Business

ഓഹരി വിപണി ഏഴ് മാസത്തെ താഴ്ന്ന നിലയില്‍, കൂപ്പുകുത്തി സെന്‍സെക്‌സ്; നിഫ്റ്റി 23,000ല്‍ താഴെ, തകര്‍ന്ന് ഐടി ഓഹരികള്‍

മുംബൈ: ഓഹരി വിപണി ഏഴുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് ബിഎസ്ഇ സെന്‍സെക്‌സ് 824 പോയിന്റ് ഇടിഞ്ഞതോടെയാണ് ഈ നിലവാരത്തില്‍ എത്തിയത്. സെന്‍സെക്‌സ് 75,366 പോയിന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. നിഫ്റ്റി 263 പോയിന്റ് ഇടിഞ്ഞതോടെ 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി. 2024 […]

Keralam

റേഷൻ സമരം പിൻവലിച്ചു; തീരുമാനം ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ

റേഷൻ വ്യാപാരികൾ തുടങ്ങിയ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നൽകും. ഡിസംബർ മാസത്തെ ശമ്പളം നാളെ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് യോഗത്തിൽ മന്ത്രി ഉറപ്പ് നൽകി. തുടർന്നാണ് […]

India

സെബിക്ക് പുതിയ മേധാവിയെ തേടി ധനകാര്യമന്ത്രാലയം; ശമ്പളം ലക്ഷങ്ങൾ

സെബി മേധാവിയാകാൻ അവസരം. നിലവിലെ മേധാവിയായ മാധബി പുരി ബുച്ചിൻ്റെ മൂന്ന് വർഷത്തെ കാലാവധി ഫെബ്രുവരി 28ന് അവസാനിക്കാനിരിക്കെയാണ് പുതിയ മേധാവിക്കായി അപേക്ഷ ക്ഷണിക്കുന്നത്. ഫെബ്രുവരി 17 വരെ അപേക്ഷ സ്വീകരിക്കും. ശമ്പളമായി ലഭിക്കുക 5,62,500 രൂപയാണ്. വീടും കാറും ഇല്ലാതെയായിരിക്കും ഈ പ്രതിമാസ ശമ്പളം. 2022 മാർച്ചിലാണ് […]

Keralam

നെന്മാറ ഇരട്ടക്കൊല: നാട്ടുകാരുമായി അടുപ്പമില്ല, എപ്പോഴും സംശയം; പലരോടും പക; ദുരൂഹത നിറഞ്ഞ ചെന്താമര

പാലക്കാട് നെന്മാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്ന പ്രതി ചെന്താമര നയിച്ചത് ദുരൂഹത നിറ‍ഞ്ഞ ജീവിതം. എപ്പോഴും സംശയത്തോടെ ആളുകളോട് പെരുമാറുന്ന സ്വഭാവക്കാരനാണ് ചെന്താമരയെന്ന് നാട്ടുകാർ പറയുന്നു. ചെന്താമരയുടെ ഈ സംശയമാണ് അഞ്ച് വർഷം മുമ്പ് സുധാകരന്റെ ഭാര്യ സജിതയുടെ കൊലപാതകത്തിലെത്തിലേക്ക് നയിച്ചത്. നാട്ടുകാരുമായി അടുപ്പമില്ലാത്ത ചെന്താമരയുടെ നീക്കങ്ങളെല്ലാം ദുരൂഹത […]

Keralam

വയനാട് മുട്ടിൽ മലയിൽ പുലി ആക്രമണം; യുവാവിന് പരുക്ക്

വയനാട് മുട്ടിൽ മലയിൽ പുലി ആക്രമണത്തിൽ യുവാവിന് പരുക്ക്. മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മൽ ചോലവയൽ വിനീതിനാണ് പരുക്കേറ്റത്. 12 മണിയോടെയാണ് സംഭവം. സ്വകാര്യ എസ്സ്റ്റേറ്റിലാണ് സംഭവം. വിനീതിനെ കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ​ഗുരുതരമല്ല. റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റിലെ തൊഴിലാളിയാണ് വിനീത്. പുലി ചാടി വന്ന് […]

Uncategorized

കെപിസിസി പ്രസിഡന്റ്: സുധാകരന് പിന്തുണ, ഒരു ഭിന്നതയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ചെന്നിത്തല

കണ്ണൂര്‍: കെപിസിസി അധ്യക്ഷ പദവിയില്‍ കെ സുധാകരനെ പിന്‍തുണക്കുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിയില്‍ സുധാകരനെതിരെ നീക്കമുണ്ടെന്ന് താന്‍ കരുതുന്നില്ല പ്രതിപക്ഷ നേതാവുമായി എന്തെങ്കിലും അഭിപ്രായവ്യത്യാസം പാര്‍ട്ടി പ്രസിഡന്റിനുള്ളതായി ഇതുവരെ ചര്‍ച്ചയില്‍ വന്നിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടിയില്‍ ഐക്യത്തോടെ മുന്‍പോട്ടു […]

Keralam

പഞ്ചാരക്കൊല്ലിയിലെ കടുവ ചത്തതിന് കാരണം കഴുത്തിലേറ്റ മുറിവ്; വനംവകുപ്പ്

വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവ ചത്തതിന് കാരണം കഴുത്തിലേറ്റ മുറിവെന്ന് വനംവകുപ്പ്. കഴുത്തിൽ ആഴത്തിലുള്ള നാല് മുറിവുകളുണ്ട്. മറ്റൊരു കടുവയുമായുണ്ടായ സംഘർഷത്തിനിടെയുണ്ടായതാണ് പരുക്ക്. 4-7 വയസിനും ഇടയിൽ പ്രായമുള്ള പെൺ കടുവയാണ് ചത്തത്. കടുവയുടെ വയറ്റിൽ നിന്ന് കൊല്ലപ്പെട്ട രാധയുടെ വസ്ത്രങ്ങൾ ഉൾപ്പെടെ കണ്ടെത്തിയെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ […]

Uncategorized

രോഹിത്ത് ശര്‍മ്മയെ പ്രശംസിച്ച് സുരേഷ് റെയ്‌ന; മികച്ച ബാറ്റര്‍, ചാമ്പ്യന്‍സ് ട്രോഫിയില്‍ പ്രകടനം മെച്ചപ്പെടുത്തും

ബോര്‍ഡര്‍ ഗാവാസ്‌കര്‍ ട്രോഫി ടെസ്റ്റ് മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റിലും ഫോം കണ്ടെത്താനാകാതെ വിമര്‍ശന ശരങ്ങളേറ്റ് വാങ്ങുന്ന ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ്മക്ക് പിന്തുണയുമായി ടീം ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റ്സ്മാന്‍ സുരേഷ് റെയ്ന. രോഹിത്തിന് കുറ്റമറ്റ സാങ്കേതിക വിദ്യയുണ്ടെന്നും ഫോം വീണ്ടെടുക്കാനായാല്‍ അദ്ദേഹത്തിനോട് സാമ്യപ്പെടുത്താന്‍ […]

Keralam

മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാം; സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തുലാവര്‍ഷം ഇന്ന് പൂര്‍ണമായും പിന്‍വാങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാല്‍ കിഴക്കന്‍ കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ വെള്ളിയാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി അന്നേദിവസം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ […]

India

വഖഫ് ബില്ലിന് പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം; 14 ഭേദഗതികള്‍ അംഗീകരിച്ചു, പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതി അംഗീകാരം നല്‍കി. കഴിഞ്ഞ ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ വെച്ച ബില്ലിന്മേല്‍ 14 ഭേദഗതികളോടെയാണ് ജെപിസി അംഗീകാരം നല്‍കിയിട്ടുള്ളത്. ബില്ലിന്മേല്‍ കമ്മിറ്റിയിലെ പ്രതിപക്ഷ എംപിമാര്‍ 44 ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിരുന്നു. അവയെല്ലാം ബിജെപി അംഗം ജഗദംബിക പാല്‍ നേതൃത്വം നല്‍കുന്ന സമിതി തള്ളി. […]