Keralam

ധൃതിപിടിച്ച് മാറ്റേണ്ടതില്ല; കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരട്ടെ എന്ന് ഹൈക്കമാൻഡ്

കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തന്നെ തുടരട്ടെ എന്ന് ഹൈക്കമാൻഡ്. ധൃതിപിടിച്ച് മാറ്റേണ്ടതില്ലെന്ന് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത ഉടൻ മാറ്റം വേണ്ടെന്ന് ഹൈക്കമാൻഡ്. മാറ്റം ഉണ്ടാകുമെന്ന വാർത്തകളിൽ സുധാകരൻ അതൃപ്തി അറിയിച്ചു. തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് കെ സുധാകരൻ പരാതി ഉന്നയിച്ചിരുന്നു. നിലവിൽ പുനഃസംഘടനയുമായി നടക്കുന്ന […]

Keralam

‘വന്യജീവി ആക്രമണം കേരളത്തിൻ്റെ മൊത്തം പ്രശ്നം; പ്രതിഷേധങ്ങളെ തള്ളി പറയുന്നില്ല’; മന്ത്രി എ. കെ ശശീന്ദ്രൻ

മലയോര മേഖലയിലെ വന്യജീവി ആക്രമണം കേരളത്തിൻ്റെ മൊത്തം പ്രശ്നമാണെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ. വന്യജീവി ആക്രമണത്തിൽ ജനം അമ്പരന്ന് നിൽക്കുന്നു എന്നത് നിഷേധിക്കാൻ കഴിയില്ല. താത്കാലിക പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി എകെ ശശീന്ദ്രൻ  പറഞ്ഞു. ഉത്തര- മധ്യ മേഖലകളിൽ […]

District News

കോട്ടയം ചങ്ങനാശ്ശേരിയിൽ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്ന് തലയിൽ വീണു; 17 കാരന് ​ഗുരുതര പരിക്ക്, ഓപ്പറേറ്റർ കസ്റ്റഡിയിൽ

കോട്ടയം: പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണുണ്ടായ അപകടത്തില്‍ 17 കാരന് ​ഗുരുതര പരിക്ക്. ചങ്ങനാശ്ശേരി സ്വദേശി അലന്‍ ബിജുവിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം. ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിന്റെ താഴെ നില്‍ക്കുകയായിരുന്നു അലന്‍. യന്ത്ര ഊഞ്ഞാലിന്റെ വാതിൽ ഇളകി അലന്റെ തലയിലേക്ക് വീഴുകയായിരുന്നു. […]

Keralam

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വേർപാട് ദുഖമുണ്ടാക്കുന്നു, വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം വേണം; പ്രിയങ്ക ഗാന്ധി

രാധയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി. സംഭവം ഞെട്ടൽ ഉണ്ടാക്കുന്നു. കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം താൻ പങ്കു ചേരുന്നു. പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടികൾ ആവശ്യമാണെന്നും പ്രിയങ്ക കുറിച്ചു. ഇത്തരം വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികൾ ആവശ്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. I am deeply […]

Keralam

പത്ത് വര്‍ഷത്തിനിടയില്‍ കടുവ കൊന്നത് 8 പേരെ; ഭീതി അവസാനിക്കാതെ വയനാടന്‍ ജനത

വയനാട്ടില്‍ പത്ത് വര്‍ഷത്തിനിടയില്‍ കടുവ കൊന്നത് 8 പേരെ. 2015ല്‍ രണ്ട് പേരെയാണ് ജില്ലയില്‍ കടുവ കൊന്നത്. മുത്തങ്ങയില്‍ ഭാസ്‌കരനും കുറിച്യാട് ബാബുരാജും കൊല്ലപ്പെട്ടു. 2017ല്‍ തോല്‍പ്പെട്ടിയില്‍ കടുവ കൊന്നത് ബസവന്‍ എന്നയാളെയാണ്. 2019ല്‍ കടുവ ജീവനെടുത്തത് കുറിച്യാട് തന്നെയുള്ള ജഡയന്‍ എന്നയാളുടേത്. 2020ല്‍ ചെതലത് ശിവകുമാര്‍, 2023ല്‍ […]

Uncategorized

ചര്‍ച്ച പരാജയം; തിങ്കളാഴ്ച മുതല്‍ റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം

മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍. വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ഭക്ഷമന്ത്രി ജി ആര്‍ അനില്‍ എന്നിവരാണ് വ്യാപാരികളുമായി ചര്‍ച്ച നടത്തിയത്. […]

Keralam

നരഭോജി കടുവയെ വെടിവച്ചു കൊല്ലാനുള്ള നടപടി ഇന്നു തന്നെ; കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം

വയനാട് മാനന്തവാടിയിലെ കടുവ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ കടുവയെ നരഭോജി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വെടിവച്ച് കൊല്ലാനുള്ള ഉത്തരവായിട്ടുണ്ടെന്ന് മന്ത്രി ഒ ആര്‍ കേളു. യോഗത്തില്‍ പ്രധാനമായും ഉയര്‍ന്ന ആവശ്യം കടുവയെ വെടിവച്ച് കൊല്ലണം എന്നതാണ്. ഇന്നു തന്നെ അതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്കായി […]

Keralam

സംസ്ഥാനത്തെ അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് അപൂര്‍വ രോഗം ബാധിച്ചവരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അപൂര്‍വ രോഗങ്ങള്‍ പ്രതിരോധിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോഴിക്കോട് ഈ വര്‍ഷം അപൂര്‍വ രോഗ ചികിത്സാ ക്ലിനിക് ആരംഭിക്കും. കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. […]

Keralam

വന സംരക്ഷണ നിയമ ഭേദഗതി: നിയമത്തിൽ കാതലായ മാറ്റം വരുത്തേണ്ടതുണ്ട്; പ്രതിപക്ഷം നടത്തുന്നത് രാഷ്‌ട്രീയ മുതലെടുപ്പെന്ന് എകെ ശശീന്ദ്രൻ

വന്യജീവി പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിപക്ഷം നടത്തുന്നത് രാഷ്‌ട്രീയ മുതലെടുപ്പ് സമരങ്ങളെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന നിലപാടാണ് പരിഷ്‌കൃത സർക്കാർ സ്വീകരിക്കേണ്ടതെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. പൊതുസമൂഹം പ്രകോപനപരമായി പെരുമാറരുത്. പ്രകോപനങ്ങൾക്ക് തീ കൊളുത്താനാണ് അൻവർമാർ ശ്രമിക്കുന്നത്. വനമില്ലാതെ മനുഷ്യനും മനുഷ്യനില്ലാതെ […]

Keralam

വയനാട്ടിലെ കടുവയെ വെടിവെക്കാൻ ഉത്തരവിട്ട് മന്ത്രി; പ്രദേശത്ത് വൻ പ്രതിഷേധം

വയനാട് മാനന്തവാടിയിലെ ടുവ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ നടപടി. കടുവയെ വെടിവെക്കാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടു. വെടിവെച്ചോ കൂട് വെച്ചോ കടുവയെ പിടിക്കാൻ ഉത്തരവ് നൽകിയെന്ന് മന്ത്രി പറഞ്ഞു. വനത്തിനുള്ളിൽ നടന്ന ആക്രമണമാണോ എന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് […]