Keralam

വന്യമൃഗങ്ങൾക്ക് കാട്ടിൽ ഭക്ഷണവും വെള്ളവും ഉറപ്പാക്കാൻ പദ്ധതി; 50 ലക്ഷം അനുവദിച്ചു

വന്യമൃഗങ്ങൾക്ക് കാട്ടിൽ ഭക്ഷണവും വെള്ളവും ഉറപ്പാക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ‘മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ഇതിനായി 50 ലക്ഷം രൂപ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ഫണ്ടായി അനുവദിച്ചിട്ടുണ്ട്. വേനൽ കാലത്ത് […]

World

‘അവരെ തിരിച്ചെത്തിക്കണം’, ട്രംപ് ആവശ്യപ്പെട്ടു; സുനിത വില്യംസിനെയും വില്‍മോറിനെയും തിരികെ കൊണ്ടുവരുമെന്ന് മസ്‌ക്‌

വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരെ എത്രയും വേഗം തിരികെ കൊണ്ടുവരാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്പേസ് എക്സിനോട് ആവശ്യപ്പെട്ടതായി ഇലോണ്‍ മസ്‌ക്. തങ്ങള്‍ അത് ചെയ്യുമെന്നും ബൈഡന്‍ ഭരണകൂടം അവരെ ഇത്രയും കാലം അവിടെ ഉപേക്ഷിച്ചത് ഭയാനകമാണെന്നും മസ്‌ക് എക്‌സ് പോസ്റ്റില്‍ പറഞ്ഞു. […]

Keralam

30 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ്. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. […]

Keralam

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണം; മന്ത്രി പി പ്രസാദ്

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഭുബേന്തർ യാദവിന് കത്തയച്ച് മന്ത്രി പി പ്രസാദ്. കാട്ടുപന്നിയുടെ എണ്ണത്തിൽ അനിയന്ത്രിതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും, കർഷകരുടെ ജീവനോപാധിക്ക് പോലും തടസമാകും വിധം കാർഷിക വിളകളെ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം […]

India

മുത്തലാഖ് ചൊല്ലിയതുമായി ബന്ധപ്പെട്ട് എടുത്ത കേസുകൾ എത്ര; വിവരങ്ങൾ തേടി സുപ്രിം കോടതി

മുത്തലാഖ് ചൊല്ലിയതുമായി ബന്ധപ്പെട്ട് എടുത്ത കേസുകളുടെ വിവരങ്ങൾ തേടി സുപ്രിം കോടതി. കേന്ദ്ര സർക്കാരിനോടാണ് വിവരങ്ങൾ തേടിയത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിനെതിരായ ഹർജികളിലാണ് നടപടി. മുത്തലാഖുമായി ബന്ധപ്പെട്ട് . ഹൈക്കോടതികൾക്ക് മുൻപിലുള്ള കേസുകളുടെ വിവരങ്ങളും സമർപ്പിക്കണമെന്ന് നിർദേശം. എത്ര പേർക്കെതിരെ കേസെടുത്തു, തുടർനപടികളെത്ത് തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. സ്ത്രീകളെ […]

Keralam

13 വർഷമായി ശിക്ഷ അനുഭവിക്കുന്നു, കൊരട്ടി കൊലക്കേസ് പ്രതിയായ ആർഎസ്എസ് പ്രവർത്തകനെ വെറുതെ വിട്ടു

കൊരട്ടി കൊലപാതക കേസ് പ്രതിയെ വെറുതെ വിട്ടു. പതിമൂന്ന് വർഷത്തിന് ശേഷമാണ് പ്രതിയെ സുപ്രീംകോടതി വെറുതെവിട്ടത്. കേസിൽ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ച ആർഎസ്എസ് പ്രവർത്തകനായ വിനോഭായിയെ ആണ് കോടതി വെറുതെവിട്ടത്. കൊരട്ടി സ്വദേശിയും സിപിഐഎം പ്രവർത്തകനുമായ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് വിധി. കേസിലെ സാക്ഷിമൊഴികൾ വൈരുദ്ധ്യം നിരീക്ഷിച്ചാണ്കോടതി നടപടി. […]

Health

‘ജലദോഷം വന്നാൽ പെട്ടെന്ന് ഡോക്ടറെ കാണുന്ന മലയാളികൾ കാൻസറാണെന്ന് സംശയം തോന്നിയാൽ ഡോക്ടറെ കാണാൻ മടിക്കുന്നു’; മന്ത്രി വീണാ ജോർജ്

രണ്ടു വർഷമെടുത്ത് ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ വീടുകളിൽ നടത്തിയ സർവേയിൽ 9 ലക്ഷം പേർക്ക് കാൻസർ വരാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇവരിൽ ഒന്നര ലക്ഷം പേർ മാത്രമാണ് ആരോഗ്യകേന്ദ്രത്തിലെത്തി പരിശോധനക്ക് തയ്യാറായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇവരെ ആരോഗ്യകേന്ദ്രങ്ങളിലെത്തിച്ച് രോഗമില്ലെന്ന് ഉറപ്പാക്കാനുള്ള ജനകീയ പ്രചരണം സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി […]

Technology

‘നൂറിലെത്താന്‍ 46 വര്‍ഷമെടുത്തു, അടുത്ത നൂറ് അഞ്ചു വര്‍ഷം കൊണ്ട്’; അതിവേഗത്തില്‍ ഐഎസ്ആര്‍ഒ

ശ്രീഹരിക്കോട്ട: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നൂറ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ പ്രാപ്തമെന്ന് ചെയര്‍മാന്‍ വി നാരായണന്‍. ശ്രീഹരിക്കോട്ടയില്‍ നിന്ന് നൂറാം വിക്ഷേപണം എന്ന ചരിത്ര നേട്ടത്തിലെത്തിയതിന് പിന്നാലെയാണ് വി നാരായണന്റെ പ്രതികരണം. 100 ദൗത്യങ്ങങ്ങളെന്ന നാഴികക്കല്ല് കൈവരിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് 46 വര്‍ഷമെടുത്തെങ്കിലും പുതിയ സാഹചര്യത്തില്‍ ഈ നേട്ടം കൈവരിക്കാന്‍ […]

Uncategorized

‘പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല, ആരും അറിയാതെ ഒന്നും ചെയ്തിട്ടില്ല; ഒരു തുള്ളി ഭൂഗർഭ ജലം എടുക്കില്ല’; മന്ത്രി എം ബി രാജേഷ്

പാലക്കാട് എലപ്പുള്ളി എഥനോൾ പ്ലാൻ്റ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും അർധ സത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്. അപവാദം മുഴുവൻ സംസ്ഥാനത്താകെ അറിയണം എന്നത് കൊണ്ടാണ് വീണ്ടും മാധ്യമങ്ങളെ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ആരും അറിയാതെ ഒന്നും ചെയ്തിട്ടില്ലെന്നും തിടുക്കത്തിൽ അനുമതി നൽകിയെന്ന ആക്ഷേപവും ശരിയല്ലെന്നും മന്ത്രി […]

Keralam

മദ്യനിര്‍മാണശാല വിവാദത്തില്‍ മാധ്യമങ്ങള്‍ കാര്യം മനസിലാക്കി മുന്നോട്ടുപോകുന്നതാകും ഉചിതമെന്ന് വ്യവസായ മന്ത്രി പി രാജീവ്

കൊച്ചി: മദ്യനിര്‍മാണശാല വിവാദത്തില്‍ മാധ്യമങ്ങള്‍ കാര്യം മനസിലാക്കി മുന്നോട്ടുപോകുന്നതാകും ഉചിതമെന്ന് വ്യവസായ മന്ത്രി പി രാജീവ്. സംസ്ഥാനത്ത് വ്യവസായം തുടങ്ങാന്‍ മന്ത്രിപോലും അറിയേണ്ട കാര്യം ഇക്കാലത്ത് ഇല്ല. പലതിനും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് മറുപടി നല്‍കേണ്ടതെന്നും മന്ത്രി പറഞ്ഞു. ‘ഞങ്ങള്‍ വ്യവസായം തുടങ്ങാന്‍ തീരുമാനിച്ചാല്‍ ഞാന്‍ പോലും അറിയണ്ട. ഓണ്‍ലൈനില്‍ […]