India

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടുന്ന കാലം അതിവിദൂരമല്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഓടുന്ന കാലം അതിവിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദശകത്തിൽ ഇന്ത്യന്‍ റെയിൽവേ ചരിത്രപരമായ പരിവർത്തനത്തിന് വിധേയമായെന്നും മോദി പറഞ്ഞു. ജമ്മു ഡിവിഷന്‍റെ ഉദ്ഘാടനം ഉൾപ്പെടെ വിവിധ റെയിൽ പദ്ധതികൾ വെര്‍ച്വലായി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആളുകൾ കൂടുതൽ ദൂരം […]

Keralam

‘അൻവറിനെ മഹത്വവത്കരിക്കാൻ പ്രതിപക്ഷം ശ്രമിക്കേണ്ട’; മന്ത്രി എകെ ശശീന്ദ്രൻ

മലപ്പുറം: അൻവറിനെ മഹത്വവത്കരിക്കാൻ പ്രതിപക്ഷം ശ്രമിക്കരുതെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. സർക്കാർ ഓഫിസ് തകർത്തല്ല ജനപ്രതിനിധി സമരം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ‘കരുളായി വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടത് ഏറെ ദുഖകരമാണ്. വനത്തിൽ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് സാധാരണ നഷ്‌ടപരിഹാരം കൊടുക്കാറില്ല. എന്നാൽ ഇവിടെ സർക്കാർ […]

Keralam

പുതുവര്‍ഷത്തില്‍ പോലീസ് കത്തിച്ചത് ഒന്നരക്കോടിയുടെ ലഹരിവസ്തുക്കള്‍

തൃശൂര്‍: പുതുവര്‍ഷത്തില്‍ തൃശൂര്‍ സിറ്റി പോലീസ് ഒന്നര കോടിയുടെ ലഹരിവസ്തുക്കള്‍ ചൂളയിലിട്ടു കത്തിച്ചു കളഞ്ഞു. പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കള്‍ നടപടി പൂര്‍ത്തിയായാല്‍ എല്ലാ മാസവും നശിപ്പിക്കാനുള്ള തീരുമാനത്തിലാണ് സിറ്റി പോലീസ്. ഞായറാഴ്ചയായിരുന്നു ഈ വര്‍ഷത്തെ ആദ്യ ലഹരിനശിപ്പിക്കല്‍. പാലിയേക്കരയ്ക്കടുത്തുള്ള ചിറ്റിശ്ശേരിയിലെ ചൂളയില്‍വെച്ചാണ് ഇവ കത്തിച്ചത്. കിലോയ്ക്ക് മുപ്പതിനായിരം രൂപ വരുന്ന […]

India

ഗുജറാത്തിൽ രണ്ടുമാസം പ്രായമുള്ള കുട്ടിക്ക് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു; രാജ്യത്തെ മൂന്നാം കേസ്

രാജ്യത്തെ മൂന്നാം എച്ച്എംപിവി ബാധ സ്ഥിരീകരിച്ചു. ​ഗുജറാത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടുമാസം പ്രായമുള്ള കുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. നേരത്തെ കർണാടകയിൽ രണ്ട് കേസുകൾ സ്ഥിരീകരിച്ചിരുന്നു. മൂന്നും എട്ടും മാസം പ്രായമുള്ള കുട്ടികൾക്കാണ് രോ​ഗബാധ. അതേസമയം നിലവിൽ രണ്ട്‌ കേസും ചൈനയിൽ […]

Keralam

ഹണി റോസിന് പിന്തുണ അറിയിച്ച് ‘അമ്മ’ സംഘടന; ആവശ്യമെങ്കില്‍ നിയമസഹായം നല്‍കും

ഹണി റോസിന് പിന്തുണ അറിയിച്ച് അമ്മ സംഘടന. സ്ത്രീത്വത്തെയും, അവരുടെ തൊഴിലിനേയും അപഹസിക്കുവാന്‍ ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളെ അമ്മ അപലപിക്കുന്നുവെന്നും ഹണി റോസിന്റെ നിയമപോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാക്കും അമ്മ സംഘടന അഡ്‌ഹോക്ക് കമ്മറ്റി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. വാര്‍ത്ത കുറിപ്പ് ഇങ്ങനെ: ഞങ്ങളുടെ അംഗവും മലയാള […]

Movies

“ഇന്ത്യാ ഈസ് ഇന്ദിര ആൻഡ് ഇന്ദിര ഈസ് ഇന്ത്യാ” കങ്കണ റണൗട്ട് ചിത്രം ‘എമര്‍ജന്‍സി’ തിയേറ്ററുകളിലേക്ക്

ഏറെ കാത്തിരിപ്പിനൊടുവിൽ കങ്കണ റണൗട്ടിന്‍റെ രാഷ്ട്രീയ ചിത്രം ‘എമര്‍ജന്‍സി’ യുടെ പുതിയ ട്രെയിലർ പുറത്ത്. പല തവണ റിലീസ് ഡേറ്റുകൾ മാറ്റിവെച്ച ചിത്രം ജനുവരി പതിനേഴിന് തിയ്യേറ്ററുകളിലേക്കെത്തുകയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1970 കളുടെ പശ്ചാത്തലത്തിൽ നിർമ്മിച്ച സിനിമയിൽ ഇന്ദിരാ ഗാന്ധിയുടെ ജീവിതമാണ് ആവിഷ്കരിക്കുന്നത്. കങ്കണ റണൗട്ട് തന്നെയാണ് ചിത്രത്തിന്റെ […]

Technology

സാങ്കേതിക പ്രശ്നം; സ്പേസ് ഡോക്കിങ് ദൗത്യം മാറ്റിവെച്ചു

നാളെ നടക്കാനിരുന്ന ISROയുടെ സ്പേസ് ഡോക്കിങ് ദൗത്യം മാറ്റിവെച്ചു. ഈമാസം ഒൻപതിലേക്കാണ് മാറ്റിയത്. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് ദൗത്യം മാറ്റിയത്. രാവിലെ ഒൻപത് മണിക്കും പത്ത് മണിക്കും ഇടയിൽ PSLV -C60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് വെച്ച് കൂട്ടിയോജിപ്പിക്കും. ഡിസംബർ 30ന് പിഎസ്എൽവി സി 60 […]

India

ദേശീയഗാനം ആലപിച്ചില്ല, തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി

ദേശീയ ഗാനത്തെ ചൊല്ലി തമിഴ്നാട് നിയമസഭയിൽ അസാധാരണ രംഗങ്ങൾ. സഭ ചേർന്നപ്പോൾ ദേശീയ ഗാനം ഒഴിവാക്കി എന്ന് ആരോപിച്ച് നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ആർ എൻ രവി ഇറങ്ങിപ്പോയി. എന്നാൽ ദേശീയ ഗാനം ഒഴിവാക്കിയതല്ലെന്നും നയപ്രഖ്യാപനത്തിന് ശേഷമാണ് ദേശീയ ഗാനം ആലപിക്കാറുള്ളതെന്നുമാണ് സർക്കാർ വിശദീകരണം. തുടർച്ചയായ മൂന്നാം […]

Keralam

63,564 പുതിയ വോട്ടര്‍മാര്‍, 232 പുതിയ പോളിങ് സ്‌റ്റേഷനുകള്‍; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് ആകെ 2,78,10,942 വോട്ടര്‍മാരാണുള്ളത്. അതില്‍ 1,43,69,092 സ്ത്രീ വോട്ടര്‍മാരും 1,34,41,490 പുരുഷ വോട്ടര്‍മാരുമാണ്. കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ള ജില്ല മലപ്പുറവും കുറവ് വോട്ടര്‍മാരുള്ള ജില്ല വയനാടുമാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. 2025 ജനുവരി 1 യോഗ്യത തീയതിയായുള്ള അന്തിമ വോട്ടര്‍ […]

Keralam

എൽഡിഎഫ് മെമ്പർ യുഡിഎഫിന് വോട്ട് ചെയ്തു; വയനാട്ടിലെ പനമരം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി

വയനാട്ടിലെ പനമരം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫില്‍ നിന്ന് പുറത്താക്കിയ അംഗം പിന്തുണച്ചതോടെയാണ് ഭരണം നഷ്ടമായത്. 23 അംഗ ഭരണസമിതിയില്‍ പതിനൊന്ന് വീതം യുഡിഎഫും എല്‍ഡിഎഫും ഒരു ബിജെപിയുമാണ് കക്ഷി നില. ജെഡിഎസില്‍ നിന്ന് പുറത്താക്കിയ ബെന്നി ചെറിയാന്‍ ആണ് അവിശ്വാസപ്രമേയത്തെ […]