Keralam

ചോദ്യപേപ്പർ ചോർച്ചാ കേസ്; ശുഹൈബിൻറെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ തേടി ക്രൈംബ്രാഞ്ച്

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ശുഹൈബിൻറെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ തേടി ക്രൈംബ്രാഞ്ച്. വാട്സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൌണ്ടുകളുടെ വിവരങ്ങൾ തേടി മാതൃകമ്പനിയായ മെറ്റയെ അന്വേഷണ സംഘം സമീപിച്ചു. സോഷ്യൽമീഡിയാ അക്കൗണ്ടിനായി ഉപയോഗിച്ച ഡിവൈസിന്റെ ഐ പി അഡ്രസ് അറിയിക്കാനും നിർദേശം. […]

Keralam

ജനുവരി 14ന് മകരവിളക്ക്, ശബരിമല മണ്ഡല മഹോത്സവത്തിന് നാളെ സമാപനം

ശബരിമല നാൽപത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാലതീർഥാടനത്തിനു നാളെ (ഡിസംബർ 26) സമാപനം. മണ്ഡലപൂജ ദിവസമായ വ്യാഴാഴ്ച രാത്രി 11 മണിക്കു ഹരിവരാസനം പാടി നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. അതേസമയം തങ്ക അങ്കി ശരംകുത്തിയിലേക്ക് പുറപ്പെട്ടു. സ്വീകരിക്കാൻ ദേവസ്വം […]

Keralam

അത്രക്ക് കൂളല്ല കാറിലെ എസി; വില്ലനാകുന്ന കാർബൺ മോണോക്‌സൈഡ്

വടകരയിൽ കാരവനുള്ളിൽ കിടന്നുറങ്ങിയ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഞെട്ടലുളവാക്കുന്നതായിരുന്നു. എന്നാൽ ഇവരുടെ മരണത്തിന് കാരണമായിരിക്കുന്നത് കാർബൺ മോണോക്‌സൈഡ് ആണെന്നാണ് പ്രാഥമിക നി​ഗമനം. ഇതോടെ കാർബൺ മോണോക്‌സൈഡ് എന്ന നിശബ്ദനായ വില്ലൻ വീണ്ടും ചർച്ച വിഷയമായി മാറിയിരിക്കുകയാണ്. എന്നാൽ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചുള്ള മരണം ഇതാദ്യമായല്ല വാർത്തകളിൽ […]

Keralam

ഗവര്‍ണര്‍ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സിപിഎം കരുതരുത്; എംവി ഗോവിന്ദന് മറുപടിയുമായി കെ സുരേന്ദ്രന്‍

തൃശൂര്‍: പിണറായി സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധതയെ എതിര്‍ത്ത ഗവര്‍ണറായിരുന്നു ആരിഫ് മുഹമ്മദ് ഖാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗവര്‍ണര്‍ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സിപിഎം കരുതരുതെന്നും ഏത് ഗവര്‍ണര്‍ വന്നാലും സിപിഎം സര്‍ക്കാരിന് ഭരണഘടനാ വിരുദ്ധത നടത്താനാവില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ എംവി ഗോവിന്ദന്റെ […]

Keralam

കെ സുരേന്ദ്രന്‍ തൃശൂര്‍ അതിരൂപതാ ആസ്ഥാനത്തെത്തി ബിഷപ്പിനെ കണ്ടു; കൂടിക്കാഴ്ച പുല്‍ക്കൂട് വിവാദത്തിനിടെ

ക്രിസ്മസ് ദിനത്തില്‍ തൃശൂര്‍ അതിരൂപതാ ആസ്ഥാനത്തെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. സാമുദായിക സൗഹാര്‍ദം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടിക്കാഴ്ചയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. തന്റെ സന്ദര്‍ശനം രാഷ്ട്രീയമായ കാര്യമേയല്ലെന്ന് കെ സുരേന്ദ്രന്‍ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. പരസ്പരവിശ്വാസത്തിന്റേയും […]

India

ഒന്നാം റാങ്ക് നിലനിര്‍ത്തി, ചരിത്ര നേട്ടത്തില്‍ ബുംറ

ദുബായ്: ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ ഒന്നാം റാങ്കില്‍ സ്ഥാനം നിലനിര്‍ത്തി, ചരിത്ര നേട്ടത്തിനൊപ്പമെത്തി ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറ. ഏറ്റവും പുതിയ ഐസിസി റാങ്കിങില്‍ താരം ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഒപ്പം ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടത്തിനൊപ്പവും താരമെത്തി. ഇതിഹാസ സ്പിന്നര്‍ ആര്‍ […]

Technology

15,000 രൂപയില്‍ താഴെ വില, ഡൈനാമിക് ലൈറ്റ്; നിരവധി ഫീച്ചറുകളുമായി വിവോ വൈ29

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വൈ29 ഫൈവ് ജി എന്ന പേരിലുള്ള ഫോണിന്റെ പ്രാരംഭ വില 13,999 രൂപയാണ്. ഇത് ഒരു മിഡ് റേഞ്ച് ഫോണ്‍ ആണ്. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും പ്രതിരോധം നല്‍കാനായി IP64 റേറ്റിംഗ് ഉണ്ട്. ഇതിന് ‘മിലിട്ടറി […]

Keralam

ആരിഫ് മുഹമ്മദ് ഖാന് മാറ്റം; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണര്‍

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാറ്റം. ബിഹാറിലേക്കാണ് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയിരിക്കുന്നത്. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണറായി ചുമതലയേല്‍ക്കും. ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവ‍ർണറായി 5 വർഷം കഴിഞ്ഞിരുന്നു. 2024 സെപ്റ്റംബർ 5നാണ് ആരിഫ് മുഹമ്മദ് ഖാൻ കേരള […]

Entertainment

ഇന്ത്യന്‍ വൈദികന്‍ എഴുതി, ഓസ്‌ട്രേലിയയിലെ വൈദികന്‍ സംഗീതം നല്‍കി; അന്താരാഷ്ട്ര സമൂഹ മാധ്യമങ്ങളില്‍ വൈറലായി മലയാളം ക്രിസ്മസ് ഗാനം

ഇന്ത്യന്‍ വൈദികന്‍ എഴുതി, ഓസ്‌ട്രേലിയന്‍ വൈദികന്‍ സംഗീതം നല്‍കിയ മലയാള ക്രിസ്മസ് ഗാനം അന്താരാഷ്ട്ര സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. യേശുനാഥന്റെ ജനനത്തിന്റെ സന്തോഷം പങ്കുവച്ച് ‘മിന്നിക്കാന്‍ ഒരു ക്രിസ്തുമസ്’ എന്ന പേരില്‍  ‘അജപാലകന്‍’ എന്ന യുട്യൂബ് ചാനലില്‍ റീലിസ് ചെയ്ത ക്രിസ്തുമസ് ഗാനമാണ് വൈറലാകുന്നത്. ഗാനം റിലീസ് ചെയ്ത് […]

Keralam

‘കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുന്നത് കേരള സർക്കാരിന്റെ നയമല്ല’; കേന്ദ്ര ഭേദഗതിക്കെതിരെ മന്ത്രി വി ശിവൻകുട്ടി

2009 ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്തി കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം പരിഗണിക്കുകയുള്ളൂവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്ന 5 ലെയും 8 ലെയും പൊതു പരീക്ഷകളെ തുടർന്ന് കുട്ടികളെ പരാജയപ്പെടുത്തുകയെന്നത് […]