India

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിക്കായി പ്രധാനമന്ത്രി പ്രചരണത്തിന് ഇറങ്ങും

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചരണത്തിന് ഇറങ്ങും. ഈ മാസം 27ന് ശേഷം വിവിധ റാലികളിൽ പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് നാളുകൾ മാത്രം ബാക്കിനിൽക്കെ പ്രമുഖ നേതാക്കളെ അടക്കം കളത്തിലിറക്കി വോട്ട് പിടിക്കാനാണ് ബിജെപിയുടെ നീക്കം. ഈ മാസം 22ന് ബൂത്ത് പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി സംവദിക്കും. […]

India

കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം

കൊൽക്കത്തയിലെ ആർജി കർ ബലാത്സംഗ-കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി നിരീക്ഷിച്ചു. സർക്കാർ ഇരയുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. എന്നാൽ നഷ്ടപരിഹാരം ആവശ്യമില്ലെന്ന് പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചു. സിയാൽദാ കോടതിയുടെതാണ് വിധി.കുടുംബവും […]

Keralam

‘ഹിന്ദുജീവിത രീതിയാണ് പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരം’: ഡോ. മോഹൻ ഭാഗവത്

എറണാകുളം : യശസ്വിയും ജയസ്വിയുമായ ഏകാത്മകതയുടെ സത്യമാണ് ഭാരതത്തിന്‍റെ കരുത്തെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പറഞ്ഞു. ലോകത്തിന് പരമമായ ശാന്തി നൽകുന്ന ഹിന്ദുജീവിത രീതിയാണ് പ്രശ്‌നങ്ങളുടെ പരിഹാരമെന്ന് മോഹൻ ഭാഗവത് വ്യക്തമാക്കി. വടയമ്പാടിയിൽ നടന്ന ആർ‌എസ്‌എസ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂർണ ഹിന്ദുസമാജത്തെ സംഘടിപ്പിച്ച്, ധർമ്മസംരക്ഷണത്തിലൂടെ ലോകത്തിന് […]

Banking

ആദ്യമായി ക്രെഡിറ്റ് കാർഡ് എടുക്കുന്നവർ അറിയേണ്ട ചില പ്രധാന കാര്യങ്ങൾ ഇതാ

ഇന്നത്തെ സമൂഹത്തിൽ ക്രെഡിറ്റ് കാർഡുകൾക്ക് വലിയ ജനപ്രീതിയുണ്ട്. പണം ഇല്ലാത്തിടത്തോളം ഇത് ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ സാധനങ്ങൾ വാങ്ങാൻ കഴിയുന്നതാണ് ക്രെഡിറ്റ് കാർഡിന്റെ പ്രത്യേകത. എന്നാൽ ആദ്യമായി ക്രെഡിറ്റ് കാർഡ് എടുക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ചില വഴികൾ: ചെലവ് ശീലങ്ങൾ […]

Sports

രഞ്ജിയിൽ ജഡേജയും പന്തും നേർക്കുനേർ; കോഹ്‍ലി കളിക്കുന്നില്ല

ന്യൂഡൽഹി: രഞ്ജി ട്രോഫി പോരാട്ടങ്ങൾ ഈ മാസം 23 മുതൽ വീണ്ടും ആരംഭിക്കും. മുതിർന്ന ഇന്ത്യൻ താരങ്ങൾ തിരികെ ആഭ്യന്തര ക്രിക്കറ്റിലെത്തുന്നു എന്നതാണ് സവിശേഷത. ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് ബിസിസിഐ കർശനമാക്കിയതോടെയാണ് താരങ്ങൾ തിരിച്ചത്തുന്നത്.  സ്പിൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എന്നിവർ […]

Business

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കൂടി

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കൂടി. ഗ്രാമിന് 15 രൂപ വീതമാണ് കൂടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7450 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഇന്ന് 59600 എന്ന നിരക്കിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ട്രംപ് അമേരിക്കന്‍ […]

India

അമിത് ഷാ കൊലപാതകിയെന്ന പരാമര്‍ശം; മാനനഷ്‌ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം, നടപടി സ്റ്റേ ചെയ്‌ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സമർപ്പിച്ച ക്രിമിനൽ മാനനഷ്‌ടക്കേസിൽ വിചാരണ കോടതി നടപടികൾ സുപ്രീം കോടതി തിങ്കളാഴ്‌ച സ്റ്റേ ചെയ്‌തു. അമിത് ഷാ ഒരു കൊലക്കേസ് പ്രതിയെന്ന രാഹുലിന്‍റെ പരാമര്‍ശത്തിനെതിരെ എടുത്ത മാനനഷ്‌ടക്കേസിലെ വിചാരണ നടപടികളാണ് […]

Keralam

‘നീതിമാനായ ജഡ്ജിയ്ക്ക് നന്ദി’; കോടതിയിൽ പൊട്ടി കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കൾ

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച കോടതിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് തൊഴുത് നന്ദി പറഞ്ഞ് ഷാരോൺ രാജിന്റെ മാതാപിതാക്കൾ. ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ് നല്‍കാനാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതികളോട് 259 ചോദ്യങ്ങൾ ചോദിച്ച കോടതി 57 സാക്ഷികളെ വിസ്തരിച്ചു. കുറ്റകൃത്യം ചെയ്ത അന്നു മുതൽ പൊലീസ് പിടിക്കുന്നത് വരെ തെളിവുകൾ താൻ […]

Technology

ഇൻസ്റ്റഗ്രാമിൽ പുത്തൻ അപ്ഡേറ്റുകൾ; റീൽസ് ദൈര്‍ഘ്യം ഇനി മുതൽ 3 മിനിറ്റ്

പ്രമുഖ ഫോട്ടോ-വീഡിയോ ഷെയറിംഗ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം റീൽ വീഡിയോകളുടെ ദൈർഘ്യം വർദ്ധിപ്പിച്ചു. ഇതിനോടൊപ്പം മറ്റു ചില അപ്‌ഡേറ്റുകളും ഇൻസ്റ്റഗ്രാം പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ റീൽ വീഡിയോകളുടെ ദൈർഘ്യം 90 സെക്കൻഡിൽ നിന്ന് 3 മിനിറ്റായിയാണ് ഉയർത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ അഭ്യർഥന മാനിച്ച് റീൽ വീഡിയോകളുടെ ദൈർഘ്യം വർദ്ധിപ്പിക്കാൻ ഇൻസ്റ്റഗ്രാം […]

Uncategorized

ഷാരോണ്‍ രാജ് വധക്കേസ്: ഗ്രീഷ്മയ്ക്ക് വധശിക്ഷ

നാടിനെ ഞെട്ടിച്ച പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. വിധി പ്രസ്താവം കേട്ട് ഗ്രീഷ്മയും മാതാപിതാക്കളും കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ് നല്‍കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന പ്രായംകുറഞ്ഞ പ്രതിയായി ഗ്രീഷ്മ മാറുകയാണ്. […]