India

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു, 2 അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം; 7 പേർ ​ഗുരുതരാവസ്ഥയിൽ

കർണാടകയിലെ ഹുബ്ബള്ളിയൽ ​ഗ്യാസ് സിലിണ്ടർ ചോർന്നുള്ള പൊട്ടിത്തെറിയിൽ രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം. 7 പേർ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ഗുരുതരമായി പരുക്കേറ്റ് കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നവരാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. ഏഴ് പേരും ഇതേ ആശുപത്രിയിൽ തന്നെ ചികിത്സയിലാണ്. അയ്യപ്പ ഭക്തർ ഉപയോഗിച്ചിരുന്ന പാചക […]

Keralam

ക്ഷേമ പെൻഷൻ തട്ടിപ്പ്; റവന്യൂ വകുപ്പിലെ 34 ജീവനക്കാർക്ക് സസ്പെൻഷൻ

ക്ഷേമ പെൻഷൻ തട്ടിപ്പിൽ റവന്യൂ വകുപ്പിലെ 34 ജീവനക്കാർക്ക് സസ്പെൻഷൻ. സർവ്വേ വകുപ്പിലെ 4 ജീവനക്കാർക്കും സസ്പൻഷൻ ലഭിച്ചു. അനർഹമായി കൈപ്പറ്റിയ പെൻഷൻ തുകയും പലിശയും ഈടാക്കാൻ ഇതിനോടകം നിർദ്ദേശമുണ്ട്. നേരത്തെ ക്ഷേമ പെൻഷൻ തട്ടിയെടുത്ത 6 പേരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. വിവിധ വകുപ്പുകളിലായി 1458 […]

Keralam

കേരളം കുടിച്ചത് 152.06 കോടി രൂപയുടെ മദ്യം; ക്രിസ്മസിനും തലേന്നുമായി റെക്കോര്‍ഡ് മദ്യവിൽപ്പന

ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ് ബീവറേജസ് കോര്‍പ്പറേഷൻ പുറത്തുവിട്ടത്. ഈ വര്‍ഷം ഡിസംബര്‍ 24,25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് […]

India

‘സിനിമ മേഖലക്ക് പ്രത്യേക പരിഗണന ഇല്ല; ആരാധകരുടെ പ്രവര്‍ത്തികള്‍ക്ക് താരങ്ങള്‍ക്കും ഉത്തരവാദിത്തം’; നിലപാടില്‍ അയവ് വരുത്താതെ രേവന്ത് റെഡ്ഡി

പുഷ്പ 2 അപകടത്തിന്റെ പശ്ചാത്തലത്തില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരുമായി നടത്തിയ ചര്‍ച്ചയിലും നിലപാടില്‍ അയവ് വരുത്താതെ തെലങ്കാല മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സിനിമാമേഖലയ്ക്ക് മാത്രമായി പ്രത്യേകപരിഗണ നല്‍കില്ലെന്ന് രേവന്ത് റെഡ്ഡി തുറന്നടിച്ചു. പ്രത്യേക പ്രദര്‍ശനങ്ങള്‍ അനുവധിക്കില്ലെന്നും ആരാധകരുടെ പ്രവര്‍ത്തികള്‍ക്ക് താരങ്ങള്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അല്ലു അര്‍ജുന്റെ […]

India

ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇ-മെയില്‍ സന്ദേശം ലഭിച്ചോ?; കെണിയില്‍ വീഴരുതെന്ന് മുന്നറിയിപ്പ്, എന്താണ് ഫിഷിങ്?

മുംബൈ: ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആരെങ്കിലും ഇ-മെയില്‍ അയച്ചിട്ടുണ്ടോ? ഇത്തരം ഇ-മെയിലുകളില്‍ വീഴരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ആദായനികുതി വകുപ്പില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന വ്യാജ ഇ-മെയിലുകളാണിതെന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കണ്ടെത്തി. ഇ-പാന്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരു ഫിഷിങ് […]

Keralam

ശബരിമല മണ്ഡലകാല തീർഥാടനത്തിന് സമാപനം; മണ്ഡലപൂജ ഇന്ന്, രാത്രി പത്തിന് നട അടയ്ക്കും

പത്തനംതിട്ട : ശബരിമല മണ്ഡലകാല തീർഥാടനത്തിന് ഇന്ന് (ഡിസംബർ 26) സമാപനം. മണ്ഡലപൂജയ്ക്ക് ശേഷം രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. തുടർന്ന് മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് അഞ്ച് മണിക്ക് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം. ഇന്ന് 12നും 12.30നും […]

Movies

ലോകസിനിമാ ഭൂപടത്തിലേക്ക് ഇന്ത്യന്‍ സിനിമയെ എത്തിച്ചവരാണ് തെലുങ്ക് നടൻമാർ, പുഷ്പയിലൂടെ അല്ലു ദേശീയ അവാര്‍ഡ് നേടി: അനുരാഗ് താക്കൂര്‍

നടന്‍ അല്ലുഅര്‍ജുനെ പിന്തുണച്ച് ബിജെപി എം പി അനുരാഗ് താക്കൂര്‍. തെലങ്കാന പൊലീസ് അല്ലുവിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനുരാഗ് താക്കൂറിന്റെ പ്രതികരണം. അല്ലു അര്‍ജുന്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍. പുഷ്പ സിനിമയിലൂടെ അല്ലു ദേശീയ അവാര്‍ഡ് നേടി. ലോകസിനിമയും രാജ്യവും അംഗീകരിച്ച […]

Keralam

‘മലയാള സാഹിത്യത്തിന് വെളിച്ചം പകര്‍ന്ന വിളക്കണഞ്ഞു’; എംടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സജി ചെറിയാൻ

തൃശൂർ : എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മലയാള സാഹിത്യ, സാംസ്‌കാരിക മണ്ഡലത്തില്‍ വെളിച്ചം പകര്‍ന്ന് കത്തി ജ്വലിച്ച് കൊണ്ടിരുന്ന വിളക്കാണ് അണഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഈ നഷ്‌ടം വാക്കുകള്‍ക്കതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംടി എന്ന രണ്ടക്ഷരം മലയാളത്തിന്‍റെ വികാരമാണ്. […]

Keralam

‘നഷ്‌ടമായത് മലയാള സാഹിത്യത്തിന്‍റെ ശില്‍പിയെ’; എംടിയെ അനുസ്‌മരിച്ച് എംകെ സാനു

എറണാകുളം: കാലത്തെ അതിജീവിച്ച മലയാള സാഹിത്യത്തിൻ്റെ ശിൽപിയെയാണ് എംടിയുടെ വിയോഗത്തിലൂടെ നഷ്‌ടമായതെന്ന് എഴുത്തുകാരനും അധ്യാപകനുമായ എംകെ സാനു. എംടിയെ അനുസ്‌മരിച്ച് കൊച്ചിയിൽ ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംടിയുടെ വിയോഗത്തിൽ അഗാധമായ നഷ്‌ടബോധം അനുഭവപ്പെടുന്നു. വളരെ ചുരുക്കം സുഹൃത്തുക്കളുള്ള മൗനിയായ വ്യക്തിയായിരുന്നു അദ്ദേഹം. തൻ്റെ മേഖലയോട് നൂറ് ശതമാനം കൂറ് […]

Keralam

‘എം ടി യുടെ കൃതികള്‍ ഇനിയും വരും തലമുറകളെ പ്രചോദിപ്പിക്കും’; നികത്താനാവാത്ത ശൂന്യതയെന്ന് രാഹുൽ ഗാന്ധി

സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവൻ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്‍റെ കഥകളെല്ലാം കേരളത്തിന്‍റെ സംസ്കാരവും മനുഷ്യ വികാരങ്ങളും നിറഞ്ഞുനിൽക്കുന്നവയായിരുന്നു. തലമുറകളെയാണ് അവ പ്രചോദിപ്പിച്ചത്. അദ്ദേഹത്തിന്‍റെ കൃതികള്‍ ഇനിയും തലമുറകളെ പ്രചോദിപ്പിക്കും. സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവൻ നായരുടെ […]