Keralam

കട്ടപ്പനയിലെ നിക്ഷേപകൻ്റെ ആത്മഹത്യ; ബാങ്കിലെ 3 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

ഇടുക്കി കട്ടപ്പന റൂറൽ ഡെവലപ്പ്മെൻറ് കോ- ഒപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് മുന്നിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിന്റെ മരണത്തിൽ നടപടിയുമായി സൊസൈറ്റി ഭരണസമിതി. ആരോപണവിധേയരായ മൂന്ന് ജീവനക്കാരെ ഭരണസമിതി സസ്‌പെൻഡ് ചെയ്തു. സൊസൈറ്റി ജീവനക്കാർക്കെതിരായ ആരോപണങ്ങൾ പരിശോധിക്കാൻ ചേർന്ന ഭരണസമിതി ബോർഡ് മീറ്റിംഗിലാണ് തീരുമാനം. വലിയ വിമർശനങ്ങൾ ഉയരുന്നതിന് പിന്നാലെയാണ് […]

Entertainment

ഇന്ത്യൻ ഓൺലൈൻ വിനോദരംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട് പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ്

ഇന്ത്യൻ ഓൺലൈൻ വിനോദരംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട് പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ്, ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കായിക വിനോദങ്ങളിലൊന്നായ WWE യുടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ ഒരുങ്ങുന്നു. ഇതോടെ ഹോട്ട്‌സ്റ്റാർ, ജിയോസിനിമ തുടങ്ങിയ മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് കടുത്ത മത്സരമാണ് ഉണ്ടാകുന്നത്. WWE യുടെ ഉടമകളായ ടികെഒ ഗ്രൂപ്പുമായി […]

Keralam

‘മതങ്ങള്‍ മനുഷ്യരെ വേര്‍തിരിക്കുന്ന മതിലുകളല്ല; ഉദാത്തമായ വിശ്വമാനവികതയാണ് നമ്മുടെ കരുത്ത്’;പിണറായി വിജയന്‍

തിരുവനന്തപുരം: മതങ്ങള്‍ മനുഷ്യരെ വേര്‍തിരിക്കുന്ന മതിലുകളല്ല, മറിച്ച് ഒരു ചരടില്‍ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോര്‍ത്തിണക്കേണ്ട മാനവികതയുടെയും സ്‌നേഹത്തിന്റേയും സന്ദേശവാഹകരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഇക്കാര്യത്തില്‍ ലോകത്തിനു മുന്നില്‍ എക്കാലവും ഒരു മാതൃകയാണ് എന്നും മുഖ്യമന്ത്രി ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. മറ്റുള്ളവരുടെ വിശ്വാസങ്ങളെ […]

Uncategorized

ക്ഷേമ പെൻഷൻ തട്ടിപ്പ്; കടുത്ത നടപടിക്ക് നിർദ്ദേശം, DMO ജീവനക്കാർക്ക് നോട്ടീസ് നൽകി തുടങ്ങി

ക്ഷേമ പെൻഷൻ തട്ടിപ്പിൽ കടുത്ത നടപടിക്ക് നിർദ്ദേശം.കേരള സിവിൽ സർവീസസ് റൂൾ 15 പ്രകാരം ഗൗരവമുള്ള കുറ്റകൃത്യമായി കണ്ടാണ് നടപടിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർ ആണ് DMO മാർക്കു നിർദ്ദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡിഎംഒമാർ ജീവനക്കാർക്ക് നോട്ടീസ് നൽകി തുടങ്ങി. കേരള സിവിൽ സർവീസ് റൂൾ […]

Keralam

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു, ഇന്നലെ മാത്രമെത്തിയത് 1 ലക്ഷത്തിലധികം ഭക്തര്‍

പത്തനംതിട്ട : ശബരിമലയില്‍ ഭക്തജന തിരക്കേറുന്നു. ഡിസംബര്‍ 23ന് 1,06,621 ലക്ഷത്തിലധികം അയ്യപ്പഭക്തരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഈ മണ്ഡല-മകരവിളക്ക് സീസണില്‍ ഇതുവരെയുള്ള റെക്കോഡ് കണക്കാണിത്. സ്‌പോട്ട് ബുക്കിങ് വഴി 22,769 പേരും പുല്‍മേട് വഴി 5175 പേരുമാണ് ശബരിമലയില്‍ ഇന്നലെ മാത്രം ദര്‍ശനം നടത്തിയത്. തിങ്കളാഴ്‌ച വരെ 30,78,049 […]

Keralam

ചോദ്യ പേപ്പർ ചോർച്ച കേസ്; എം എസ് സൊല്യൂഷൻസ് CEO ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായില്ല

ചോദ്യ പേപ്പർ ചോർച്ച വിവാദത്തിൽ MS സൊല്യൂഷൻസ് സി ഇ ഒ എം ഷുഹൈബ് ക്രൈം ബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരായില്ല. ഇന്ന് 11 മണിക്ക് ഹാജരാവാൻ ആയിരുന്നു ഷുഹൈബിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടത്. ഷുഹൈബിനൊപ്പം ഹാജരാകാൻ നിർദ്ദേശിച്ചിരുന്ന സ്ഥാപനത്തിലെ അധ്യാപകരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല. മറ്റന്നാൾ ഹാജരാകാമെന്നാണ് […]

India

അല്ലു അർജുൻ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിൽ ഹാജരായി

‘പുഷ്പ 2’ സിനിമയുടെ പ്രിമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിക്കുകയും മകന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ ചോദ്യം ചെയ്യലിനു ഹാജരായി. ഇന്ന് രാവിലെ 11 മണിയോടെ ചിക്കഡപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് താരം ഹാജരായത്. പരിസരത്ത് വൻ സുരക്ഷാ സന്നാഹമാണ് ഉണ്ടായിരുന്നത്. […]

Keralam

ജിഷ വധക്കേസ്; പ്രതി അമീറുലിന്റെ മനോനിലയിൽ കുഴപ്പമില്ല, മെഡിക്കൽ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി

പെരുമ്പാവൂർ ജിഷ വധക്കേസിൽ വധശിക്ഷ ലഭിച്ച പ്രതി അമീറുൽ ഇസ്ലാമിന്റെ മനോനിലയിൽ കുഴപ്പമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. മാനസികമായ പ്രശ്നങ്ങൾ, വ്യാകുലത, ഭയം എന്നിവ അമീറുൽ ഇസ്ലാമിനെ അലട്ടുന്നില്ലെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിലെ […]

Local

വിസ്മയ കാഴ്ചകളുടെ പുൽക്കൂടുമായി വീണ്ടും കെ.ഇ സ്ക്കൂൾ മാന്നാനം

മാന്നാനം: സംസ്ഥാനത്തെ തന്നെ ഏറ്റവും വലുതും വിസ്മയകരവുമായ പുൽക്കൂടുമായി തിരുപ്പിറവിയെ വരവേല്ക്കാനൊരുങ്ങുകയാണ് മാന്നാനം കെ ഇ സ്കൂൾ. പുൽക്കൂടിനുള്ളിൽ തിരുപ്പിറവിയുടെ ജീവസുറ്റ ശില്പങ്ങൾ പൊതു ജനങ്ങൾക്ക് ആസ്വദിക്കാനാവുമെന്നതാണ് ഈ പുൽകൂടിൻ്റെ പ്രത്യേകത. വർഷങ്ങളായി എല്ലാ ക്രിസ്തുമസിനും വ്യത്യസ്തവും വിസ്മമയകരവുമായ പുൽക്കൂടൊരുക്കുന്നതിൽ പ്രസിദ്ധമാണ് കെ ഇ സ്കൂൾ. പതിനഞ്ചടി ഉയരത്തിൽ […]

Keralam

ആരോഗ്യ വകുപ്പ് വിതരണം ചെയ്യാതെ നശിപ്പിച്ചത് കോടികളുടെ മരുന്നുകൾ

സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് വിതരണം ചെയ്യാതെ നശിപ്പിച്ചത് കോടികളുടെ മരുന്നുകൾ. 73 കോടി രൂപയുടെ മരുന്നുകളാണ് സമയബന്ധിതമായി വിതരണം ചെയ്യാത്തതിനെ തുടർന്ന് കാലഹരണപ്പെട്ടത്. വിവിധ സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തതായുള്ള സിഎജി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സമയബന്ധിതമായി മരുന്ന് വിതരണം നടത്തണമെന്ന് ആരോഗ്യ […]