Keralam

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ആലപ്പുഴ: മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ ഗവര്‍ണറുടെ നീക്കങ്ങള്‍ രാഷ്ട്രീയലക്ഷ്യത്തോടെ ആയിരുന്നു. നാടിന് നിരക്കാത്ത രീതിയില്‍ ആയിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിച്ചത്. ഭരണം സ്തംഭിപ്പിക്കാനായിരുന്നു മുന്‍ ഗവര്‍ണര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ […]

India

‘ഇനി സ്ത്രീകളെ ഉപദ്രവിച്ചാൽ 5 വർഷം തടവ്, ജാമ്യമില്ല’; സ്ത്രീ സുരക്ഷാ ബിൽ അവതരിപ്പിച്ച് എം കെ സ്റ്റാലിൻ

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ- ശിക്ഷ കൂടുതൽ കഠിനമാക്കാൻ തമിഴ്നാട്ടിൽ നിയമഭേദഗതി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് ഭേദഗതി ബിൽ അവതരിപ്പിച്ചത്. സ്ത്രീയെ പിന്തുടർന്ന് ശല്യം ചെയ്താൽ 5 വർഷം വരെ തടവ്, ജാമ്യമില്ല. സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് സ്ത്രീശാക്തീകരണത്തിന് തമിഴ്നാട് സർക്കാർ നേതൃത്വം നൽകി. ഇലക്ട്രോണിക് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ […]

Keralam

പ്രതിഷേധ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്ന വിമത വൈദികര്‍ക്കെതിരെ നടപടിയുമായി സീറോ മലബാര്‍ സഭ

തര്‍ക്കം രൂക്ഷമാകുന്നതിനിടെ പ്രതിഷേധ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്ന വിമത വൈദികര്‍ക്കെതിരെ നടപടിയുമായി സീറോ മലബാര്‍ സഭ സിനഡ്. അതിരൂപതാ സംരക്ഷണ സമിതിയിലെ 21 വൈദികര്‍ക്കെതിരെയാണ് നടപടി. അതേസമയം ഭയപ്പെടുത്താനുള്ള നടപടിയാണ് സഭയുടേതെന്നും നിര്‍ഭയമായി പ്രതിഷേധം തുടരാനാണ് തീരുമാനമെന്ന് വൈദികര്‍ വ്യക്തമാക്കി. എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ്പ് ഹൗസില്‍ പുതിയ […]

Keralam

എൻ. പ്രശാന്തിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് നീട്ടി; കെ ഗോപാലകൃഷ്ണനെ സർവീസിൽ തിരിച്ചെടുത്തു

എൻ. പ്രശാന്ത് ഐ.എ.എസിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി. സസ്പെൻഷനിലായിരുന്ന കെ ഗോപാലകൃഷ്ണൻ ഐ.എ.എസിനെ സർവീസിൽ തിരിച്ചെടുത്തു. കുറ്റാരോപണ മെമ്മോക്ക് മറുപടി നൽകുകയാണ് എൻ. പ്രശാന്ത് ആദ്യം ചെയ്യേണ്ടതെന്ന് കാണിച്ച് ചീഫ് സെക്രട്ടറി കത്തയച്ചു. എൻ പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടുമ്പോൾ, കെ ഗോപാലകൃഷ്ണന് സർക്കാരിന്റെ തലോടലാണ്. റിവ്യൂ […]

Keralam

വയനാട്ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകന്റേയും ആത്മഹത്യയിൽ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി

വയനാട്ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകന്റേയും ആത്മഹത്യയിൽ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി. എംഎൽഎ ഐ സി ബാലകൃഷ്ണനെയും ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചനേയും ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി പോലീസിന് വാക്കാൽ നിർദേശം നൽകി. കേസ് ഡയറി 15ന് ഹാജരാക്കാനും […]

Sports

സ്പാനിഷ് സൂപ്പര്‍ കപ്പില്‍ സ്വപ്ന ഫൈനല്‍; ബാഴ്‌സലോണ-റയല്‍ മത്സരം ഞായറാഴ്ച

സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ രണ്ടാം സെമിയില്‍ റയല്‍ മല്ലോര്‍ക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയതോടെ ബാഴ്‌സയും റയലും തമ്മിലുള്ള സ്വപ്ന ഫൈനലിന് കളമൊരുങ്ങിയിരിക്കുകയാണ്. ജനുവരി പന്ത്രണ്ടിന് 12.30-ന് ആണ് 2025-ലെ ആദ്യ പ്രധാന ട്രോഫിക്കായുള്ള ഫൈനല്‍. ആദ്യ പകുതിയില്‍ കാര്‍ലോ ആന്‍സലോട്ടിയുടെ ടീം ആധിപത്യം പുലര്‍ത്തിയെങ്കിലും […]

Keralam

‘മദ്യപിക്കുന്നെങ്കില്‍ വീട്ടിലിരുന്ന്, മദ്യപിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ നാലുകാലില്‍ വരരുത്’; പ്രവര്‍ത്തന രേഖയിലെ ഭേദഗതി വ്യക്തമാക്കി ബിനോയ് വിശ്വം

പാര്‍ട്ടി അംഗങ്ങളില്‍ മദ്യപിക്കുന്നവരുണ്ടെങ്കില്‍ അത് വീട്ടില്‍ വച്ചായിക്കോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള മദ്യപാന വിലക്ക് നീക്കിക്കൊണ്ടുള്ള പാര്‍ട്ടി പ്രവര്‍ത്തന രേഖയിലെ ഭേദഗതിയെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുയായിരുന്നു ബിനോയ് വിശ്വം. പുതിയ മാര്‍ഗരേഖ ജില്ലാ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും. ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. മദ്യം […]

India

സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അനുമതി നിഷേധിച്ചുകൊണ്ടുള്ള വിധി പുനപരിശോധിക്കേണ്ടതില്ല; ഹര്‍ജി തള്ളി സുപ്രിംകോടതി

രാജ്യത്ത് സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അനുമതി നിഷേധിച്ചുകൊണ്ടുള്ള വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി തള്ളി. 2023 ഒക്ടോബറില്‍ പുറത്തിറക്കിയ വിധി പുനപരിശോധിക്കേണ്ടതില്ലെന്നും അതില്‍ എന്തെങ്കിലും പിഴവുള്ളതായി ബോധ്യപ്പെട്ടിട്ടില്ലെന്നും സുപ്രിംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സൂര്യകാന്ത്, ബിവി നാഗരത്ന, പിഎസ് നരസിംഹ, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് […]

Technology

വില 80,000 രൂപ മുതല്‍, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസര്‍, 50 എംപി കാമറ; സാംസങ് ഗാലക്‌സി എസ് 25 സീരീസ് 22ന്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ പുതിയ ഫോണ്‍ 22ന് അവതരിപ്പിക്കും. ഗാലക്സി എസ് 25 സീരീസില്‍ മൂന്ന് മോഡലുകളാണ് വിപണിയില്‍ എത്തുക. ഗാലക്സി എസ്25, എസ്25 പ്ലസ്, എസ്25 അള്‍ട്രാ ഫോണുകള്‍ക്ക് സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്സൈറ്റ് ആണ് കരുത്തുപകരുക. പുതിയ ഡിസ്പ്ലേയുമായിട്ടായിരിക്കും എസ്25 വിപണിയില്‍ എത്തുക. കൂടുതല്‍ […]

Keralam

നിര്‍ണായക നീക്കം: ജാമ്യാപേക്ഷയുമായി ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയിലേക്ക്

ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്. ജില്ലാ കോടതിയില്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നേരിട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്. കേസില്‍ നിര്‍ണായകമായത് ഹണി റോസിന്റെ രഹസ്യ മൊഴിയെന്ന് കൊച്ചി ഡി സി പി അശ്വതി ജിജി  പറഞ്ഞു. സ്‌പെഷ്യല്‍ മെന്‍ഷനിംഗിലൂടെ ഹൈക്കോടതിയില്‍ കേസെത്തിച്ച് ഇന്ന് തന്നെ […]