
വി.സി നിയമനത്തിലെ യു.ജി.സി ചട്ടഭേദഗതി: നിയമസഭ പ്രമേയം പാസാക്കും
യു.ജി.സി ചട്ടഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും. ചട്ടഭേദഗതിക്കെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ പ്രമേയം ഏകകണ്ഠമായി പാസാകും. വൈസ് ചാൻസലർമാരുടെ നിയമനത്തിനുള്ള പൂർണ അധികാരം ചാൻസലറായ ഗവർണർക്ക് നൽകിക്കൊണ്ടാണ് കേന്ദ്രം യുജിസി ചട്ടങ്ങൾ പരിഷ്കരിച്ചത്. […]