Keralam

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: ബി ലിസ്റ്റ് മാനദണ്ഡങ്ങള്‍ മന്ത്രിസഭക്ക് വിടും

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിലെ ബി ലിസ്റ്റ് മാനദണ്ഡങ്ങള്‍ മന്ത്രിസഭക്ക് വിടും. ബി ലിസ്റ്റ് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുന്നതിനുളള മാനദണ്ഡങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അടുത്ത മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കും. പുനരധിവാസത്തിന് മൂന്ന് ഗുണഭോക്തൃ പട്ടികകളാണ് സര്‍ക്കാര്‍ സജ്ജമാക്കുന്നത്. അതില്‍ രണ്ടെണ്ണം നിലവില്‍ തന്നെ പുറത്തു വന്നു കഴിഞ്ഞു. […]

India

ഇറ്റലിയിലേക്ക് വ്യാജ താമസ വിസ; മലയാളി ഡല്‍ഹി പൊലീസിന്റെ പിടിയില്‍

ന്യൂഡല്‍ഹി: ഇറ്റലിയിലേക്ക് വ്യാജ താമസ വിസ നല്‍കി കബളിപ്പിച്ച കേസില്‍ മലയാളി അറസ്റ്റില്‍. തോട്ടകാട്ടുക്കല്‍ സ്വദേശി രൂപേഷ് പി ആര്‍ ആണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. മലയാളിയായ ഡിജോ ഡേവിസ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കേരളത്തിലെത്തിയാണ് പൊലീസ് രൂപേഷിനെ പിടികൂടിയത്. ജനുവരി 25നാണ് മലയാളിയായ തൃശ്ശൂര്‍ സ്വദേശി ഡിജോ […]

Keralam

ആശമാരുടെ സമരത്തില്‍ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം; പിന്നില്‍ അരാജക സംഘങ്ങളെന്ന് എം വി ഗോവിന്ദന്‍; കേരളത്തിലെ ആശമാര്‍ മെച്ചപ്പെട്ട സ്ഥിതിയിലെന്ന് ശ്രീമതി

ആശ വര്‍ക്കറുമാരുടെ സമരത്തിനെതിരെ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം നേതാക്കള്‍. ഒരേ ജോലി ചെയ്യുന്ന വിവിധ സംസ്ഥാനങ്ങളിലെ ആശമാരേക്കാള്‍ ഉയര്‍ന്ന വേതനം കേരളത്തിലെ ആശമാര്‍ക്കുണ്ടെന്ന് പി കെ ശ്രീമതി പ്രതികരിച്ചു. ആയിരം രൂപ വേതവം 7000 ആക്കി ഉയര്‍ത്തിയത് ആരാണെന്ന് ചിന്തിക്കണമെന്നും കേരളത്തിലെ ആശമാര്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട സ്ഥിതിയാണുള്ളതെന്നും പി […]

Keralam

കണ്ണൂരില്‍ റോഡ് തടസപ്പെടുത്തി സമരം; സിപിഐഎം നേതാക്കള്‍ക്കെതിരെ കേസ്; എം വി ജയരാജന്‍ ഒന്നാം പ്രതി

കണ്ണൂരില്‍ റോഡ് തടസപ്പെടുത്തി സിപിഐഎം സമരം. കേന്ദ്ര അവഗണനക്കെതിരെ സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിലാണ് ഗതാഗതം തടസപ്പെടുത്തിയത്. സമരം, പൗരാവകാശ ലംഘനമെന്ന് ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുന്നതായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ന്യായീകരിച്ചു. ഒരിക്കല്‍ കൂടി ജയിലില്‍ പോകാന്‍ തയ്യാറെന്നും മുന്‍ കോടതിയലക്ഷ്യ […]

Keralam

അനുമതിയില്ലാതെ ക്ഷേത്ര ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ചു; കേസെടുത്ത് വനം വകുപ്പ്

കോഴിക്കോട്: അനുമതിയില്ലാതെ ക്ഷേത്ര ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ചതിന് ക്ഷേത്ര ഭാരവാഹികൾക്കെതിരേയും ഉടമയ്ക്കെതിരേയും കേസെടുത്തു. കോഴിക്കോട് ബാലുശേരി പൊന്നാരം തെരു ശ്രീ മഹാഗണപതി ക്ഷേത്ര ഭാരവാഹികൾക്കെതിരേയാണ് വനം വകുപ്പ് കേസെടുത്തത്. ‌ആനയെ എഴുന്നള്ളിക്കാനായി നൽകിയ അപേക്ഷ അധികൃതർ തള്ളിയിരുന്നു. തുടർന്ന് ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുകയായിരുന്നു. നാട്ടാന പരിപാലന ചട്ടം, വന‍്യജീവി […]

India

സിഖ് വിരുദ്ധ കലാപ കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം. ഡല്‍ഹി റൗസ് അവന്യു കോടതിയാണ് സജ്ജന്‍ കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. സജ്ജന്‍ കുമാര്‍ ചെയ്ത കുറ്റകൃത്യം ക്രൂരവും അപലപനീയവുമാണെന്ന് കോടതി. കൃത്യം നടന്ന 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി ശിക്ഷ വിധിക്കുന്നത്. സരസ്വതി […]

Keralam

‘ചാണകം സഞ്ചിയിലാക്കി നടക്കുന്ന ആർ എസ്‌ എസ്‌ നിലവാരത്തിലേക്ക് CPIM എത്തി, പിണറായിസത്തിനെതിരെ പോരാടും’: പി വി അൻവർ

ജനാധിപത്യത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് പി വി അൻവർ. ചാണകം സഞ്ചിയിലാക്കി നടക്കുന്ന ആർഎസ്‌ എസിന്റെ നിലവാരത്തിലേക്ക് സിപിഐഎം എത്തി. ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കേരളത്തിലെ രാഷ്ട്രിയ സ്ഥിതി വിശേഷത്തിലേക്കുള്ള ചൂണ്ടു പലകയാണെന്നും അൻവർ വ്യക്തമാക്കി. ആര്യാടൻ ഷൗക്കത്തിന്റെയും മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ് യുടെയും പിന്തുണ […]

General Articles

ചാര്‍ജ് ചെയ്യുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിയണം

ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണ്‍ ഉപയോഗിക്കാറുണ്ടോ? ഇതിന്‍റെ ദോഷവശങ്ങളെക്കുറിച്ചു പറയുന്ന ഒട്ടേറെ വിഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സുലഭമാണ്. എന്നാല്‍ എന്താണ് ഇതിന്‍റെ യാഥാര്‍ഥ്യം? മറ്റു പല ഇലക്ട്രോണിക് ഉപകരണങ്ങളെയും പോലെ സ്മാര്‍ട്ട് ഫോണുകള്‍ റേഡിയോ തരംഗങ്ങള്‍ അഥവാ ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങള്‍ വികിരണം ചെയ്യുന്നുണ്ട്. ഈ തരംഗങ്ങള്‍ ഉപയോഗിച്ചാണ് ഇവ […]

Keralam

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്; നടപടി തരൂരിന്റെ ലേഖന വിവാദത്തിന് പിന്നാലെ

ന്യൂഡല്‍ഹി: തരൂരിന്റെ ലേഖന വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്. മുതിര്‍ന്ന നേതാക്കളെയും കേരളത്തില്‍ നിന്നുള്ള എംപിമാരെയുമാണ് ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്.  കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിക്കും. സംസ്ഥാനത്ത് ആസന്നമായ തദ്ദേശ സ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിടാനിരിക്കുന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടിയിലെ […]

Keralam

എന്‍സിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച് തോമസ് കെ തോമസ്;പ്രഖ്യാപനം രണ്ടു ദിവസത്തിനകം

എന്‍സിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച് തോമസ് കെ തോമസ്. 14 ജില്ലാ പ്രസിഡന്റുമാരുടെയും പിന്തുണ തോമസ് കെ തോമസിനാണ്. പിന്തുണ അറിയിച്ചുള്ള കത്ത്, ദേശീയ ജനറല്‍ സെക്രട്ടറി ജിതേന്ദ്ര ആവാദിന് നല്‍കി. പ്രഖ്യാപനം ഇന്നുണ്ടാകില്ല. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറായിരിക്കും പ്രഖ്യാപനം നടത്തുക. പ്രധാന നേതാക്കളെ […]