India

എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

ന്യൂഡല്‍ഹി: എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മനുഷ്യവികാരങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പര്യവേക്ഷണത്തിലൂടെ അദ്ദേഹത്തിന്റെ കൃതികള്‍ തലമുറകളെ രൂപപ്പെടുത്തിയിട്ടുണ്ടെന്നും ഇനിയും നിരവധി പേര്‍ക്ക് പ്രചോദനം നല്‍കുമെന്നും മോദി എക്‌സില്‍ പറഞ്ഞു. ‘മലയാള സിനിമയിലും സാഹിത്യത്തിലും ഏറ്റവും ആദരണീയരായ വ്യക്തികളില്‍ ഒരാളായിരുന്നു എംടി വാസുദേവന്‍ നായര്‍. […]

Keralam

എംടി കേരളത്തില്‍ ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ എഴുത്തുകാരന്‍: എംവി ഗോവിന്ദന്‍

കണ്ണൂര്‍: കേരളീയ സമൂഹത്തില്‍ ഇടതുപക്ഷസാന്നിദ്ധ്യം തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു എംടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സി.പി.എം വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്ന കാലങ്ങളില്‍ പക്വതയാര്‍ന്ന പ്രതികരണങ്ങളാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. കേരളത്തില്‍ സി.പി.എം ഇല്ലാതിരുന്നെങ്കില്‍ എന്താകും അവസ്ഥയെന്ന് ചിന്തിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹമെന്ന് ഗോവിന്ദന്‍ തളിപ്പറമ്പില്‍ പറഞ്ഞു. തന്റെ നോവലുകളിലൂടെയും ചെറുകഥകളിലൂടെയും […]

Business

സ്വര്‍ണവില വീണ്ടും 57,000 തൊട്ടു; ആറുദിവസത്തിനിടെ വര്‍ധിച്ചത് 700 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഒരിക്കല്‍ കൂടി 57,000 തൊട്ടു. ഇന്ന് പവന് 200 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 57,000ല്‍ എത്തിയത്. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7125 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില […]

Keralam

‘സിനിമയോടുള്ള മോഹവും സ്‌നേഹവും ഒരു വിളക്കാണെങ്കില്‍ അതിനെ അഗ്നികുണ്ഡമാക്കിയത് നിര്‍മാല്യം എന്ന എംടി ചിത്രമാണ്’ ; കമല്‍ഹാസന്‍

എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി കമലഹാസന്‍. തനിക്ക് സിനിമയോടുള്ള മോഹവും സ്‌നേഹവും ഒരു വിളക്കാണെങ്കില്‍ അതിനെ അഗ്നികുണ്ഡമാക്കിയത് നിര്‍മാല്യം എന്ന ചിത്രമാണെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി. എഴുത്തുകാരനാവാന്‍ ആഗ്രഹിക്കുന്നവരാകട്ടെ, എഴുത്തുകാരന്‍ എന്ന് തന്നത്താന്‍ വിചാരിക്കുന്നവരാകട്ടെ, എഴുത്തുകാരന്‍ എന്ന് അംഗീകരിക്കപ്പെട്ടവരാകട്ടെ, എവരെല്ലാവര്‍ക്കും എം ടി വാസുദേവന്‍ സാറിന്റെ എഴുത്തുകളെ […]

Business

പത്തുപൈസയുടെ നഷ്ടം, രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 85ന് മുകളില്‍ ഇനി എങ്ങോട്ട്?; ഓഹരി വിപണി നേട്ടത്തില്‍

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ പത്തുപൈസയുടെ നഷ്ടം നേരിട്ടത്തോടെ രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി.ഒരു ഡോളറിന് 85.25 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതുമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. ഓഹരി വിപണി അനുകൂലമായിട്ടും രൂപയ്ക്ക് രക്ഷ […]

India

ഹസീനയെ തുറുങ്കിലടക്കുക ലക്ഷ്യം, ഇന്ത്യയുടെ മറുപടിക്കായി ബംഗ്ലാദേശിൻ്റെ കാത്തിരിപ്പ്; വീണ്ടും കത്തയക്കുമെന്ന് വിദേശകാര്യ മന്ത്രി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ആവശ്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ്. ഇനിയും ഇന്ത്യ പ്രതികരിക്കുന്നില്ലെങ്കിൽ ഇക്കാര്യം ആവശ്യപ്പെട്ട് വീണ്ടും കത്ത് നൽകുമെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ സര്‍ക്കാര്‍ വീണതോടെ ഷെയ്ഖ് ഹസീന കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതല്‍ […]

Keralam

‘അരങ്ങില്‍ നിന്നിറങ്ങിയിട്ടും ഹൃദയത്തില്‍ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളില്‍ നിന്നൊക്കെ എന്റെ എം.ടി സാര്‍ പോയല്ലോ’; കുറിപ്പുമായി മോഹന്‍ലാല്‍

എംടിയുടെ വിയോഗത്തില്‍ ഹൃദയ വേദന പങ്കുവച്ച് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്. മഴ തോര്‍ന്നപോലെയുള്ള ഏകാന്തതയാണ് തന്റെ മനസിലെന്ന് മലയാളത്തിന്റെ മഹാനടന്‍ കുറിച്ചു. ആര്‍ത്തിയോടെ ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളില്‍ നിന്ന്, അരങ്ങില്‍ നിന്നിറങ്ങിയിട്ടും ഹൃദയത്തില്‍ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളില്‍ […]

Business

അദാനി ഡിഫൻസ് സെക്ടർ കമ്പനിയുടെ ‘ബിഗ് ഡീൽ’; എയർ വർക്‌സിൻ്റെ ഭൂരിഭാഗം ഓഹരികളും വാങ്ങാൻ ധാരണ

മുംബൈ: അദാനി ഗ്രൂപ്പിന് കീഴിൽ പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന അദാനി ഡിഫൻസ് ആൻ്റ് എയ്റോസ്പേസ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർക്രാഫ്റ്റ് മെയിൻ്റനൻസ് റിപ്പയർ ആൻ്റ് ഓവർഹോൾ കമ്പനി എയർ വർക്സിനെ ഏറ്റെടുക്കും. എയർ വർക്സിൻ്റെ 85.8 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ഇരു കമ്പനികളും തമ്മിൽ ധാരണയായി. പ്രതിരോധ […]

Keralam

എം ടി വാസുദേവന്‍ നായരുടെ സംസ്‌കാരം വൈകീട്ട് 5 മണിക്ക്

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം ടി വാസുദേവന്‍ നായരുടെ സംസ്‌കാരം വൈകീട്ട് 5 മണിക്ക് നടക്കും. മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ എം ടിയെ അവസാനമായി ഒരുനോക്കുകാണാന്‍ കോഴിക്കോട്ടെ വീട്ടിലെത്തി. മുഖ്യമന്ത്രി അല്‍പ സമയത്തിനകം അവിടേക്കെത്തും.  എംടിയുടെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് […]

Keralam

എംടിയുടെ സംസ്കാരം നാളെ; സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം

അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ സംസ്കാരം നാളെ. പൊതുദർശനം വീട്ടിൽ നടക്കും. മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. വൈകുന്നേരം അഞ്ചു മണിയ്ക്കാണ് സംസ്കാരം. എംടിയുടെ വിയോ​ഗത്തെ തുടർന്ന് സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം. നാളത്തെ മന്ത്രിസഭാ യോഗം മാറ്റി. മറ്റ് സർക്കാർ പരിപാടികളും മാറ്റിവച്ചു. രാത്രി പത്തു […]