Keralam

‘മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്‍റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു’: അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിന്‍റെയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിങ്ങെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തന്‍റെ രാഷ്ട്രീയ ജീവിതത്തിൽ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചു. സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന നിലയിൽ […]

Keralam

‘തൻ്റെ ഭാഗം കേൾക്കാത്തത് എന്തുകൊണ്ട്? പരാതി ഇല്ലാതെ ചാർജ് മെമ്മോ നൽകിയത് എന്തിന്?’ ചീഫ് സെക്രട്ടറിയോട് എൻ പ്രശാന്ത്

പോരാടാൻ ഉറച്ച് എൻ. പ്രശാന്ത് ഐഎഎസ്. ചീഫ് സെക്രട്ടറിയോട് എൻ പ്രശാന്ത് വിശദീകരണം ആരാഞ്ഞു. പരാതി ഇല്ലാതെ ചാർജ് മെമ്മോ നൽകിയത് എന്തിനെന്നാണ് എൻ പ്രശാന്തിന്റെ ചോദ്യം. മെമ്മോയിൽ ഉന്നയിച്ച കാര്യങ്ങളിൽ വ്യക്തത തേടിയാണ് വിശദീകരണം ചോദിച്ചത്. ചാർജ് മെമ്മോയ്ക്ക് മറുപടി നൽകാതെയാണ് വിശദീകരണം ആരാഞ്ഞത്. സസ്പെൻഡ് ചെയ്യുന്നതിന് […]

Keralam

വെറ്ററിനറി സര്‍ജന്‍ മുതല്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ വരെ; അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങിയ 116 ജീവനക്കാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയ 116 സര്‍ക്കാര്‍ ജീവനക്കാരെ കൂടി സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. റവന്യു, സര്‍വേ, മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പുകളിലെ ജീവനക്കാരാണ് സസ്‌പെന്‍ഷനിലായത്. കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കും. മൃഗസംരക്ഷണ വകുപ്പിലെ 74 ജീവനക്കാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പാര്‍ട്ട് ടൈം സ്വീപ്പര്‍മാരും […]

India

‘അങ്ങയോട് മാധ്യമങ്ങളും പ്രതിപക്ഷവും ജനവും നീതി കാണിച്ചില്ല’: മൻമോഹൻ സിങ്ങിനെ അനുസ്‌മരിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി : അന്തരിച്ച ഇന്ത്യൻ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ അനുസ്‌മരിച്ച് ശശി തരൂര്‍ എംപി. ചരിത്രത്തിന് മുമ്പേ നടന്നയാളാണ് മൻമോഹൻ സിങ്ങെന്ന് ശശി തരൂര്‍ അനുസ്‌മരിച്ചു. സാമ്പത്തിക രംഗത്ത് ലോകശക്തിയായി കൊണ്ടിരിക്കുമ്പോഴും പാവപ്പെട്ടവരിലേക്കും സാമ്പത്തിക വളർച്ചയുടെ സദ്‌ഫലങ്ങൾ എത്തിക്കുവാൻ മൻമോഹൻ സിങ്ങിന്‍റെ ഭരണിത്തിന് സാധിച്ചുവെന്നും ശശി തരൂര്‍ […]

Keralam

ഈ മണ്ഡലകാലത്ത് മല ചവിട്ടിയത് 32 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍; മകരവിളക്ക് ഉത്സവത്തിന് എത്ര തിരക്കുണ്ടായാലും നേരിടാന്‍ സജ്ജമെന്ന് അധികൃതര്‍

ശബരിമല മണ്ഡലകാലം അവസാനിച്ചപ്പോള്‍ ആകെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍. മുന്‍വര്‍ഷത്തേക്കാള്‍ അധികം തീര്‍ത്ഥാടകര്‍ എത്തിയിട്ടും പരാതികള്‍ ഇല്ലാതെയാണ് 41 ദിവസം കടന്നുപോയത്. മകരവിളക്ക് ഉത്സവത്തിന് എത്ര തിരക്കുണ്ടായാലും നേരിടാന്‍ സജ്ജമാണ് ദേവസ്വം ബോര്‍ഡും പോലീസും അറിയിച്ചു. കൃത്യമായി പറഞ്ഞാല്‍ 32,79,761 തീര്‍ത്ഥാടകരാണ് ഈ മണ്ഡലകാലത്ത് മല […]

India

മന്‍മോഹന്‍ സിങ്ങിന്റെ മരണം; ഏഴു ദിവസം ദേശീയ ദു:ഖാചരണം, സംസ്‌കാരം നാളെ

അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ആദരസൂചകമായി കേന്ദ്ര സര്‍ക്കാര്‍ ഏഴു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കും. വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കും. രാവിലെ 11 മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ദുഃഖാചരണം സംബന്ധിച്ച തീരുമാനം ഔദ്യോഗികമായ പ്രഖ്യാപിക്കും. അതേസമയം, മന്‍മോഹന്‍സിങ്ങിന്റെ ഭൗതികശരീരം ഔദ്യോഗിക […]

Keralam

ചോദ്യ പേപ്പർ ചോർച്ച; എം ഷുഹൈബിനെ കണ്ടെത്താൻ അന്വേഷണ സംഘം; മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 31ന് പരി​ഗണിക്കും

ചോദ്യ പേപ്പർ ചോർച്ചയിൽ അന്വേഷണം ഊർജിതമാക്കി ക്രൈം ബ്രാഞ്ച്. ഒളിവിൽ കഴിയുന്ന എം എസ് സൊലൂഷൻസ് സിഇഒ എം ഷുഹൈബിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഷുഹൈബിനായി ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എം എസ് സൊല്യൂഷൻസിനെ കൂടാതെ മറ്റ് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങൾക്കും […]

Sports

മന്‍മോഹന്‍ സിങിന് ആദരം; മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്

അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഫീല്‍ഡിനിറങ്ങിയത് കറുത്ത ആം ബാന്‍ഡ് ധരിച്ചാണ്. മന്‍മോഹന്‍ സിങിനോടുള്ള ആദരസൂചകമായാണ് ടീമംഗങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിക്കുന്നതെന്ന് ബിസിസിഐ എക്‌സില്‍ കുറിച്ചിട്ടുണ്ട്. […]

Keralam

നവകേരള ബസ് വീണ്ടും നിരത്തിലേക്ക്; നിരക്ക് കുറച്ചു, സീറ്റുകൾ കൂട്ടി; ബസ് ബെംഗളൂരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു

നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. രൂപമാറ്റം വരുത്തി, കൂടുതൽ സീറ്റുകൾ ഘടിപ്പിച്ച് ബസ് ബംഗളുരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട് – ബംഗുളുരു റൂട്ടിൽ ബസ് സർവീസ് പുനരാരംഭിക്കും. സീറ്റുകളുടെ എണ്ണം വർധിപ്പിച്ചാണ് ബസ് നിരത്തുകളിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുന്നത്. 11 സീറ്റുകളാണ് അധികമായി ഘടിപ്പിച്ചത്. ഇതോടെ സീറ്റുകളുടെ […]

India

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യ സ്ഥിതി വഷളായതോട ഇന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ടാണ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ആരോഗ്യനില വിലയിരുത്താൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എയിംസിലെത്തിയിരുന്നു. 2004 മുതൽ 2014 വരെ […]