Health

ദിവസവും അഞ്ച് മിനിറ്റ് വ്യായാമം, ഡിമെന്‍ഷ്യ സാധ്യത 41 ശതമാനം വരെ കുറയ്ക്കാമെന്ന് പഠനം

അറുപതു കഴിഞ്ഞവരിൽ ഡിമെൻഷ്യ ഇപ്പോള്‍ ഒരു സാധാരണ രോ​ഗാവസ്ഥയായി മാറിയിരിക്കുകയാണ്. ഡിമെൻഷ്യ സാധ്യത വര്‍ധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ് പ്രായം. തലച്ചോറിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു രോഗാവസ്ഥയാണിത്. ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയാണ് ഡിമെൻഷ്യ. എന്നാല്‍ ദിവസവും […]

Keralam

വേതന പ്രശ്നത്തിൽ സമവായ ചർച്ചയ്ക്ക് തയ്യാർ; സിനിമ സമരത്തിന് അമ്മയുടെ പിന്തുണയില്ല

സിനിമാ സമരം നടത്താനുള്ള നിർമാതാക്കളുടെ നീക്കത്തിന് അമ്മ സംഘടനയുടെ പിന്തുണയില്ല. പ്രതിഫല വിഷയത്തിൽ സമവായ ചർച്ചയ്ക്ക് തയ്യാറെന്ന് അമ്മ സംഘടന വ്യക്തമാക്കി. താര സംഘടനയുടെ അടിയന്തര യോ​ഗത്തിലാണ് തീരുമാനം. മോഹൻലാലും സുരേഷ് ഗോപിയും ഉൾപ്പെടെയുള്ള താരങ്ങൾ അമ്മ ആസ്ഥാനത്ത് എത്തിയിരുന്നു. അതേസമയം സിനിമാ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫിലിം […]

District News

പി സി ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങി

കോട്ടയം :ചാനൽ ചർച്ചയ്ക്കിടെ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് പി സി ജോർജ് കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് പി സി കീഴടങ്ങിയത്. ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് കീഴടങ്ങല്‍. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് […]

Business

അഞ്ചുമാസത്തിനിടെ ഇടിഞ്ഞത് 13 ശതമാനം, കൂപ്പുകുത്തി സെന്‍സെക്‌സ്, 75,000ല്‍ താഴെ; 700 പോയിന്റിന്റെ നഷ്ടം

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. ഇരു വിപണികളും 2024 സെപ്റ്റംബര്‍ അവസാനം രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ഇതുവരെ 13 ശതമാനമാണ് ഇടിഞ്ഞത്. ഉപഭോക്താക്കളുടെ ആവശ്യകത കുറഞ്ഞതും താരിഫ് ഭീഷണികളും അമേരിക്കയില്‍ […]

Keralam

ഇ-മെയിലില്‍ സ്റ്റോറേജ് സ്‌പേസ് തീര്‍ന്നെന്ന് പറഞ്ഞ് സന്ദേശം; തട്ടിപ്പില്‍ വീഴരുതെന്ന് കേരള പൊലീസ്

കൊച്ചി: ഇ-മെയിലില്‍ സ്റ്റോറേജ് സ്‌പേസ് തീര്‍ന്നതിനാല്‍ അക്കൗണ്ട് റദ്ദാക്കുമെന്ന പേരില്‍ പുതിയതരം തട്ടിപ്പ്. ജി-മെയില്‍ അക്കൗണ്ട് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് പുതിയതരം തട്ടിപ്പ്. അക്കൗണ്ട് റീസ്റ്റോര്‍ ചെയ്യാനായി ഇ-മെയിലിനോടൊപ്പം ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ഇത്തരം തട്ടിപ്പില്‍ വീഴരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ‘സന്ദേശത്തോടൊപ്പം ലഭിക്കുന്ന ലിങ്കില്‍ […]

Keralam

‘ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ അരാജക സംഘടനകൾ; ചിലർ വ്യാമോഹിപ്പിച്ചു’; എളമരം കരീം

ആശാ വർക്കർമാരുടെ സമരത്തെ തള്ളി സി.പി.ഐ.എം. ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നിൽ അരാജക സംഘടനകളെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എളമരം കരീമിന്റെ വിമർശനം. തൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്ന് എളമരം കരീം പറയുന്നു. ചിലർ ആശാ വർക്കർമാരെ […]

Keralam

‘വിമർശനങ്ങളെ പോസിറ്റീവായി ഉൾക്കൊണ്ട് പരിഹാരം കണ്ടെത്തും; നന്മയുടെ വിമർശനങ്ങളെ സ്വാഗതം ചെയ്യും’; കെസി വേണുഗോപാൽ

കോൺഗ്രസ് നേതൃത്വത്തിനെതിരായ ഡോ. ശശി തരൂർ എംപിയുടെ വിമർശനത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. വിമർശനങ്ങളെ പോസിറ്റീവായി ഉൾക്കൊണ്ട് പരിഹാരം കണ്ടെത്തും. വിമർശിച്ചതിന്റെ പേരിൽ ഒരാളെ ഇല്ലാതാക്കുന്ന ശൈലി കോൺഗ്രസിനില്ലെന്നും കെസി വേണുഗോപാൽ തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തിലെ നേതൃത്വത്തിലും ഐക്യം ഊട്ടി ഉറപ്പിക്കുമെന്ന് കെസി […]

Keralam

ആറളം ഫാമിൽ അടിക്കാട് വെട്ടിയിട്ടില്ല, ജനങ്ങളുടെ പ്രതിഷേധം സ്വാഭാവികം;മന്ത്രി എ കെ ശശീന്ദ്രൻ

കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾ മരിച്ച സംഭവം സങ്കടകരമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ.ആറളം ഫാമിൽ അടിക്കാട് വെട്ടിയിട്ടില്ല. ആന മതിൽ നിർമ്മാണം നീണ്ടു പോയതടക്കമുള്ള കാര്യങ്ങൾ വന്യമൃഗ ശല്യത്തിന് കാരണമായി. വകുപ്പുകളുടെ ഏകോപനക്കുറവ് ഉണ്ടായോ എന്ന കാര്യം പരിശോധിക്കുമെന്നും ഇക്കാര്യങ്ങൾ പരിശോധിച്ച് […]

Uncategorized

ആറളം ഫാമിലെ കാട്ടാന ആക്രമണം; വകുപ്പുകളുടെ ഏകോപന പ്രവര്‍ത്തനത്തിന് കര്‍ശന നിര്‍ദേശം നല്‍കി വനംമന്ത്രി

കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ വകുപ്പുകളുടെ ഏകോപന പ്രവര്‍ത്തനത്തിന് കര്‍ശന നിര്‍ദേശം നല്‍കി വനംമന്ത്രി എ കെ ശശീന്ദ്രൻ.പ്രദേശത്തെ കാട് വെട്ടിത്തെളിയ്ക്കുന്നത് ത്വരിതഗതിയിലാക്കാൻ മന്ത്രി TRDM (Tribal Rehabilitation Development Mission) അധികാരികൾക്ക് നിർദേശം നൽകി. കൂടാതെ പാതി പൂർത്തിയായ ആനമതിൽ […]

India

ഡൽഹിയിൽ പ്രതിപക്ഷത്തെ നയിക്കാൻ അതിഷി

മുൻ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അതിഷി മർലേനയെ ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. ഡൽഹി നിയമസഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവാണ് അതിഷി. ഇതോടെ ഡൽഹി നിയമസഭയിൽ ആദ്യമായി ഒരു വനിതാ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉണ്ടാകും. അർപ്പിച്ചതിന് […]