Keralam

വയനാട്: ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 712 കോടി, കേന്ദ്രസഹായം ലഭിച്ചിട്ടില്ല; പുനരധിവാസം എത്രയും വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 712.91 കോടി രൂപയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2221 കോടി രൂപ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ല. ദുരന്തത്തെ അതിതീവ്രദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ […]

India

‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം’, ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം 100 കോടിയിലേക്ക്: തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പുതിയ കണക്കു പ്രകാരം രാജ്യത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം 99 കോടി കടന്നു. കഴിഞ്ഞ വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ 96.88 കോടിയായിരുന്നു ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണം. രാജ്യത്തെ യുവ വോട്ടര്‍മാരുടെ എണ്ണം […]

Uncategorized

‘നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിക്കാന്‍ തയ്യാറായി’; ഗവര്‍ണറെ പുകഴ്ത്തി എംവി ഗോവിന്ദന്‍

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനെ പുകഴ്ത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ലേഖനം. കേന്ദ്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടും, ഭരണഘടനാ ചുമതല നിര്‍വഹിക്കാന്‍ ഗവര്‍ണര്‍ തയ്യാറായയെന്ന് ദേശാഭിമാനിയിലെ ലേഖനത്തില്‍ എംവി ഗോവിന്ദന്‍ വ്യക്തമാക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യം വയ്ക്കുന്ന നവകേരള നിര്‍മാണത്തില്‍ ഊന്നല്‍ നല്‍കിയുള്ള നയപ്രഖ്യാപന പ്രസംഗമാണ് […]

India

സിവില്‍ സര്‍വീസസ് പരീക്ഷ: ഫെബ്രുവരി 11 വരെ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: 2025ലെ സിവില്‍ സര്‍വീസസ് പരീക്ഷയുടെ ആദ്യ ഘട്ടമായ പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്, ഇന്ത്യന്‍ പൊലീസ് സര്‍വീസ്, രാജ്യത്തെ വിവിധ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സര്‍വീസുകള്‍ എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അനുയോജ്യരായവരെ തെരഞ്ഞെടുക്കാനാണ് സിവില്‍ സര്‍വീസസ് പരീക്ഷ നടത്തുന്നത്. സിവില്‍ […]

Keralam

ചേന്ദമംഗലം കൂട്ടക്കൊല: കുറ്റബോധമില്ലെന്ന് ആവര്‍ത്തിച്ച് ഋതു ജയന്‍: ജിതിന്‍ മരിക്കാത്തതില്‍ നിരാശ എന്നും പ്രതി; തെളിവെടുപ്പിന് എത്തിച്ചു

എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി ഋതു ജയനെ തെളിവെടുപ്പിന് എത്തിച്ചു. കുറ്റകൃത്യം നടന്ന വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധം മുന്നില്‍ കണ്ട് തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. അതേസമയം, കൂട്ടക്കൊലയില്‍ പശ്ചാത്താപമില്ലെന്നാണ് പ്രതി റിതു ജയന്‍ പറയുന്നത്. നിലവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജിതിന്‍ ബോസ് മരിക്കാത്തതില്‍ പ്രയാസമുണ്ടെന്ന് പ്രതി […]

Keralam

എന്‍എം വിജയന്റെ ആത്മഹത്യ: ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയെ ഇന്ന് ചോദ്യം ചെയ്യും

വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിചേര്‍ത്ത ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. ബത്തേരി ഡിവൈഎസ്പി അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക. ആത്മഹത്യപ്രേരണ കുറ്റമാണ് ഐസി ബാലകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് രാവിലെ നിയമസഭ സമ്മേളനത്തിന് ശേഷം ഐസി ബാലകൃഷ്ണന്‍ […]

Keralam

‘ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതിന് പരിമിതി ഉണ്ട്; ബജറ്റില്‍ തുക കൂട്ടാന്‍ തീരുമാനിച്ചിട്ടില്ല’; കെ.എന്‍ ബാലഗോപാല്‍

ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതിന് പരിമിതി ഉണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ബജറ്റില്‍ പെന്‍ഷന്‍ തുക കൂട്ടാന്‍ തീരുമാനിച്ചിട്ടില്ല. നിലവിലുള്ള ക്ഷേമപെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യുന്നതിനാണ് മുന്‍ഗണനയെന്നും ബജറ്റിന് മുന്നോടിയായി ധനമന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷന്റെ കാര്യത്തില്‍ നേരത്തെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അന്ന് നിലനിന്നിരുന്ന സാഹചര്യം വച്ചാണ്. അതിന് ശേഷമാണ് […]

District News

കോട്ടയത്ത് പണിമുടക്ക് അനുകൂലികളും എൻജിഒ യൂണിയൻ പ്രവർത്തകരും തമ്മിൽ നേരീയ സംഘര്‍ഷം

കോട്ടയം: സംസ്ഥാനത്ത് നടക്കുന്ന പണിമുടക്കിന്റെ ഭാഗമായി സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസി (സെറ്റോ ) ന്റെ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽ പ്രകടനവും സമ്മേളനവും നടത്തി. അതേസമയം പണിമുടക്കിൽ പങ്കെടുക്കാത്ത സി പി എം അനുകൂല സംഘടനയായ എൻജി ഒ യൂണിയന്റെ നേതൃത്വത്തിൽ പ്രകടനം അലങ്കോലപ്പെടുത്താൻ […]

India

അപ്രതീക്ഷിത നീക്കം; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ ജെഡിയു പിന്‍വലിച്ചു

അപ്രതീക്ഷതി സംഭവവികാസത്തില്‍ മണിപ്പൂരിലെ എന്‍ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യുണൈറ്റഡ്) പിന്‍വലിച്ചു. ജെഡിയു ഏക എംഎല്‍എ പ്രതിപക്ഷ ബെഞ്ചിലിരിക്കും ഇനി മുതല്‍. ജെയഡിയുവിന്റെ ഈ നീക്കം സര്‍ക്കാരിന്റെ സ്ഥിരതയെ ബാധിക്കില്ലെങ്കിലും, കേന്ദ്രത്തിലും ബിഹാറിലും ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ജെഡിയു […]

India

മഹാകുംഭമേള ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി യോഗി ആദിത്യനാഥ്

മഹാകുംഭമേള, ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതപുരോഹിതരും ഒപ്പം പങ്കെടുത്തു.യോഗിക്കൊപ്പം ഉത്തർപ്രദേശ് മന്ത്രിമാരും സ്നാനം നടത്തി. മന്ത്രിസഭാ യോ​ഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രയാ​ഗ്‌രാജിലെത്തിയത്. അറെയിൽ വിഐപി ഘട്ടിൽ നിന്ന് സം​ഗമസ്ഥാനത്തേക്ക് മോട്ടോർ ബോട്ടിലാണ് സം​ഘമെത്തിയത്. ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് […]