Business

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ നേരിയ കുറവ്

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 120 രൂപ താഴ്ന്ന് വില 59,480ല്‍ എത്തി. ഗ്രാമിന് കുറഞ്ഞത് 15 രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7435 രൂപ. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്നാണ് സ്വര്‍ണവില തിരിച്ചിറങ്ങിയത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് […]

District News

കോട്ടയം വൈക്കത്ത് വീടിന് തീപിടിച്ചു വയോധിക മരിച്ചു

വൈക്കത്ത് വീടിന് തീപിടിച്ചു വയോധിക മരിച്ചു. വൈക്കം ഇടയാഴം കൊല്ലന്താനം മേരി ( 75 )ആണ് മരിച്ചത്. മൂകയും ബധിരയുമായ മേരി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. രാത്രി 11 മണിയോടെ വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികൾ തീയണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വൈക്കം പോലീസും […]

Local

അതിരമ്പുഴ തിരുനാളിന് നാളെ കൊടിയേറും

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് നാളെ കൊടിയേറും. രാവിലെ 5.45 ന്റെ കുർബാനയ്ക്ക് ശേഷം വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമം നിർവഹിക്കും. അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ, ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. നവീൻ […]

Keralam

ഒപ്പ് ബാലകൃഷ്ണ പിള്ളയുടേത് തന്നെ; വിൽപ്പത്രക്കേസിൽ കെ ബി ഗണേഷ് കുമാറിന് ആശ്വാസം, ഫൊറൻസിക് റിപ്പോർട്ട്

വിൽപ്പത്രക്കേസിൽ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം. വിൽപത്രത്തിലെ ഒപ്പ് പിതാവ് ആർ ബാലകൃഷ്ണ പിള്ളയുടേതെന്ന് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. കെ ബി ഗണേഷ്കുമാർ വിൽപ്പത്രം വ്യാജമായി നിർമ്മിച്ചു എന്നായിരുന്നു ആരോപണം. അച്ഛൻ ബാലകൃഷ്ണപിള്ളയുടെ സ്വത്ത് തട്ടിയെടുക്കാൻ ഗണേഷ് കുമാർ ശ്രമിച്ചു എന്നായിരുന്നു കേസ്.സഹോദരി ഉഷാ മോഹൻദാസ് […]

Keralam

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന; ഡിഐജിയെയും ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ

ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജില്ല ജയിലിൽ വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും,കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ. ജയിൽ ആസ്ഥാനത്തെ ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിക്ക് ശുപാർശ ചെയ്തത്. റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറി ആകും നടപടി […]

District News

കോട്ടയം പാലായിൽ വിദ്യാർത്ഥിയെ ഉപദ്രവിച്ച സംഭവം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

കോട്ടയം പാലായിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ഉപദ്രവിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർക്ക് (അക്കാദമിക്) മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കുകയും ഉപദ്രവിക്കുകയും പിന്നീട് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും […]

Local

കൈപ്പുഴ സെൻ്റ് ജോർജ് വി.എച്ച്.എസ്.എസ് ശതാബ്ദി ആഘോഷം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യ്തു

കൈപ്പുഴ: ഹൈസ്കൂൾ ക്ലാസുകളിൽ കുട്ടികൾക്ക് കരിയർ ഗൈഡൻസ് കൊടുക്കണമെന്ന് മന്ത്രി വി.എൻ.വാസവൻ.കൈപ്പുഴ സെൻറ് ജോർജ് വി.എച്ച്.എസ്.എസ്.ശതാബ്ദി ആഘോഷ ഉദ്ഘാടനവും വാർഷികാഘോഷവും യാത്രയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടർപഠനം നടത്തേണ്ടത് കുട്ടിയുടെ അഭിരുചിക്ക് അനുസരിച്ചാണ്. അല്ലാതെ മാതാപിതാക്കളുടെ അഭിരുചിക്ക് അനുസരിച്ചില്ല. കുട്ടികളിൽ ഒരു കാർഷിക സംസ്കാരം കൂടി വളർത്തിയെടുക്കാൻ […]

Keralam

ചികിത്സാസഹായത്തിന്റെ പേരിൽ ആലപ്പുഴയിലെ യൂത്ത് കോൺഗ്രസിന്റെ തമ്മിലടി; അന്വേഷണ കമ്മീഷനെ നിയോഗിച്ചു

യൂത്ത് കോൺഗ്രസ് നേതാവിന് നൽകിയ ചികിത്സാ സഹായത്തിന്റെ പേരിൽ ആലപ്പുഴ യൂത്ത് കോൺഗ്രസിൽ നടന്നുകൊണ്ടിരിക്കുന്ന പോരിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ജനറൽ സെക്രട്ടറി ലിന്റോ പി അന്റു, വൈസ് പ്രസിഡന്റുമാരായ ഷിബിന, നിഹാൽ മുഹമ്മദ് എന്നിവരാണ് കമ്മീഷനിൽ അംഗങ്ങളായിട്ടുള്ളത്. 10 ദിവസത്തിനകം അന്വേഷണ […]

Keralam

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സമാധിയായ ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു. ഹൈന്ദവാചാരപ്രകാരം സമാധി ചടങ്ങുകൾ നടത്തിയാണ് മൃതദേഹം സംസ്കരിച്ചത്. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാമജപയാത്രയായിട്ടാണ് വീടിന് സമീപത്തെ കല്ലറയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം മൃതദേഹം പുറത്തെടുക്കാൻ പൊളിച്ചു മാറ്റിയ കല്ലറയ്ക്ക് പകരം വിശാലമായ കല്ലറയാണ് ഒരുക്കിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം […]

Keralam

പ്രണബ് മുഖര്‍ജിയെക്കുറിച്ചുള്ള പ്രസ്താവന; മോഹന്‍ ഭാഗവതിനെ തള്ളി CBCI

ഖര്‍ വാപ്പസി ശ്രമങ്ങളെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പിന്തുണച്ചിരുന്നെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അവകാശവാദം തള്ളി കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ്. സ്വകാര്യ സംഭാഷണത്തെ വളച്ചൊടിച്ച് മുന്‍ രാഷ്ട്രപതിയുടെ പേരില്‍ പ്രചരിപ്പിക്കുന്നത് ഗുരുതര പ്രശ്നമാണെന്ന് വാര്‍ത്താക്കുറിപ്പില്‍ CBCI വിമര്‍ശിച്ചു. മതം മാറിയവരെ ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള സംഘപരിവാര്‍ […]