Keralam

‘പ്രതികാരവും ഭീഷണിയുമായി പോവുകയാണെങ്കില്‍ നേരിടും, മുഖ്യമന്ത്രി വിചാരിച്ചാല്‍ അര മണിക്കൂര്‍ മതി പ്രശ്‌ന പരിഹാരത്തിന്’

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമരപ്പന്തലില്‍ എത്തി. ആശാവര്‍ക്കര്‍മാരുടെ സമരം ജീവിക്കാനുള്ള സമരമാണെന്നും മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നപരിഹാരത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി വിചാരിച്ചാല്‍ അരമണിക്കൂര്‍ കൊണ്ടു പ്രശ്നം തീര്‍ക്കാവുന്നതാണെന്നും പ്രതികാരവും ഭീഷണിയുമായി മുന്നോട്ടുപോയാല്‍ […]

Technology

ടെസ്‌ലയ്ക്ക് പിന്നാലെ സ്റ്റാർലിങ്ക് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കി ഇലോൺ മസ്ക്

ശതകോടീശ്വരൻ ഇലോൺ മസ്‌കിൻറെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ലയ്ക്ക് പിന്നാലെ ഉ​പ​ഗ്രഹ ഇന്റർനെറ്റ് സേവന സംരംഭമായ സ്റ്റാർലിങ്കും ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ വേ​ഗത്തിലാക്കി. ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം തുടങ്ങുന്നതിന് ടെലികോം മന്ത്രാലയത്തിൽ നിന്ന് സാറ്റലൈറ്റ് ലൈസൻസും സ്പെക്ട്രവും കരസ്ഥമാക്കണം. ഇതിനാവശ്യമായ രേഖകളെല്ലാം ഇന്ത്യൻ നാഷണൽ […]

Technology

പുത്തൻ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം, മ്യൂസിക് സ്റ്റിക്കറിൽ തുടങ്ങി ഗ്രൂപ്പ് ചാറ്റ് ക്യുആര്‍ വരെ

മെറ്റയുടെ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഇൻസ്റ്റഗ്രാമിൽ പുത്തൻ വമ്പൻ ഫീച്ചറുകൾ എത്തുന്നു. ഇൻസ്റ്റഗ്രാം ഡിഎം (Direct Messages) കൂടുതൽ വിനോദകരമാക്കുന്നതിനുള്ള ഫീച്ചറുകളാണ് പ്രധാനമായും പുതുതായി എത്തിയിരിക്കുന്നത്. ഇന്‍സ്റ്റന്‍റ് ട്രാന്‍സ്‌ലേഷന്‍, മ്യൂസിക് സ്റ്റിക്കര്‍, ഷെഡ്യൂള്‍ഡ് മെസേജ്, പിന്‍ കണ്ടന്‍റ്, ഗ്രൂപ്പ് ചാറ്റ് ക്യുആര്‍ കോഡ് തുടങ്ങിയ 5 ഫീച്ചറുകള്‍ […]

Technology

പുതിയ നിയമം; ആപ്പ് സ്റ്റോറിൽ നിന്ന് 135,000 ആപ്പുകൾ നീക്കം ചെയ്ത് ആപ്പിൾ

ചരിത്രത്തിലെ ഏറ്റവും വലിയ നടപടിയുമായി ആപ്പിൾ. ആപ്പ് സ്റ്റോറില്‍ നിന്ന് ഒറ്റയടിക്ക് 135,000 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു. ആപ്പ് സ്റ്റോറിൽ സുതാര്യത ഉറപ്പാക്കുന്നതിനായിയാണ് ഈ പുതിയ നിയമങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ്റെ നിയമപ്രകാരം ‘ട്രേഡ് സ്റ്റാറ്റസ്’ വിവരങ്ങൾ നൽകാത്ത ആപ്പുകൾക്കെതിരെയാണ് നടപടികൾ ഉണ്ടായിരിക്കുന്നത്.  ആപ്പ് സ്റ്റോർ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും […]

Keralam

പി എസ് സി ചെയർമാന് പ്രധാനമന്ത്രിയെക്കാളും ശമ്പളമുണ്ട്, മുഖ്യമന്ത്രി ഇടപെട്ടാൽ ആശാവർക്കർമാരുടെ സമരം അഞ്ചു മിനിറ്റ് കൊണ്ട് തീരുമെന്ന് സി ദിവാകരൻ

ആശാവർക്കർമാരുടെ സമരം ദേശീയ നിലവാരത്തിലേക്ക് പോയെന്ന് സി ദിവാകരൻ. സമരം ഒത്തുതീർപ്പിലേക്ക് എത്തിക്കണം. മുതിർന്ന കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയാണ്.അവരോട് പ്രത്യേക താല്പര്യം കാണിക്കേണ്ടതാണ്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാൽ അഞ്ചു മിനിറ്റ് കൊണ്ട് സമരം തീരുമെന്നും ദിവാകരൻ അഭ്യർത്ഥിച്ചു. പിഎസ്‌സി ആവശ്യമുണ്ടോ ഇല്ലയോ എന്നു പഠനം നടത്തണം. […]

Keralam

വെങ്ങാനൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ മരിച്ച നിലയിൽ, കുട്ടിയുടെ കഴുത്തിൽ പാടുകൾ

തിരുവനന്തപുരത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. വെങ്ങാനൂരിലാണ് സംഭവം. 14 വയസ്സുകാരനായ അലോക്നാഥൻ ആണ് മരിച്ചത്. വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തിൽ പാടുകൾ ഉണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെങ്ങാനൂർ വില്ലേജ് ഓഫീസിന് സമീപത്തെ വീട്ടിലാണ് സംഭവം. ഇന്ന് രാവിലെ […]

Keralam

കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ആത്മഹത്യ പരീക്ഷാ ക്രമക്കേടിലെ അറസ്റ്റ് ഭയന്ന്? മൂന്നുപേരുടേയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും

തൃക്കാക്കരയില്‍ മരിച്ച കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മനീഷ് വിജയ്, സഹോദരി ശാലിനി, മാതാവ് ശകുന്തള അഗര്‍വാള്‍ എന്നിവരുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ നടക്കും. വിദേശത്തുള്ള സഹോദരി എത്താന്‍ വൈകിയതോടെയാണ് ഇന്നലെ നടത്താനിരുന്ന പോസ്റ്റ് മോര്‍ട്ടം മാറ്റിവെച്ചത്. അറസ്റ്റ് ഭയന്നുള്ള ആത്മഹത്യയാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. മനീഷിന്റെ […]

Business

സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം

കൊച്ചി: സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ഒരടി പിന്നാക്കം പോയ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,360 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 8045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വ്യാഴാഴ്ച 280 രൂപ വര്‍ധിച്ചതോടെയാണ് 11ന് രേഖപ്പെടുത്തിയ […]

Keralam

ഇന്നലെ മാത്രം പ്രഖ്യാപിച്ചത് 33,000 കോടിയുടെ നിക്ഷേപങ്ങള്‍; ഇന്‍വെസ്റ്റ് കേരള ഇന്ന് സമാപിക്കും

കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് നേതാവും മുന്‍ വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി ചടങ്ങില്‍ പങ്കെടുക്കും. ഇന്നലെ മാത്രം 33,000 കോടി രൂപയോളം വരുന്ന നിക്ഷേപങ്ങളാണ് വിവിധ […]

Keralam

‘രാവും പകലും കഷ്ടപ്പെടുന്നവർ, ആശ വർക്കേഴ്സിൻ്റെ സമരത്തിനൊപ്പം കോൺഗ്രസ് ഉണ്ട്’ ;കെ സുധാകരൻ

ആശ വർക്കേഴ്സിൻ്റെ സമരത്തിനൊപ്പം കോൺഗ്രസ് ഉണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാവും പകലും കഷ്ടപ്പെടുന്നവരാണ് ആശ വർക്കേഴ്സ്. മനക്കരുത്തോടെ സമരം മുന്നോട്ട് കൊണ്ടു പോകണം. ആശ വർക്കേഴ്സിന് വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. കെ വി തോമസിന്റെ ഒരുമാസം ശമ്പളം മാത്രമാണത്. കെ വി […]