Environment

160,000 വർഷത്തിലൊരിക്കൽ എത്തുന്ന വാൽ നക്ഷത്രം ഇന്ന് ആകാശത്ത്

വാനനിരീക്ഷകർക്ക് ആകാശത്തെപ്പറ്റി പഠിക്കാനും കൂടുതലറിയാനും ഇന്ന് ആകാശത്തൊരു അപൂർവ്വ ദൃശ്യം ഒരുങ്ങുകയാണ് ഇന്ന്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും തിളക്കമേറിയ വാൽനക്ഷത്രമായ ‘കോമറ്റ് ജി3 അറ്റ്‌ലസ്’ (G3 ATLAS (C/2024)) ഇന്ന് ആകാശത്ത് അത്യപൂർവ വിസ്മയം തീർക്കും. 160,000 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഒരു അപൂർവ്വ പ്രതിഭാസമാണിത്. [Comet […]

Movies

ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങായി ജയം രവി ചിത്രം ‘കാതലിക്കാ നേരമില്ലൈ’

ജയം രവി നായകനായി എത്തുന്ന പുതിയ ചിത്രം ‘കാതലിക്കാ നേരമില്ലൈ’ ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങാകുകയാണ്. ജനുവരി 14 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജയം രവിയുടെ സമീപകാല റിലീസുകൾക്കൊന്നും അത്ര വിജയം നേടാൻ സാധിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ പുതിയ ചിത്രത്തിന്റെ വിജയം നടന് അനിവാര്യമാണ്. കിരുത്തിഗ ഉദയനിധി സംവിധാനം […]

Business

മൂല്യമിടിഞ്ഞ് ഇന്ത്യന്‍ രൂപ, യുഎഇ ദി‍ർഹവുമായുളള വിനിമയനിരക്ക് 26 ലെത്തുമോ

യുഎസ് ഡോളറുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം ഇനിയും ഇടിഞ്ഞേക്കും. ഒരു യുഎസ് ഡോളറിന് 90 രൂപയെന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപ ഇടിയുമോയെന്നുളളതാണ് വിപണിയില്‍ നിന്ന് ഉയരുന്ന ചോദ്യം. യുഎഇ ദി‍ർഹം ഉള്‍പ്പടെയുളള ഗള്‍ഫ് കറന്‍സികളുമായും വിനിമയ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. അധികം വൈകാതെ വിനിമയമൂല്യം ഒരു ദിർഹത്തിന് 26 […]

Entertainment

പ്രാവിൻകൂട് ഷാപ്പ് റിലീസിന് ഇനി മൂന്ന് ദിനം കൂടി ; അഡ്വാൻസ് ബുക്കിംഗിൽ മുന്നേറ്റം

സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ൻ്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. ജനുവരി 16ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിഷ്ണു വിജയ് ഈണമിട്ട നാല് ഗാനങ്ങളാണ് ചിത്രത്തിൻ്റെ […]

Keralam

‘അൻവറിന്റെ പിന്തുണ സ്വാഗതാർഹം; സ്ഥാനാർത്ഥിയാരെന്നത് പാർട്ടി സംവിധാനം തീരുമാനിക്കും’; രമേശ് ചെന്നിത്തല

പിവി അൻവർ യുഡിഎഫിന് പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞതിൽ സന്തോഷമെന്ന് രമേശ് ചെന്നിത്തല. അൻവറിന്റെ പിന്തുണ സ്വാഗതാർഹം. പിവി അൻവറിന് മുന്നിൽ വാതിൽ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല എന്ന് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞു. അൻവർ യുഡിഎഫിനെ രേഖമൂലം അറിയിക്കുമ്പോൾ ചർച്ച ചെയ്യുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അൻവർ ഉന്നയിച്ച വിഷയങ്ങൾ […]

Keralam

ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും

നടി ഹണി റോസ് നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർക്കാൻ പോലീസ് നീക്കം.ഹണി റോസ് നൽകിയ രഹസ്യമൊഴി പരിശോധിച്ചശേഷമാണ് ബിഎൻഎസ് 509 വകുപ്പ് ഉൾപ്പെടുത്താൻ നീക്കം ആരംഭിച്ചത്. പുറകെ നടന്ന് ശല്യപ്പെടുത്തിയെന്ന വകുപ്പാണ് ബോബി ചെമ്മണ്ണൂരിനെതിരെ പുതുതായി കൂട്ടിച്ചേർക്കുക. നടിയുടെ പരാതിയിൽ റിമാൻഡ് തടവുകാരനായി ജില്ലാ […]

Keralam

പിവി അന്‍വര്‍ തൃണമൂല്‍ സംസ്ഥാന കണ്‍വീനര്‍; രാജിയ്ക്ക് പിന്നാലെ നിയമനം

ന്യൂഡല്‍ഹി: എംഎല്‍എ സ്ഥാനം രാജിവച്ച പിവി അന്‍വറിന് പുതിയ ചുമതല. പിവി അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ കണ്‍വീനറായി നിയമിച്ചു. മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരണമാണ് നടപടിയെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വൈകാതെ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം സംസ്ഥാനത്ത് എത്തുമെന്നാ ണ് സൂചന. സംസ്ഥാനത്ത് പാര്‍ട്ടി […]

Keralam

ഗോപന്‍ സ്വാമിയുടെ ‘കല്ലറ’ തുറക്കാന്‍ കലക്ടറുടെ ഉത്തരവ്;പോലീസ് സന്നാഹം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധി കേസില്‍ ഗോപന്‍ സ്വാമിയുടെ കല്ലറ തുറന്നു പരിശോധിക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. സബ് കലക്ടര്‍ ആല്‍ഫ്രഡിന്റെ സാന്നിധ്യത്തിലാകും കല്ലറ തുറന്ന് പരിശോധിക്കുക. ഇന്നു തന്നെ കല്ലറ തുറക്കും. ഇതിനു മുന്നോടിയായി സബ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. കല്ലറ തുറക്കാന്‍ അനുമതി തേടി പോലീസ് നേരത്തെ […]

Keralam

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പിവി അന്‍വര്‍

തിരുവനന്തപുരം: നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പിവി അന്‍വര്‍. നിലമ്പൂരില്‍ യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നിരുപാധിക പിന്തുണ നല്‍കും. ഈ സര്‍ക്കാരിന്റെ കാലത്ത് നടക്കുന്ന അവസാനത്തെ ഉപതെരഞ്ഞടുപ്പ് പിണറായിസത്തിനെതിരെയുളള അവസാനത്തെ ആണിയായി മാറേണ്ടതുണ്ട്. നിലമ്പൂരില്‍ ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്നും അന്‍വര്‍ പറഞ്ഞു. ഇനി 482 ദിവസം മാത്രമാണ് […]

Keralam

മകരവിളക്ക്: പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർഥാടകരെ കടത്തിവിടില്ല

പത്തനംതിട്ട: മകരജ്യോതി ദർശിച്ചശേഷം (14- ചൊവ്വാഴ്‌ച വൈകീട്ട് ) പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർഥാടകരെ കടത്തിവിടില്ലെന്ന് പത്തനംതിട്ട ജില്ലാ കലക്‌ടർ വി വിഗ്നേശ്വരി അറിയിച്ചു. വന്യമൃഗങ്ങളുടെ സഞ്ചാര പാതയിൽ രാത്രിയാത്ര ഒരുകാരണവശാലും അനുവദിക്കാൻ കഴിയില്ല. തീർഥാടകർ പുല്ലുമേട്ടിൽ മകരവിളക്ക് ദർശിച്ച ശേഷം തിരികെ സത്രത്തിലേക്ക് മടങ്ങണം. അടുത്തദിവസം രാവിലെ മാത്രമേ […]