Keralam

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി. നടന്‍ ജയചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷയിലാണ് സുപ്രിംകോടതിയുടെ ഇടപെടല്‍. നടന്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ജസ്റ്റിസ് ബി വി നാഗരത്‌ന അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ ഉത്തരവുണ്ടാകുംവരെയാണ് അറസ്റ്റ് തടഞ്ഞത്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഉള്ള നിയമങ്ങള്‍ ദുരുപയോഗം […]

Keralam

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എൻ മോഹനൻ തുടരും

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എൻ മോഹനൻ തുടരും. പത്ത് പുതുമുഖങ്ങൾ ഉൾപ്പെടുത്തി 46 അംഗ ജില്ലാ കമ്മിറ്റിയേയും പ്രഖ്യാപിച്ചു. കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാരാജുവിനെ തട്ടിക്കൊണ്ടുപോയതിൽ പാർട്ടിക്ക് വീഴ്ചയില്ലെന്ന് സിപിഐഎം എറണാകുളം ജില്ലാ സമ്മേളന വിലയിരുത്തൽ. പാർട്ടിയെ ഒറ്റു കൊടുക്കുന്നവരോട് സമരസപ്പെടേണ്ടതില്ല എന്നാണ് നിലപാട്. സിപിഐക്കെതിരെ […]

India

‘യുവാക്കൾക്ക് തൊഴിൽ, പ്രായമായവർക്ക് സൗജന്യ ചികിത്സ, വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര’; പ്രകടനപത്രികയുമായി എഎപി

അടുത്ത മാസം നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടി പ്രകടനപത്രിക പുറത്തിറക്കി എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. യുവാക്കൾക്ക് തൊഴിൽ ഉറപ്പ് നൽകുന്ന ‘മഹിളാ സമ്മാൻ യോജന’, പ്രായമായവർക്ക് സൗജന്യ ചികിത്സ എന്നിവ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. പാർട്ടി അധികാരത്തിലെത്തിയാൽ വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര, മെട്രോ […]

Keralam

നാലിടത്ത് വനിതകള്‍, ബിജെപി 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു

തൃശൂര്‍: ബിജെപി 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. നാലിടത്ത് വനിതകളാണ് അധ്യക്ഷ. കാസര്‍കോട് എം എല്‍ അശ്വിനി, മലപ്പുറത്ത് ദീപ പുഴയ്ക്കല്‍, കൊല്ലത്ത് രാജി സുബ്രഹ്മണ്യന്‍, തൃശൂര്‍ നോര്‍ത്തില്‍ നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരാണ് ജില്ലാ അധ്യക്ഷ സ്ഥാനത്ത് എത്തിയിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു. തൃശൂര്‍, […]

District News

ശക്തമായ അവഗണനയെന്ന് പരാതി; എന്‍ഡിഎ മുന്നണി വിടാന്‍ ബിഡിജെഎസ്; കോട്ടയം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി

കോട്ടയം :എന്‍ഡിഎ മുന്നണി വിടാന്‍ ബിഡിജെഎസ്. അവഗണനയില്‍ പ്രതിഷേധിച്ചാണ് മുന്നണി വിടണം എന്ന് ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായത്. കോട്ടയത്ത് ജില്ല കമ്മിറ്റി ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന നേതൃയോഗവും വിളിച്ചു. അതേസമയം ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്ന് കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. ഇന്നലെ കോട്ടയത്ത് […]

Keralam

സന്ദീപ് വാര്യര്‍ക്ക് ചുമതല നൽകി കെപിസിസി; പാര്‍ട്ടിയുടെ വക്താവായി നിയമിച്ചു

ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്ക് ചുമതല നൽകി കെപിസിസി. പാർട്ടിയുടെ ഔദ്യോഗിക വക്താവായി നിയമിച്ചു.ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ സന്ദീപിനെ ഉൾപ്പെടുത്തി. അഡ്വ ദീപ്തി മേരി വർഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇൻ ചാർജ്. പാലക്കാട് നഗരസഭയിൽ ഇന്നലെ വിമത യോഗം ചേർന്ന ബിജെപി കൗൺസിലർമാരെ […]

Banking

രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച, ഒറ്റയടിക്ക് 22 പൈസയുടെ നഷ്ടം; എണ്ണ വില കുറഞ്ഞു, സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 22 പൈസയാണ് ഇടിഞ്ഞത്. 86.44 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അമേരിക്കന്‍ കറന്‍സിയായ ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. വെള്ളിയാഴ്ച 22 പൈസയുടെ നേട്ടത്തോടെയാണ് രൂപ ക്ലോസ് ചെയ്തത്. ട്രംപിന്റെ നയങ്ങളെ ഉറ്റുനോക്കുകയാണ് […]

Keralam

‘ജനങ്ങൾക്ക് ഇനി സമാധാനമായി ഉറങ്ങാം, ഓപ്പറേഷൻ വയനാട് ദൗത്യം തുടരും’; എ.കെ ശശീന്ദ്രൻ

പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ കണ്ടെത്താനുള്ള ദൗത്യത്തിൽ പങ്കെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ. കടുവ ചത്തെങ്കിലും വനം വകുപ്പ് കടുവയെ പിടികൂടാൻ നടത്തിയ വെല്ലുവിളികൾ നിറ‌ഞ്ഞ ശ്രമത്തെ അഭിനന്ദിക്കുന്നു. ജനങ്ങൾക്ക് ഇനി സമാധാനമായി ഉറങ്ങാമെന്നും മന്ത്രി പറഞ്ഞു. ഇതോടെ ഇത്തരം ദൗത്യങ്ങൾ നിർത്താൻ ആലോചിക്കുന്നില്ലെന്നും മന്ത്രി […]

Business

റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ഒരടി പിന്നിലോട്ട്; സ്വര്‍ണവില കുറഞ്ഞു, 60,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഉയരത്തില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. 60,320 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7540 രൂപയായി. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപ എന്ന റെക്കോര്‍ഡ് തിരുത്തി കഴിഞ്ഞയാഴ്ചയാണ് ആദ്യമായി സ്വര്‍ണവില 60,000 […]

Keralam

ശ്രീകോവിൽ ചുമർച്ചിത്രങ്ങളുടെ നവീകരണം: ഗുരുവായൂർ ക്ഷേത്രം നട നേരത്തെ അടയ്ക്കും

തൃശൂർ: ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിലെ പുരാതന ചുമർച്ചിത്രങ്ങൾ പാരമ്പര്യ തനിമയും ശൈലിയും നിലനിർത്തിക്കൊണ്ട് നവീകരിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ ഉച്ചയ്ക്ക് ക്ഷേത്രം നട നേരത്തെ അടയ്ക്കും. ഉച്ചപ്പൂജ കഴിഞ്ഞ് ക്ഷേത്രം നട അടച്ചതിനു ശേഷമാണ് നവീകരണം. ശ്രീകോവിൽ നവീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ ഉച്ചയ്ക്ക് 1.30 ന് ക്ഷേത്രം നട അടയ്ക്കും. എന്നാൽ […]