Business

സ്വര്‍ണവില വീണ്ടും കൂടി; രണ്ടാഴ്ച കൊണ്ട് വര്‍ധിച്ചത് 1500 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വില കൂടുന്നത്. പവന് 200 രൂപ ഉയര്‍ന്ന് 58,720 രൂപ ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ […]

Keralam

വിഡി സതീശനോട് മാപ്പുചോദിക്കുന്നു; 150 കോടിയുടെ അഴിമതി ആരോപണം പി ശശി പറഞ്ഞിട്ട്; പിവി അന്‍വര്‍

തിരുവന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദേശനാനുസരണമെന്ന് പിവി അന്‍വര്‍. താന്‍ അദ്ദേഹത്തോട് പരസ്യമായി മാപ്പു ചോദിക്കുന്നുവെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരമാണ് എംഎല്‍എ സ്ഥാനം രാജിവച്ചതെന്നും പിവി അന്‍വര്‍ […]

Keralam

നിലമ്പൂർ എംഎല്‍എ സ്ഥാനം രാജിവെച്ച് പി. വി. അന്‍വർ

നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ച് പി. വി. അന്‍വര്‍. രാവിലെ നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിലെത്തി രാജിക്കത്ത് കൈമാറിയ ശേഷമായിരുന്നു രാജിപ്രഖ്യാപനം. എംഎല്‍എ ഹോസ്റ്റലിൽനിന്ന് ഇറങ്ങിയ അന്‍വര്‍ കാറിലെ എംഎല്‍എ ബോർഡ് മറച്ചുവെച്ചാണ് സഭയില്‍ സ്പീക്കറെ കാണാനെത്തിയത്. അപ്പോള്‍തന്നെ രാജി ഉറപ്പിച്ചിരുന്നു. സ്പീക്കറെ കാണുന്നതിനുമുന്‍പ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി […]

Keralam

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം; സമാധി അറ ഇന്ന് പൊളിക്കും

നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമി എന്നറിയപ്പെടുന്ന ഗോപൻ എന്നയാളുടെ സമാധിയുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുന്നതിനിടെ സമാധി അറ പൊളിക്കാൻ തീരുമാനം. സമാധി അറ പൊളിക്കാൻ കളക്ടർ അനുമതി നൽകി. ആർഡിഒയുടെ സാനിധ്യത്തിൽ അറ പൊളിക്കും. പോസ്റ്റ്മോർട്ടം ഇന്ന് തന്നെ നടത്താനും പോലീസ് നീക്കം. ഗോപനെ ജീവനോടെയാണോ സമാധി ഇരുത്തിയത് അതോ […]

Keralam

‘അന്‍വര്‍ രാജിവെച്ചാലും ഒരു ചലനവും ഉണ്ടാകില്ല; അന്‍വറിന്റേത് അറു പിന്തിരിപ്പന്‍ നയം’ : എം വി ഗോവിന്ദന്‍

പി വി അന്‍വര്‍ രാജിവെച്ചാലും ഒരു ചലനവും ഉണ്ടാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറിന്റേത് അറു പിന്തിരിപ്പന്‍ നയമെന്നും അദ്ദേഹം പ്രതികരിച്ചു. അന്‍വര്‍ നേരത്തെ തന്നെ യുഡിഎഫിന്റെ ഭാഗമെന്നും ഒടുവില്‍ അവിടെ ചെന്നേ ചേരൂവെന്നും എം വി ഗോവിന്ദന്‍ വിശദമാക്കി. അതേസമയം, പി വി […]

Keralam

ചര്‍ച്ച ഫലം കണ്ടു: എറണാകുളം – അങ്കമാലി അതിരൂപത തര്‍ക്കം സമവായത്തിലേക്ക്

സീറോ-മലബാർ സഭ  എറണാകുളം- അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം സമവായത്തിലേക്ക്. പ്രതിഷേധ പ്രാര്‍ത്ഥന യജ്ഞം നടത്തിയ 21 വൈദികരും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായ സാധ്യതകള്‍ തെളിഞ്ഞത്. എറണാകുളം ജില്ലാ കലക്ടര്‍ ഔദ്യോഗിക വിഭാഗവുമായും അതിരൂപതാ സംരക്ഷണ സമിതിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് […]

Keralam

ഹണിറോസിന്റെ പരാതി: രാഹുല്‍ ഈശ്വര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

നടി ഹണിറോസിന്റെ പരാതിയില്‍ തന്റെ അറസ്റ്റ് തടയണമെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഈശ്വര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പോലീസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കോടതിയെ സമീപിച്ചത്. എറണാകുളം സെന്‍ട്രല്‍ പോലീസിലാണ് ഹണി റോസ് പരാതി നല്‍കിയത്. […]

Local

അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ ജൂബിലി ഓഡിറ്റോറിയം ഉദ്ഘാടനം ഇന്ന്

അതിരമ്പുഴ: സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി സ്മാരകമായി നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും അലുമ്നി മീറ്റും ഇന്നു നടക്കും. മാതാപിതാക്കളായ മാനാട്ട് രാജപ്പന്റെയും മേരിക്കുട്ടിയുടെയും സ്മരണ നിലനിർത്താനായി വ്യവസായിയും വിദേശകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ മകൻ ബോബി മാനാട്ടാണ് ജൂബിലി ഓഡിറ്റോറിയം […]

Keralam

‘അൻവറിന്റെ മുന്നിൽ യുഡിഎഫ് വാതിൽ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല; രാജിവെക്കട്ടെ അപ്പോൾ പ്രതികരിക്കാം’; വിഡി സതീശൻ

പിവി അൻവറിന്റെ രാജിയിലുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കേണ്ട ആളല്ല പ്രതിപക്ഷ നേതാവെന്ന് വിഡി സതീശൻ. രാജിവെക്കുക എന്നുള്ളത് അദ്ദേഹത്തിന്റെ സ്വതന്ത്രമായ തീരുമാനം. അദ്ദേഹം രാജിവെക്കട്ടെ അപ്പോൾ പ്രതികരിക്കാമെന്ന് വിഡി സതീശൻ പറഞ്ഞു. അൻവറിന്റെ മുന്നിൽ യുഡിഎഫ് വാതിൽ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ലെന്ന് വിഡി സതീശൻ പറഞ്ഞു. അൻവർ വിഷയം യുഡിഎഫ് ചർച്ചയ്‌ക്കെടുത്തിട്ടില്ലെന്ന് […]

Keralam

പിവി അൻ‌വർ രാജിയിലേക്ക്? നാളെ രാവിലെ സ്പീക്കറെ കാണും

പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് സൂചന. നിർണായക പ്രഖ്യാപനം നടത്താൻ പി വി അൻവർ നാളെ മാധ്യമങ്ങളെ കാണും. എം.എൽ എ സ്ഥാനം രാജിവെക്കാനാണ് വാർത്താ സമ്മേളനം എന്നാണ് സൂചന. ഫേസ്ബുക്കിലൂടെയാണ് പി.വി അൻവർ ഇക്കാര്യം അറിയിച്ചത്. നാളെ രാവിലെ 9 മണിക്ക് സ്പീക്കറേയും പിവി അൻവർ […]