Keralam

’41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാൻ കഴിയണം’; ഗോപന്‍ സ്വാമിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്

നെയ്യാറ്റിൻകര ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കല്‍ കേസ് ഹൈക്കോടതിയിലേക്ക്. മരണശേഷമുള്ള 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാൻ കഴിയണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. കല്ലറ പൊളിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് റദ്ദാക്കണമെന്നും കുടുംബം ഹർജിയിൽ വ്യക്തമാക്കുന്നു. സ്വാമി സമാധിയായത് തന്നെയാണെന്ന് ഭാര്യ ആവർത്തിച്ചു. എന്നാൽ സമാധിയായെന്ന നോട്ടീസ് നേരത്തെ […]

Keralam

‘ചെമ്പടയ്ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ’; മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിച്ച് വീണ്ടും വാഴ്ത്തുപാട്ട്

മുഖ്യമന്ത്രി പിണറായി വിജയനെ ഫീനിക്സ് പക്ഷിയായും പടയുടെ നടുവിൽ പടനായകനായും വിശേഷിപ്പിച്ച് വീണ്ടും വാഴ്ത്തുപാട്ട്. നാളെ സിപിഎം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നടത്തുന്ന പരിപാടിയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഗാനം ആലപിക്കും.  ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ പൂവത്തൂർ ചിത്രസേനൻ ആണ് ഗാനം രചിച്ചത്. കാവലാൾ എന്ന തലക്കെട്ടിലാണ് വാഴ്ത്തുപാട്ട് […]

Keralam

ഒന്നിച്ചു നിൽക്കാൻ പി വി അൻവർ ആവശ്യപ്പെട്ടു, സീറ്റ് വാഗ്ദാനം ചെയ്തു; എ വി ഗോപിനാഥ്

പാലക്കാട് കോൺഗ്രസ് വിട്ട മുൻ ഡിസിസി പ്രസിഡന്റും എംഎൽഎയുമായ എ വി ഗോപിനാഥിന്റെ വീട് സന്ദർശിച്ച് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററായ പി വി അൻവർ. പി വി അൻവർ തന്റെ വീട്ടിലെത്തിയത് യൂഡിഎഫിനൊപ്പം നിൽക്കാൻ ആവശ്യപ്പെട്ടാണെന്നും യൂഡിഎഫുമായി ചേർന്ന് പ്രവർത്തിക്കാനാണ് താല്പര്യമെന്ന് അൻവറിന്റെ സംസാരത്തിൽ നിന്ന് ബോധ്യമായിയെന്നും […]

Business

രൂപ വീണ്ടും നഷ്ടത്തില്‍, എണ്ണ വില 80 ഡോളറിലേക്ക്; സെന്‍സെക്‌സ് 400 പോയിന്റ് കുതിച്ചു

മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച. വ്യാപാരത്തിന്റെ തുടക്കത്തില്‍ രണ്ടു പൈസയുടെ നഷ്ടത്തോടെ ഒരു ഡോളറിന് 86.55 എന്ന നിലയിലാണ് രൂപ. ഓഹരി വിപണിയില്‍ മുന്നേറ്റം ഉണ്ടായെങ്കിലും അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതാണ് രൂപയ്ക്ക് വിനയായത്. കനത്ത മൂല്യത്തകര്‍ച്ചയ്ക്ക് ശേഷം ഇന്നലെ 17 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. ഇന്ന് […]

Business

ഇന്നലെ കുറഞ്ഞത് ഇന്ന് കൂടി; ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. നിരക്കിൽ ഇന്ന് ഗ്രാമിന് 10 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 7340 രൂപ നൽകണം. പവന് 80 രൂപ കൂടി വില 58,720 രൂപയിലെത്തി. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,900 രൂപയുമാണ് ഇന്നത്തെ […]

Entertainment

ഫഹദിന്റെ ബോളിവുഡ് ചിത്രം ‘ഇഡിയറ്റ്സ് ഓഫ് ഇസ്താംബൂൾ’

ചംകീല എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഇംതിയാസ് അലി ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന്റെ പേര് ‘ഇഡിയറ്റ്സ് ഓഫ് ഇസ്താംബൂൾ’.ബോളിവുഡിൽ ഫഹദ് ഫാസിൽ അരങ്ങേറുന്ന ചിത്രം ജബ് വീ മെറ്റ്,തമാശ,റോക്‌സ്‌റ്റാർ തുടങ്ങി ബോളിവുഡിലെ മികച്ച പ്രണയകഥകൾ ഒരുക്കിയ ഹിറ്റ്‌മേക്കർ ഇംതിയാസ്‌ അലിയുടെ പത്താമത്തെ ചിത്രവും […]

Local

അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കവാടത്തിന് സമീപം റോഡിൽ രൂപപ്പെട്ട കുഴിയടക്കണമെന്ന് നാട്ടുകാർ

അതിരമ്പുഴ: അതിരമ്പുഴ – പാറോലിക്കൽ റോഡിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിന് സമീപം രൂപപ്പെട്ട കുഴി അപകടത്തിന് കാരണമാകുന്നുവെന്ന് നാട്ടുകാർ. ദിവസേന ചികിത്സ തേടിയെത്തുന്ന രോഗികൾക്കും കാൽനട യാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്ന ഈ കുഴി അടിയന്തരമായി നികത്തണമെന്നും അതിനുവേണ്ട നടപടികള്‍ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Keralam

ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി

നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജാമ്യം ലഭിച്ചിട്ടും ഇന്നലെ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ബോബി ചെമ്മണ്ണൂർ വിസമ്മതിച്ചിരുന്നു. മറ്റ് തടവുകാരെ സഹായിക്കുന്നതിനായാണ് ഇന്നലെ പുററത്തിറങ്ങാതിരുന്നതെന്ന് ബോബി പ്രതികരിച്ചു. ചെറിയ കേസുകളിൽ ജാമ്യം കിട്ടിയിട്ടും പണം ഇല്ലാതെ ജയിലിൽ തുടരുന്ന […]

Keralam

ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്. സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി. ഇന്നലെയുണ്ടായ വികാസങ്ങളിൽ ആണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണന്റേതാണ് നടപടി. ജാമ്യം ലഭിച്ചിട്ടും, ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്നലെ ബോബി […]

Keralam

രൂപസാദൃശ്യമില്ലെന്ന് വിമർശനം; പാർട്ടി ആസ്ഥാനത്ത് നിന്ന് നീക്കം ചെയ്ത എം.എൻ.ഗോവിന്ദൻ നായരുടെ പ്രതിമ മാറ്റി സ്ഥാപിക്കും

രൂപസാദൃശ്യമില്ലെന്ന വിമർശനത്തെ തുടർന്ന് പാർട്ടി ആസ്ഥാനത്ത് നിന്ന് നീക്കം ചെയ്ത എം.എൻ.ഗോവിന്ദൻ നായരുടെ പ്രതിമ മറ്റെവിടെയങ്കിലും സ്ഥാപിക്കാൻ സിപിഐ. രൂപസാദൃശ്യത്തിലെ കുറവ് ശിൽപ്പി പരിഹരിച്ച ശേഷം തലസ്ഥാന നഗരത്തിൽ എവിടെ എങ്കിലും പ്രതിമ സ്ഥാപിക്കും. രണ്ട് ലക്ഷം രൂപ ചിലവിട്ടാണ് പ്രതിമ നിർമ്മിച്ചത്. സി.പി.ഐയുടെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന് […]