Keralam

എസ്എഫ്‌ഐയില്‍ അഴിച്ചുപണി; ആര്‍ഷോ സെക്രട്ടറി സ്ഥാനം ഒഴിയും?

എസ്എഫ്‌ഐയില്‍ അഴിച്ചുപണി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് പി എം ആര്‍ഷോ മാറിയേക്കും. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി എസ് സഞ്ജീവ് എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറി ആകും. കെ.അനുശ്രീക്ക് പകരം എം ശിവപ്രസാദ് സംസ്ഥാന പ്രസിഡണ്ട് ആകാനും സാധ്യത.  തിരുവനന്തപുരത്ത് പുരോഗമിക്കുന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനം നിലവിലെ ഭാരവാഹികളെ […]

District News

കോട്ടയം റാഗിങ്; ജൂനിയേഴ്‌സിനെ ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചു, ഹോസ്‌റ്റൽ അധികൃതർക്ക് വീഴ്‌ചയുണ്ടായതായും കണ്ടെത്തൽ

കോട്ടയം: ഗവ. നഴ്‌സിങ് കോളജ് ഹോസ്റ്റലിൽ റാഗിങ്ങിനിരയായ ജൂനിയർ വിദ്യാർഥികളെ സീനിയേഴ്‌സ് ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചതായി കണ്ടെത്തൽ. മദ്യം കഴിക്കാൻ നിർബന്ധിക്കുകയും കഴിക്കാൻ വിസമ്മതിച്ചപ്പോൾ ബലമായി വായിൽ ഒഴിച്ചുകൊടുത്തെന്നും ആണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. പ്രതികളെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌തപ്പോഴാണ് ഈ വിവരങ്ങൾ പൊലീസിനു ലഭിച്ചത്. സിപിഎം അനുകൂല സംഘടനയായ […]

Keralam

ചരിത്രം പിറന്നു, സൂപ്പര്‍ ത്രില്ലറില്‍ ലീഡ് നേടി കേരളം; രഞ്ജി ഫൈനലില്‍

അഹമ്മദാബാദ്: രഞ്ജിട്രോഫിയില്‍ കേരളത്തിന് ചരിത്ര നേട്ടം. സെമി ഫൈനലിലെ സൂപ്പര്‍ ക്ലൈമാക്‌സില്‍ ഗുജറാത്തിനെതിരെ ഒന്നാമിന്നിങ്‌സ് നേടിയ കേരളം നടാടെ ഫൈനലില്‍ കടന്നു. ഒന്നാമിന്നിങ്‌സ് ലീഡിന്റെ കരുത്തിലാണ് കേരളത്തിന്റെ മുന്നേറ്റം. അവസാന ദിവസം മൂന്നു വീക്കറ്റുകളും വീഴ്ത്തിയ ആദിത്യ സര്‍വതെയാണ് കേരളത്തെ ചരിത്രനേട്ടത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. രണ്ടു റണ്‍സിന്റെ ലീഡാണ് […]

Keralam

“പാസ് ദി ബോൾ, പാസ് ദി ബ്ലഡ്” രക്തദാന ക്യാമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ

ഫുട്ബോൾ ആരാധകർക്കും ജീവകാരുണ്യ പ്രവർത്തകർക്കും ഒരുപോലെ ഒത്തുചേരാനുള്ള അവസരവുമായി ഗോകുലം കേരള എഫ്‌സി ആരാധക കൂട്ടായ്മയായ ബറ്റാലിയനും ഗിഫ്റ്റ് ഓഫ് ഹാർട്ട് ചാരിറ്റബിൾ സൊസൈറ്റിയും. “പാസ് ദി ബോൾ, പാസ് ദി ബ്ലഡ്” എന്ന പേരിൽ ഒരു മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുകയാണ് ഇവർ. 2025 ഫെബ്രുവരി 22 […]

Keralam

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയിരുന്ന സ്വര്‍ണവിലയ്ക്ക് ഇന്ന് സഡന്‍ ബ്രേക്ക്. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 64200 രൂപയായി. ഗ്രാം ഒന്നിന് 8025 രൂപ എന്ന […]

Keralam

മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി

മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. 62 വയസുള്ള ആമിനയാണ് കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്‍പ്പകഞ്ചേരിയിലെ കാവുപുരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രാവിലെ ഏഴ് മണിയോടെയായിരുന്നു ക്രൂര കൊലപാതകം. ആമിനയും ഭര്‍ത്താവും മാനസിക വെല്ലുവിളി നേരിടുന്ന മകനുമാണ് ഒരു വീട്ടില്‍ താമസിക്കുന്നത്. കൃത്യം […]

Keralam

ഭൂമി തരംമാറ്റല്‍; 25 സെന്റില്‍ കൂടുതലെങ്കില്‍ ആകെ വിലയുടെ 10% അടയ്ക്കണം

 നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം തരം മാറ്റുന്ന ഭൂമി 25 സെന്റില്‍ കൂടുതലാണെങ്കില്‍ (ഒരു ഏക്കര്‍ വരെ) മൊത്തം ഭൂമിയുടെ ന്യായവിലയുടെ 10 % ഫീസ് അടയ്ക്കണമെന്ന് സുപ്രീംകോടതി. അധിക ഭൂമിയുടെ മാത്രം ന്യായ വിലയുടെ 10% ഫീസ് അടച്ചാല്‍ മതിയെന്ന കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണിത്. കേരള നെല്‍വയല്‍ […]

India

വീണ്ടും കുതിച്ച് രൂപ; രണ്ടുദിവസത്തിനിടെ 50 പൈസയുടെ നേട്ടം, ഓഹരി വിപണിയില്‍ നഷ്ടം

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 14 പൈസയുടെ നേട്ടമാണ് കൈവരിച്ചത്. 86.50 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.ഡോളര്‍ ദുര്‍ബലമാകുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് കരുത്തുപകരുന്നത്. ഇന്നലെ 33 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. അതിനിടെ ഓഹരി വിപണി ഇന്നും നഷ്ടത്തിലാണ്. […]

Keralam

ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറി: രണ്ട് മലയാളികള്‍ അറസ്റ്റില്‍

കൊച്ചി: ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴി കോടികള്‍ തട്ടിയ കേസില്‍ രണ്ട് മലയാളികളെ ഇഡി അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി സയീദ് മുഹമ്മദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി ടി ജി വര്‍ഗീസ് എന്നിവരാണ് പിടിയിലായത്. തട്ടിപ്പിന് ഇടനിലക്കാരായി നിന്നവരാണ് പിടിയിലായത്. 500 ബാങ്ക് അക്കൗണ്ടുകളാണ് ഇവര്‍ തട്ടിപ്പു സംഘത്തിന് […]

Keralam

പോക്‌സോ കേസ്: ഭ്രൂണം തെളിവായി സൂക്ഷിക്കാന്‍ നിയമഭേദഗതി വേണമെന്ന് ഹൈക്കോടതി

കൊച്ചി: പോക്‌സോ പീഡനക്കേസുകളിലെ അതിജീവിതര്‍ക്ക് ഗര്‍ഭഛിദ്രം നടത്തേണ്ടി വന്നാല്‍ കേസിന്റെ ആവശ്യത്തിന് ഭ്രൂണം സൂക്ഷിച്ചുവെക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്യുന്ന കാര്യം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ ഇത് ആവശ്യമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ നിര്‍ദേശം. നിയമം ഭേദഗതി ചെയ്യുന്നതു […]