Keralam

പെരിയ കൊലക്കേസ്; സിബിഐ കോടതി വെള്ളിയാഴ്ച വിധി പറയും

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിധി വെള്ളിയാഴ്ച. എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് കേസില്‍ വിധി പറയുന്നത്. മുന്‍ എംഎല്‍എയും സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായി കെവി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം മുന്‍ ഉദുമ […]

Keralam

മണ്ഡല പൂജ: എരുമേലി കാനനപാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച് എരുമേലി കാനനപാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു. ഒരു മണിക്കൂര്‍ അധികമായി അനുവദിച്ചിട്ടുണ്ട്. അഴുതയില്‍ നിന്നും രാവിലെ ഏഴു മണി മുതല്‍ മൂന്നര വരെ പ്രവേശനം അനുവദിക്കും. മുക്കുഴിയില്‍ നിന്ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് നാലു വരെയും പ്രവേശനം അനുവദിക്കും. സത്രം പുല്ലുമേട് […]

Keralam

‘കേരളത്തിലെ സിപിഐഎം അജണ്ട മാറി; സംഘപരിവാറിന് കുടപിടിക്കുന്നു’; വി ഡി സതീശന്‍

കേരളത്തിലെ സിപിഐഎം അജണ്ട മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘപരിവാര്‍ അജണ്ടയ്ക്ക് സിപിഐഎം കുടപിടിക്കുന്നുവെന്നും വിമര്‍ശനമുണ്ട്. എ വിജയരാഘവന്റെ വര്‍ഗീയ പ്രസ്താവന ഒറ്റപ്പെട്ടതാണ് എന്നാണ് കരുതിയതെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയും മോശമായ ഒരു നിലപാട് സിപിഐഎം ഒരുകാലത്തും എടുത്തിട്ടില്ല. അത്രയും […]

Sports

ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യ-പാകിസ്താൻ മത്സരങ്ങള്‍ യുഎഇയില്‍, സ്ഥിരീകരിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്

ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയില്‍ നടക്കും. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി യുഎഇയിലെ മുതിര്‍ന്ന മന്ത്രിയും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് തലവനുമായ ഷെയ്ഖ് നഹ്യാന്‍ അല്‍ മുബാറക്കുമായി പാക്കിസ്താനില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് തീരുമാനം അറിയിച്ചത്. ക്രികറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഫെബ്രുവരി […]

India

ഒന്നരവര്‍ഷത്തിനിടെ പത്ത് ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി; റെക്കോര്‍ഡ് നേട്ടമെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പത്ത് ലക്ഷത്തോളം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ഒരു റെക്കോര്‍ഡ് നേട്ടമാണെന്നും മോദി പറഞ്ഞു. പുതുതായി നിയമിതരായവര്‍ക്കുള്ള 71,000-ലധികം നിയമനക്കത്തുകള്‍ വിതരണം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മോദി. തന്റെ സര്‍ക്കാരിന്റെ പരിപാടികളുടെയും നയങ്ങളുടെയും കേന്ദ്രബിന്ദു യുവജനങ്ങളാണെന്ന് മോദി പറഞ്ഞു. […]

Keralam

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വയം രാജാവാണെന്നാണ് സതീശന്‍ കരുതുന്നത്. വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപമാണ്. താന്‍ സത്യം വിളിച്ചു പറഞ്ഞപ്പോള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് അഭിനന്ദിച്ചു. അവര്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞതെന്നും […]

Keralam

‘വിജയരാഘവന്‍ പറഞ്ഞത് വളരെ കൃത്യം’; പിന്തുണച്ചും ന്യായീകരിച്ചും സിപിഐഎം നേതാക്കള്‍

വര്‍ഗീയചേരിയുടെ പിന്തുണ നേടിയാണു രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍നിന്നു പാര്‍ലമെന്റിലെത്തിയതെന്നു പറഞ്ഞ പിബി അംഗം എ.വിജയരാഘവനെ ന്യായീകരിച്ച് സിപിഐഎം നേതാക്കള്‍. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ എന്നിവരാണ് എ വിജയരാഘവന്റെ പ്രസ്താവനയെ ന്യൂയീകരിച്ചത്. […]

Keralam

തനിക്ക് സ്വര്‍ണക്കടത്തുസംഘവുമായി ബന്ധമില്ല, എഡിജിപി നല്‍കിയത് കള്ളമൊഴി; അജിത് കുമാറിനെതിരെ പി വിജയന്‍

എ.ഡി.ജി.പി എം ആര്‍ അജിത് കുമാറിനെതിരെ ആരോപണവുമായി എ.ഡി.ജി.പി പി വിജയന്‍. സ്വര്‍ണക്കടത്ത് കേസില്‍ അജിത് കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്നാണ് ആരോപണം. ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് പി വിജയന്‍ ആരോപണം ഉന്നയിക്കുന്നത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഐ.ജി.ആയിരിക്കെ പി. വിജയന് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു ഡിജിപിക്ക് അജിത് […]

Keralam

മുഖ്യമന്ത്രിയുടെ പാലക്കാട്ടെ പ്രസംഗം ആവേശമുണ്ടാക്കിയില്ല, മുസ്ലീം വോട്ടുകള്‍ യുഡിഎഫിലേക്ക് ഏകീകരിക്കാനിടയാക്കി: സിപിഐ

മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമേതിരെ വിമര്‍ശനവുമായി സിപിഐ. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ പ്രസംഗങ്ങള്‍ ആവേശമുണ്ടാക്കിയില്ലെന്നും ലീഗ് അധ്യക്ഷനെതിരെയുള്ള മുഖ്യമന്ത്രിയുടെ ആരോപണം തിരിച്ചടിയായിയെന്നും സിപിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പാലക്കാട് സിപിഐയുടെ റിപ്പോര്‍ട്ട് ജില്ലാ എക്‌സിക്യൂട്ടീവും ജില്ലാ കൗണ്‍സിലും അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ ഗുണം ചെയ്തില്ലെന്ന് മാത്രമല്ല മുസ്ലിം വോട്ടുകള്‍ യുഡിഎഫിലേക്ക് […]

Keralam

പുതിയകാല സിനിമകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍

ആലപ്പുഴ: പുതിയകാല സിനിമകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. ഇന്നത്തെ സിനിമകള്‍ ഒന്നും നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കുന്നില്ല. സിനിമാ താരങ്ങളുടെ ഓവര്‍ നാട്യവും അവരെ ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും മൂല്യരഹിതമായാണ് നടക്കുന്നത്. സിനിമകള്‍ മദ്യപാനം ആഘോഷമാക്കുന്നുവെന്നും ജി സുധാകരന്‍ പറഞ്ഞു. ഇക്കാലത്ത് മൂല്യമുള്ള സിനിമകള്‍ […]