Business

സ്വര്‍ണവില എന്താ ഇങ്ങനെ?; പൊന്നിന്റെ വില അറിഞ്ഞോ

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഇന്ന് 120 രൂപ വർധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,288 രൂപയായി. 7286 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തുദിവസം കൊണ്ട് 1000 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. […]

India

തെറ്റുകൾ സംഭവിക്കാറുണ്ടെന്നും താൻ ദൈവമല്ല, മനുഷ്യനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: തെറ്റുകൾ സംഭവിക്കാറുണ്ടെന്നും താൻ ദൈവമല്ല, മനുഷ്യനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദയുടെ സഹസ്ഥാപകൻ നിഖിൽ കാമത്തിന്റെ പീപ്പിൾ എന്ന പരമ്പരയിലെ പോഡ്‌കാസ്റ്റിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. പോഡ്കാസ്റ്റ് പുറത്തുവിടുന്നതിന് മുൻപ്, രണ്ടു മിനിറ്റുള്ള ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരുന്നു. ഇതാദ്യമായാണ് പ്രധാനമന്ത്രി ഒരു പോഡ്കാസ്റ്റിന്റെ ഭാ​ഗമാകുന്നത്. രണ്ട് മണിക്കൂർ നീണ്ടുനിന്ന […]

India

നീരജ് ചോപ്ര 2024ലെ മികച്ച ജാവലിൻ ത്രോ താരം; തുടരെ രണ്ടാം വർഷവും ഒന്നാം റാങ്കിൽ

ന്യൂയോർക്ക്: 2024ലെ മികച്ച ജാവലിൻ ത്രോ താരമായി ഇന്ത്യയുടെ ഒളിംപിക്സ് മെഡൽ ജേതാവ് നീരജ് ചോപ്ര. യുഎസ് അത്‍ലറ്റിക്സ് മാസികയായ ട്രാക്ക് ആൻഡ് ഫീൽഡ് ന്യൂസിന്റെ 2024ലെ മികച്ച പുരുഷ ജാവലിൻ ത്രോ താരത്തിനുള്ള റാങ്കിങിൽ നീരജ് ഒന്നാമതെത്തി. പാരിസ് ഒളിംപിക്സിൽ വെള്ളിയും സീസണിൽ മികച്ച സ്ഥിരത പുലർത്തിയതുമാണ് നീരജിനു […]

Keralam

അഞ്ച് കിലോമീറ്ററിന് 20 രൂപ, എസി യാത്ര; കൊച്ചിയിൽ ഇനി മെട്രോ കണക്ട് ബസുകൾ, റൂട്ടും നിരക്കും ഇങ്ങനെ

കൊച്ചി: വിവിധ മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള മെട്രോ കണക്ട് ഇലക്ട്രിക് ബസുകൾ അടുത്ത ആഴ്ച മുതൽ സർവീസ് തുടങ്ങും. 15 ഇലക്ട്രിക് ബസുകളാണ് സർവീസ് ആരംഭിക്കുന്നത്. വിവിധ റൂട്ടുകളിലേക്ക് നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായിരുന്നു. കളമശേരി – മെഡിക്കല്‍ കോളജ്, ഹൈക്കോര്‍ട്ട് – എംജി റോഡ് സര്‍ക്കുലര്‍, […]

India

പ്രമുഖ തമിഴ് നടി കമലാ കാമേഷ് അന്തരിച്ചു

പ്രമുഖ തമിഴ് നടി കമല കാമേഷ് (72) അന്തരിച്ചു. തമിഴിൽ അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചു. 11 മലയാളം സിനിമകളിലും അഭിനയിച്ചു. ആളൊരുങ്ങി അരങ്ങോരുങ്ങി, അമൃതം ഗമയ,വീണ്ടും ലിസ, ഉത്സവപിറ്റേന്ന് തുടങ്ങിയ മലയാളം സിനിമകളുടെ ഭാഗമായി. തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചു. നടൻ റിയാസ് ഖാൻ മരുമകൻ ആണ്. നിരവധി […]

Keralam

സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്‌ക്ക് സാധ്യത; 10 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: ചക്രവാതചുഴി കണക്കിലെടുത്ത് സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജനുവരി 13 &14 തീയതികളിൽ സംസ്‌ഥാനത്ത് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള […]

Keralam

40 രൂപയുടെ ഓട്ടം, ആവശ്യപ്പെട്ടത് ഇരട്ടി തുക! ഓട്ടോ ഡ്രൈവറുടെ ലൈസൻസ് പോയി, 4000 രൂപ പിഴയും

കൊച്ചി: യാത്രക്കാരനോടു ഇരട്ടി തുക വാങ്ങിയ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പിഴയായി 4000 രൂപയും ചുമത്തി. ഇടപ്പള്ളി സ്വദേശിയായ എൻഎ മാർട്ടിനെതിരെയാണ് എറണാകുളം ആർടിഒ ടിഎം ജേഴ്സൻ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ചങ്ങമ്പുഴ മെട്രോ സ്റ്റേഷനിൽ നിന്നു സമീപത്തെ ട്രാവൻകൂർ റെസി‍ഡൻസിയിലേക്കു ഒരു യാത്രക്കാരൻ ഓട്ടം […]

Keralam

ബോബി ചെമ്മണ്ണൂർ പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതി; നടി ഹണി റോസിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ, നടി ഹണി റോസിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ബോബി ചെമ്മണൂർ പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത് പ്രകാരമുള്ള വകുപ്പ് ചുമത്തുന്നതും സെൻട്രൽ പോലീസിന്റെ പരിഗണനയിലാണ്. അതേസമയം നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ […]

Keralam

എംആർ അജിത് കുമാറിന് തിരിച്ചടി; കൂടുതൽ വ്യക്തത വേണം, വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് മടക്കി ഡയറക്ടർ ‌‌

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി അയച്ച് ഡയറക്ടർ. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് എസ്പിയാണ് അന്വേഷണം നടത്തിയത്. കൂടുതൽ അന്വേഷണം നടത്തി ഫയലുമായി […]

Keralam

രൂപസാദൃശ്യമില്ലെന്ന് വിമർശനം; സി.പി.ഐ ആസ്ഥാനത്തെ എം.എൻ. ഗോവിന്ദൻ നായരുടെ പ്രതിമ മാറ്റി സ്ഥാപിച്ചു

രൂപസാദൃശ്യമില്ലെന്ന വിമർശനം ശക്തമായതോടെ സി.പി.ഐ ആസ്ഥാനത്തെ എം.എൻ.ഗോവിന്ദൻ നായരുടെ പ്രതിമ മാറ്റി സ്ഥാപിച്ചു. പുതിയ പ്രതിമയിൽ പരിഷ്കാരമൊന്നും വരുത്താൻ നിൽക്കാതെ പാർട്ടി ആസ്ഥാനത്തുണ്ടായിരുന്ന പഴയ പ്രതിമ തന്നെ സ്ഥാപിക്കുകയാണ് ചെയ്തത്. ഡിസംബർ 27നാണ് സി.പി.ഐ ആസ്ഥാന മന്ദിരത്തിൻെറ വലത് ഭാഗത്തായി എം.എൻ.ഗോവിന്ദൻ നായരുടെ പുതിയ പ്രതിമ അനാഛാദനം ചെയ്തത്. […]