […]

India

മൻമോഹൻ സിങിന് നിഗംബോധ് ഘട്ടിൽ അന്ത്യവിശ്രമം; സ്മാരകത്തിന് സ്ഥലം വേണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് നിഗംബോധ്ഘട്ടിൽ അന്ത്യവിശ്രമം ഒരുക്കി കേന്ദ്രസർക്കാർ. പൂർണ്ണ ഔദ്യോഗിക ബഹുമതികളുടെ രാവിലെ 11:45നാകും സംസ്കാര ചടങ്ങുകൾ. അന്ത്യവിശ്രമത്തിനായി പ്രത്യേക സ്ഥലം വേണമെന്ന് കോൺഗ്രസ് ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. ദീർഘദർശിയായ ഭരണാധികാരിക്ക് രാജ്യം വിട ചൊല്ലുകയാണ്. ഡൽഹി മോത്തിലാൽ നെഹ്റു റോഡിലെ മൂന്നാം […]

Keralam

പാറമേക്കാവ്, തിരുവമ്പാടി വേല; വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

തൃശൂർ: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. ജില്ലാ കളക്ടറാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. അടുത്ത മാസം മൂന്നിന് പാറമേക്കാവിന്‍റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കാനിരിക്കെയാണ് തീരുമാനം. പുതിയ കേന്ദ്ര സ്‌ഫോടക വസ്തു ചട്ട നിയമമാണ് വെടിക്കെട്ടിന് അനുമതി നിഷേധിക്കാൻ കാരണമായത്. ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത […]

India

പന്തല്ലൂർ പ്രദേശത്തെ വിറപ്പിച്ച ബുള്ളറ്റ് കൊമ്പനെ മയക്കു വെടിവെച്ച് പിടികൂടി

തമിഴ്നാട് നീലഗിരി പന്തല്ലൂരിലെ ജനവാസ മേഖലകളിൽ ഭീതി പരത്തിയ ബുള്ളറ്റ് കൊമ്പനെ തമിഴ്നാട് വനവകുപ്പ് മയക്കു വെടിവെച്ച് പിടികൂടി. ഇന്ന് വൈകിട്ട് അയ്യൻകൊല്ലി ആംകോ തേയില ഫാക്ടറിക്ക് ഇരുനൂറ് മീറ്റർ അകലെ വച്ചാണ് കാട്ടുകൊമ്പനെ മയക്കു വെടിവെച്ച് പിടികൂടിയത്. തുടർന്ന് താപ്പാനകളുടെ സഹായത്തോടെ മുതുമല തെപ്പക്കാട് ആനപ്പന്തിയിലേക്ക് മാറ്റി. […]

India

അണ്ണാ സർവകലാശാല പീഡനക്കേസ്; പോലീസിനും സർക്കാരിനുമെതിരെ അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി

അണ്ണാ സർവകലാശാല പീഡനക്കേസിൽ പോലീസിനും സർക്കാരിനുമെതിര അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. എഫ്ഐആറിൽ പെൺകുട്ടിയുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുത്തി അപ്‍ലോഡ് ചെയ്തത് പോലീസിന്റെ പിഴവാണെന്ന് കോടതി വിമർശിച്ചു. 10 വർഷമായി പ്രതി ക്യാമ്പസിൽ വിലസിനടക്കുന്നത് തടയിടാൻ അധികൃതർക്ക് എന്തുകൊണ്ട് കഴിഞ്ഞില്ലെന്നും കോടതി ചോദിച്ചു അണ്ണാ സർവകലാശാല പീഡനക്കേസിൽ സിബിഐ […]

India

‘സുഹൃത്ത്, തത്ത്വചിന്തകൻ, വഴികാട്ടി’; മന്‍മോഹന്‍ സിംഗിനെ അനുസ്മരിച്ച് സോണിയ ഗാന്ധി

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സോണിയ ഗാന്ധി. ജ്ഞാനത്തിൻ്റെയും വിനയത്തിൻ്റെയും പ്രതിരൂപവും പൂർണ്ണമനസ്സോടെ രാജ്യത്തെ സേവിക്കുകയും ചെയ്ത നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു. കോൺഗ്രസിന് വഴികാട്ടിയായിരുന്നു. അദ്ദേഹത്തിൻ്റെ അനുകമ്പയും കാഴ്ചപ്പാടും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തെ ശാക്തീകരിച്ചു. വഹിച്ച പദവികളിൽ എല്ലാം മികവു […]

Keralam

ബിഹാർ ഗവർണറായി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് നാളെ രാജ്ഭവൻ യാത്രയയപ്പ് നൽകും

ബിഹാർ ഗവർണറായി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകാനൊരുങ്ങി രാജ്ഭവൻ.നാളെ വൈകിട്ട് 4.30 ന് രാജ് ഭവനിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സർക്കാർ യാത്രയയപ്പ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഞായറാഴ്ച ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് മടങ്ങും.ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കൊച്ചി വഴിയാണ് മടക്കം. നിലവിലെ ബിഹാർ […]

Health Tips

രാത്രിയുള്ള മധുരം കഴിപ്പ് അത്ര ആരോഗ്യകരമല്ല, ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കും

എരിവുള്ള ഭക്ഷണം കഴിച്ച ശേഷം അല്‍പം മധുരം കഴിക്കാന്‍ ആഗ്രഹിക്കുക സാധാരണമാണ്. എന്നാല്‍ ഇത് അത്താഴത്തിന് ശേഷമാണെങ്കില്‍ ആരോഗ്യത്തിന് പണി കിട്ടും. രാത്രിയില്‍ മധുരം കഴിക്കുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കും. അത്താഴ ശേഷം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ രക്തത്തിലേക്ക് ഗ്ലൂക്കോസ് പ്രവേശിക്കുകയും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുതിച്ചുയരുകയും […]