Keralam

എന്‍എം വിജയന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി; വിഷമിക്കണ്ട, ഒപ്പമുണ്ടാകുമെന്ന് പ്രിയങ്ക പറഞ്ഞുവെന്ന് കുടുംബം

ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി. 20 മിനിറ്റോളം പ്രിയങ്ക ഡിസിസി ട്രഷററുടെ കുടുംബവുമായി സംസാരിച്ചു. മകന്‍ വിജേഷും മരുമകള്‍ പത്മജയും മൂന്ന് മക്കളും മാത്രമാണ് പ്രിയങ്കയ്‌ക്കൊപ്പം അടച്ചിട്ട മുറിയില്‍ ഉണ്ടായിരുന്നത്. എന്‍ എം വിജയന്റെ കത്ത് പ്രിയങ്ക ഗാന്ധി തര്‍ജ്ജമ […]

Keralam

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘർഷത്തിൽ കെഎസ്‍യു നടത്തിയത് പ്രതിരോധമെന്ന് അലോഷ്യസ് സേവ്യർ

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘർഷത്തിൽ KSU നടത്തിയത് പ്രതിരോധമെന്ന് അലോഷ്യസ് സേവ്യർ. സംഘർഷം നടത്തിയത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ തിരക്കഥയിൽ. പൊലീസും എസ്എഫ്ഐ  അജണ്ടയ്ക്ക് ഒപ്പം നിന്നുവെന്നും അലോഷ്യസ് സേവ്യർ ആരോപിച്ചു. കെഎസ്‍യു വിന്റെ വനിതാ പ്രവർത്തകരെ എസ്എഫ്ഐ ക്കാർ മർദിച്ചു. മാധ്യമങ്ങളിൽ പ്രചരിക്കുന്നത് […]

World

അപൂര്‍വരോഗബാധ ; യുകെയിൽ മലയാളി യുവാവ് മരിച്ചു

ലണ്ടൻ: മലയാളി യുവാവ് യുകെയിൽ പനിയെ തുടർന്ന് അന്തരിച്ചു. മൂന്ന് വർഷം മുൻപ് വിദ്യാർഥി വീസയിൽ യുകെയിലെത്തിയ ആലത്തൂർ സ്വദേശി ലിബിൻ എം. ലിജോ (27) ആണ് അന്തരിച്ചത്. ഒരാഴ്ചയായി പനിയെ തുടർന്ന്  നോട്ടിങ്ങ്ഹാം ക്വീൻസ് ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരവെയാണ് വിടപറഞ്ഞത്. സ്റ്റുഡന്റ് വിസയില്‍ രണ്ടു വര്‍ഷം മുന്‍പേ […]

Local

സംരംഭക ബോധവത്കരണ ശില്പശാല ഏറ്റുമാനൂരിൽ  29 ന്

ഏറ്റുമാനൂർ : സംരംഭക ബോധവത്കരണ ശില്പശാല -വ്യവസായ വകുപ്പിന്റെയും ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ വച്ചു 29/1/2025 ബുധനാഴ്ച രാവിലെ 10 മണി മുതൽ സൗജന്യ സംരംഭക ബോധവത്കരണ ശില്പശാല നടത്തുന്നു. കച്ചവട, സേവന, ഉത്പാദന സംരംഭങ്ങൾ തുടങ്ങുവാൻ ലഭ്യമായ വിവിധ വകുപ്പുകളുടെ […]

Keralam

‘ഇന്ത്യയിൽ തന്നെ അപൂർവം, മമ്മൂട്ടിയും മോഹൻലാലും സ്റ്റാർഡം ഉപയോഗിക്കുന്നത് നല്ല സിനിമകൾ ചെയ്യാൻ’; നസീറുദ്ദീൻ ഷാ

മോഹന്‍ലാലും മമ്മൂട്ടിയും അവരുടെ സ്റ്റാര്‍ഡം നല്ല സിനിമകളുടെ ഭാഗമാകാനാണ് ഉപയോഗിക്കുന്നതെന്ന് ബോളിവുഡ് താരം നസീറുദ്ദീന്‍ ഷാ. അത് മലയാള സിനിമയുടെ ഭാഗ്യമാണ്. ഇവര്‍ രണ്ട് പേരും പുതിയ സംവിധായകര്‍ക്കൊപ്പം ചെറിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ഭാഗമാകുന്നു. ഇത്രയും വലിയ താരങ്ങള്‍ ഇത്തരത്തില്‍ സിനിമ ചെയ്യുന്നത് ഇന്ത്യയില്‍ അപൂര്‍വമാണെന്നും നസീറുദ്ദീന്‍ […]

India

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ പിന്തുണക്കാന്‍ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രചാരം നല്‍കാന്‍ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാജ്യത്ത് ഓരോ മാസവും തിരഞ്ഞെടുപ്പാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഏറെക്കാലം പാര്‍ലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഒരുമിച്ചാണ് നടത്തിയിരുന്നത്. കാലക്രമേണ ആ രീതി തകിടംമറിഞ്ഞു. ഇപ്പോള്‍ തുടര്‍ച്ചായിയ തിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ […]

Uncategorized

വിപണിയിൽ പ്രതാപം തിരിച്ചുപിടിക്കാൻ ഹോണ്ട; ZR-V എസ്‌യുവി ഇന്ത്യയിലെത്തിക്കാൻ ആലോചന

ZR-V എസ്‌യുവി ഇന്ത്യയിലെത്തിക്കാൻ ആലോചന തുടങ്ങി ഹോണ്ട. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വാഹനത്തെ ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കാനാണ് ആലോചിക്കുന്നത്. എസ്‌യുവി പൂർണമായി ഇറക്കുമതിയായി വിൽക്കാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ട്. CR-V, അക്കോർഡ് ഹൈബ്രിഡ് വിൽപനകൾ മുന്നിൽ കണ്ടാണ് തീരുമാനം. ZR-V ക്ക് ഇന്ത്യൻ നിരത്തുകളിൽ കാര്യമായ […]

Keralam

മുല്ലപ്പെരിയാര്‍ അണക്കെട്ട്: സുരക്ഷാ ഭീഷണി ആശങ്ക മാത്രമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ഭീഷണി ആശങ്ക മാത്രമെന്ന് സുപ്രീംകോടതി. 135 വര്‍ഷത്തെ കാലവര്‍ഷം അണക്കെട്ട് അതിജീവിച്ചതാണെന്നും കോടതി അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ്, ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ് വി എൻ ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം. സുരക്ഷാ ഭീഷണിയുണ്ടെന്ന് പറയപ്പെടുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് […]

Keralam

ലൈംഗികാതിക്രമ കേസുകളിലെ അതിജീവിതരുടെ പേര് വെളിപ്പെടുത്തരുത്; ഹൈക്കോടതി

ലൈംഗികാതിക്രമ കേസുകളിലെ അതിജീവിതരുടെ പേര് വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി. പരാതിക്കാര്‍ അനുമതി നല്‍കിയാലും പേര് വെളിപ്പെടുത്തുന്നത് അനുചിതമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പരാതിക്കാരിയുടെ പേര് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രേഖപ്പെടുത്തിയതിനാണ് വിമര്‍ശനം. രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. നോട്ടീസ് നല്‍കി […]

India

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്; ആം ആദ്മി പാർട്ടിക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്സും സമാജ്‍വാദി പാർട്ടിയും

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്സും സമാജ്‍വാദി പാർട്ടിയും. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് കേജ്രിവാളിനൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുമെന്ന് ആംആദ്മി പാർട്ടി.കോൺഗ്രസിനായി രാഹുൽ ഗാന്ധി ഇന്ന് രണ്ട് റാലികളെ അഭിസംബോധന ചെയ്യും. ഡൽഹിയിലെ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്‌ ആംആദ്മി പാർട്ടിക്കായി പ്രചാരണത്തിന് ഇറങ്ങും […]