Keralam

കസേര തർക്കത്തിൽ വീണ്ടും ട്വിസ്റ്റ്; ഡോ രാജേന്ദ്രൻ കോഴിക്കോട് ഡിഎംഒ ആയി തുടരും, ഉത്തരവിട്ട് ഹൈക്കോടതി

കോഴിക്കോട് ഡിഎംഒ ആയി ഡോ രാജേന്ദ്രൻ തിരികെ ചുമതലയേൽക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചുമതലയെടുക്കുന്നത്. സ്റ്റേ ഓർഡർ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ രാജേന്ദ്രന്റെ സ്ഥലമാറ്റ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിർദ്ദേശമനുസരിച്ച് രാജേന്ദ്രൻ തിരുവനന്തപുരത്തായിരുന്നു ചുമതലയേൽക്കേണ്ടത്. ഡിസംബർ 9 ന് ആരോഗ്യവകുപ്പിറക്കിയ […]

Business

തുടര്‍ച്ചയായ നാലാം ദിവസവും രൂപയുടെ മൂല്യത്തില്‍ ഇടിവ്

മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ എട്ടുപൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. ഒരു ഡോളറിന് 85.35 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ഇന്ത്യയില്‍ നിന്നുള്ള വിദേശ മൂലധനത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയെ സ്വാധീനിക്കുന്നത്. വ്യാഴാഴ്ച 12 […]

Technology

ഡോക്യുമെന്റുകള്‍ എളുപ്പത്തില്‍ സ്‌കാന്‍ ചെയ്യാം, പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്, എങ്ങനെയെന്നറിയാം

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആപ്പിനുള്ളില്‍ തന്നെ ഡോക്യുമെന്റുകള്‍ നേരിട്ട് സ്‌കാന്‍ ചെയ്യാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഐഒഎസ് അപ്‌ഡേറ്റിനുള്ള ഏറ്റവും പുതിയ വാട്‌സ്ആപ്പ് പതിപ്പായ 24.25.80 ഉള്ള ചില ഉപയോക്താക്കള്‍ക്കാണ് ഈ സേവനം നിലവില്‍ ലഭ്യമായിട്ടുള്ളത്. ഫീച്ചറിലൂടെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ബാഹ്യ സ്‌കാനിങ് ടൂളുകളോ […]

Keralam

പുതുവത്സരത്തില്‍ കൊച്ചിയില്‍ ഇക്കുറി രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; ഹൈക്കോടതി അനുമതി

കൊച്ചി: പുതുവത്സരത്തെ വരവേല്‍ക്കാനായി ഫോര്‍ട്ടുകൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. പരേഡ് ഗ്രൗണ്ടിനു പുറമേ വെളി മൈതാനത്തു കൂടി പപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തടഞ്ഞ പോലീസിന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇതോടെ പുതുവത്സരദിനത്തില്‍ കൊച്ചിയില്‍ രണ്ട് പാപ്പാഞ്ഞികള്‍ കത്തിക്കും. സംഘാടകരായ […]

Keralam

‘ഓരോ മനുഷ്യമനസിലും ആഴ്ന്നിറങ്ങിയ സാഹിത്യക്കാരൻ’; എം.ടി യുടെ വിയോഗത്തിൽ ദമാം മീഡിയ ഫോറം അനുശോചിച്ചു

മലയാള സാഹിത്യത്തിൽ തന്‍റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്ന എം ടിയെന്ന് ദമാം മീഡിയ ഫോറം അനുശോചന സന്ദേശത്തിൽ പറഞ്ഞു. അക്ഷരങ്ങളുടെ മാന്ത്രികതയുമായി വിസ്മയിപ്പിച്ച എം.ടി വാസുദേവൻ നായർ ഓരോ മനുഷ്യമനസിലും ആഴ്ന്നിറങ്ങിയ മഹാനായ സാഹ്യത്യക്കാരനായാണ് വിടവാങ്ങിയിരിക്കുന്നത്. വ്യക്തികളെ പുരുഷനെന്നോ സ്ത്രീകളെന്നോ വ്യത്യാസമില്ലാതെ വ്യക്തിസവിശേഷതയോടെയാണ് എം.ടി തന്റെ […]

India

പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; അല്ലു അർജുന്റെ ജാമ്യഹർജി മാറ്റി

പുഷ്പ 2 വിന്റെ പ്രിമിയർ ഷോയ്ക്കിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ ജാമ്യഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. അല്ലു അർജുൻ ഓൺലൈൻ വഴിയാണ് നാമ്പള്ളി മജിസ്ട്രേറ്റ് കോടയിൽ ഹാജരായത്. റിമാൻഡ് കാലാവധി ഇന്നവസാനിക്കാനിരിക്കെയാണ് അല്ലു വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. […]

Keralam

‘മുനമ്പത്തെ ഭൂമി സിദ്ദിഖ് സേട്ടിന് എങ്ങനെ ലഭിച്ചു? 1902 ലെ രേഖകൾ ഹാജരാക്കണം’; കേസ് ജനുവരി 25ന് പരിഗണിക്കാൻ മാറ്റി വഖഫ് ട്രൈബ്യൂണൽ

മുനമ്പത്തെ ഭൂമി എങ്ങനെ സിദ്ദിഖ് സേട്ടിന് ലഭിച്ചെന്ന് വഖഫ് ട്രൈബ്യൂണൽ. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് 1902 ലെ രേഖകൾ ഹാജരാക്കണമെന്ന് ട്രൈബ്യൂണൽ നിർദേശിച്ചു. സിദ്ദിഖ് സേട്ടിന് ലീസിന് നൽകിയ ഭൂമിയാണെങ്കിൽ അത് വഖഫ് ഭൂമിയാകില്ലെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. കേസ് ജനുവരി 25ന് പരിഗണിക്കാൻ മാറ്റി. ഭൂമി ലീസ് നൽകിയതിണോ […]

India

പുതുവത്സരം ‘ആഘോഷി’ക്കാന്‍ സൈബർ കുറ്റവാളികൾ; ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

ഹൈദരാബാദ്: ലോകമെങ്ങും പുതുവത്സരത്തെ വരവേല്‍ക്കാനിരിക്കെ വന്‍ തട്ടിപ്പിന് ഇരയാകാതിരിക്കാനുള്ള മുന്നറിയിപ്പ് നല്‍കുകയാണ് പൊലീസ്. പുതുവത്സരാഘോഷത്തിന്‍റെ ആവേശം മുതലെടുത്ത് സൈബർ കുറ്റവാളികള്‍ സജീവമായി രംഗത്തുണ്ട്. ആഘോഷവുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അശ്രദ്ധയുണ്ടായാല്‍ വന്‍ സാമ്പത്തിക നഷ്‌ടത്തിന് ഇടയാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. പുതുവത്സര തട്ടിപ്പിന്‍റെ രീതി പുതുവത്സരത്തില്‍ ആശംസകൾ കൈമാറുന്നത് […]

Keralam

‘വിടവാങ്ങിയത് രാജ്യത്തിന്‍റെ അഭിമാനമായ നേതാവ്’; മന്‍മോഹന്‍ സിങ്ങിനെ അനുസ്‌മരിച്ച് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ വിടവാങ്ങല്‍ രാജ്യത്തിനും അന്തര്‍ദേശീയ തലത്തിലും തലയെടുപ്പുള്ള വലിയൊരു നേതാക്കന്മാരില്‍ ഒരാളുടെ വിടവാണ് ഉണ്ടാക്കുന്നതെന്ന് മുസ്‌ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ചയാളാണ് അദ്ദേഹം. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പികെ കുഞ്ഞാലിക്കുട്ടി. ആദ്യ മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയില്‍ എന്നുള്ള […]

Keralam

മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം; പ്രതി കൊച്ചിയിൽ പിടിയിൽ

ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കൊച്ചി സൈബർ പൊലീസ് ആണ് പ്രതിയെ ആലുവയിൽ നിന്ന് പിടികൂടിയത്. പ്രതി ആദിഖ് ഹനാൻ ആണ് ഇൻസ്റ്റാഗ്രാം വഴി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ വ്യാജ പതിപ്പ് […]