Keralam

കൊച്ചിയിൽ വീണ്ടും അവയവ മാഫിയ പിടിമുറുക്കുന്നു; സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് ചൂഷണം

കൊച്ചിയിൽ വീണ്ടും അവയവ മാഫിയ പിടിമുറുക്കുന്നു. ഇവരുടെ കെണിയിൽപ്പെടുന്നവർ നേരിടുന്നത് കനത്ത സാമ്പത്തിക ചൂഷണമാണ്. നിയമത്തിന്റെ പഴുതുകൾ അടച്ചുകൊണ്ടാണ് അവയവ വിൽപ്പന. സാമ്പത്തിക പരാധീനതകളെ തുടർന്ന് സ്വന്തം കിഡ്നി വിൽക്കുവാൻ കൊച്ചി സ്വദേശിനി നിർബന്ധിതയായി. എറണാകുളം കടവന്ത്രയിൽ സ്ഥിരതാമസമാക്കിയ ലത എന്ന ഏജന്റ് മുൻകൈയെടുത്താണ് ഇവരുടെ സർജറി നടത്തിയത്. […]

Keralam

കേരളത്തിൽ ചൂട് കൂടുന്നു; 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത

സംസ്ഥാനത്ത് ഇന്നും പകൽ താപനില ഉയരാൻ സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ പ്രത്യേക ജാഗ്രതാ നിർദേശമുണ്ട്. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയേക്കാൾ 2 °C മുതൽ 3°c വരെ താപനില ഉയരാനാണ് സാധ്യത. ഇന്നലെ രാജ്യത്തെ ഉയർന്ന ചൂട് കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തി. […]

Keralam

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ; പുനരധിവാസത്തിനായി എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നത് വൈകുന്നു

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ആറുമാസം പിന്നിടുമ്പോഴും പുനരധിവാസത്തിനായി എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നത് വൈകുന്നു. നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലിയുളള ആശയക്കുഴപ്പമാണ് വൈകാൻ കാരണം. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. ഭൂമി ഏറ്റെടുക്കൽ വൈകില്ലെന്നും നടപടിയുമായി മുന്നോട്ട് പോകുകയാണെന്നുമാണ് റവന്യു മന്ത്രി കെ.രാജന്റെ […]

Keralam

ജല ചൂഷണം ഉണ്ടാകില്ലെന്ന് ഉറപ്പ്; ബ്രൂവറി വിവാദത്തിൽ സർക്കാരിനൊപ്പം നിൽക്കാൻ ജെ.ഡി.എസ്

ബ്രൂവറി വിവാദത്തിൽ സർക്കാരിനൊപ്പം നിൽക്കാൻ ജനതാദൾ എസ് (ജെ.ഡി.എസ്) തീരുമാനിച്ചു. ജല ചൂഷണം ഉണ്ടാകില്ലെന്ന സർക്കാരിന്റെയും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെയും ഉറപ്പിലാണ് നേതൃയോഗം പദ്ധതിയെ പിന്തുണക്കാൻ തീരുമാനിച്ചത്. എന്നാൽ പദ്ധതിയോടുളള എതിർപ്പ് പരസ്യമാക്കി സിപിഐ രംഗത്തുണ്ട്. മദ്യമാണോ നെല്ലാണോ ഉൽപ്പാദിപ്പിക്കേണ്ടതെന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നതെന്ന് സിപിഐ ദേശീയ കൗൺസിൽ […]

Keralam

‘സാമ്പത്തിക വിഭാഗം പരാജയം, കണക്കുകൾ ഹാജരാക്കിയില്ല’; കെഎസ്ഇബിയെ ശകാരിച്ച് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

കെഎസ്ഇബിയെ ശകാരിച്ച് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ. കെഎസ്ഇബിയുടെ സാമ്പത്തിക വിഭാഗം പരാജയമെന്ന് റഗുലേറ്ററി കമ്മീഷൻ. 2023-24 വർഷത്തെ കണക്കുകൾ അംഗീകരിക്കുന്നതിനുള്ള പെറ്റീഷൻ പരിഗണിക്കവെയാണ് കമ്മീഷന്റെ കുറ്റപ്പെടുത്തൽ. നിർദേശിച്ച കണക്കുകൾ പലതും കെഎസ്ഇബി ഹാജരാക്കിയില്ല. വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരങ്ങളും കെഎസ്ഇബി കൈമാറിയില്ല. നിർദേശിച്ച കണക്കുകളും വിവരങ്ങളും […]

Local

ഏറ്റുമാനൂർ എം.സി റോഡിൽ തെള്ളകത്ത് നിയന്ത്രണം വിട്ട് ബുള്ളറ്റ് കാറിലും മിനി വാനിലും ഇടിച്ചു യുവാവിന് ദാരുണാന്ത്യം

ഏറ്റുമാനൂർ: എംസി റോഡിൽ തെള്ളകത്ത് നിയന്ത്രണം വിട്ട് ബുള്ളറ്റ് കാറിലും റോഡരികിൽ നിർത്തിയിട്ട മിനി വാനിലും ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഇടുക്കി കോടികുളം വാഴപ്പറമ്പിൽ വി.ഒ മാത്യുവിന്റെ മകൻ അരുൺ മാത്യു (26) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറരയോടെ എംസി റോഡിൽ തെള്ളകത്ത് വെച്ചായിരുന്നു  അപകടം. അരുൺ […]

District News

കോട്ടയത്ത് കുപ്രസിദ്ധ മോഷണവീരനെ RPF തിരുവനന്തപുരം ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ചും, കോട്ടയം GRP യും ചേർന്നു പിടികൂടി

കോട്ടയം: രാത്രികാല ട്രെയിനിലും, റെയിൽവേ സ്റ്റേഷനുകളിലും ചുറ്റിക്കറങ്ങി മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ RPF തിരുവനന്തപുരം ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ചും, കോട്ടയം GRP യും ചേർന്നു നാടകീയമായി പിടികൂടി. കഴിഞ്ഞ ചില ദിവസങ്ങളായി എറണാകുളത്തിനും,കൊല്ലം റെയിൽവേ സ്റ്റേഷനിലും ഇടയിൽ ട്രെയിനിൽ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ ലാപ്ടോപ്പും,മൊബൈലുകൾ, മറ്റ് വില കൂടിയ […]

Keralam

‘അതീവ രഹസ്യമായി മദ്യനിർമ്മാണ പ്ലാൻ്റിന് അനുമതി നൽകിയത് എന്തിന്’?; എം ബി രാജേഷിന് മറുപടിയുമായി വി.ഡി സതീശൻ

എക്സൈസ് മന്ത്രി എം ബി രാജേഷിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി പ്രതിപക്ഷത്തെ പഠിപ്പിക്കുന്നത് എൽ.ഡി.എഫ് ഘടകകക്ഷികൾക്ക് പോലും ബോധ്യപ്പെടാത്ത കാര്യങ്ങളാണെന്നാണ് പരിഹാസം. മറ്റൊരു വകുപ്പുമായും ചർച്ച ചെയ്യാതെ അതീവ രഹസ്യമായി മദ്യനിർമ്മാണ പ്ലാൻ്റിന് അനുമതി നൽകിയത് എന്തിന് എന്ന ചോദ്യത്തിന് എക്സൈസ് മന്ത്രിക്ക് […]

Keralam

‘വയസ്സായി കഴിഞ്ഞാൽ നമുക്ക് ഒരുമിച്ചു ജീവിക്കാൻ ഒരു ഗ്രാമം വേണം’ മോഹൻലാലിൻറെ ആശയം നടപ്പിലാക്കാനൊരുങ്ങി ‘അമ്മ ‘

വയസ്സായി കഴിഞ്ഞാൽ എല്ലാ താരങ്ങൾക്കും ഒരുമിച്ചു ജീവിക്കാൻ ഒരു ഗ്രാമം വേണമെന്ന മോഹൻലാലിൻറെ ആശയം നടപ്പിലാക്കാനൊരുങ്ങി താരസംഘടനയായ ‘അമ്മ’. റിപ്പബ്ലിക് ദിനത്തിൽ സംഘടന നടപ്പാക്കാൻ പോകുന്ന സഞ്ജീവനി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ വെച്ച് നടൻ ബാബുരാജ് ആണ് പദ്ധതി തുടങ്ങുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായി അറിയിച്ചത്. ഗ്രാമത്തിന്റെ കാര്യം വളരെ […]

Keralam

നെന്മാറ ഇരട്ടകൊലപാതകക്കേസ്‌ പ്രതി ചെന്താമരയെ റിമാൻഡ് ചെയ്തു

നെന്മാറ ഇരട്ടകൊലപാതകക്കേസ്‌ പ്രതി ചെന്താമരയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ആലത്തൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആണ് റിമാൻഡ് ചെയ്തത്. ഫെബ്രുവരി 12 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. തന്നെ എത്രയും വേ​ഗം ശിക്ഷിക്കണമെന്ന് ചെന്താമര കോടതിയിൽ ആവശ്യപ്പെട്ടു. താൻ എല്ലാം ചെയ്തത് ഒറ്റക്കാണെന്ന് ചെന്താമര […]