India

ശശി തരൂരിനെ അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; ചർച്ചയ്ക്ക് വിളിച്ച് രാഹുൽ ​ഗാന്ധി

ശശി തരൂരിനെ അനുനയിപ്പിക്കാൻ കോൺ​ഗ്രസ് നേതൃത്വം. രാഹുൽഗാന്ധി ശശി തരൂരുമായി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധിയുടെ വസതിയിൽ വച്ചാണ് കൂടിക്കാഴ്ച. ലേഖന വിവാദം ശശി തരൂർ വിശദീകരിക്കും. സി.പി.ഐ.എം- മോദി അനുകൂല പ്രസ്താവനകളിലൂടെ പാർട്ടിയെ വെട്ടിലാക്കിയ ശശി തരൂരിനെ സംസ്ഥാന നേതൃത്വത്തിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. ലേഖന വിവാദവും […]

Technology

‘ലോകത്തിലെ ഏറ്റവും മികച്ച എഐ ചാറ്റ്‌ബോട്ട്’; ഗ്രോക്‌ 3 പുറത്തിറക്കി മസ്‌ക്

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും മികച്ച എഐ ചാറ്റ്‌ബോട്ടെന്ന് അവകാശപ്പെട്ട് ഗ്രോക്‌ 3 പുറത്തിറക്കി ഇലോണ്‍ മസ്‌കിന്റെ എഐ കമ്പനിയായ എക്‌സ് എഐ.ഗ്രോക്‌ 3 പുറത്തിറക്കുന്നത് ഏറെ പ്രതീക്ഷയോടെ ആണെന്നും ചുരുങ്ങിയ സമയം കൊണ്ട് ഗ്രോക്‌ 2 നെക്കാള്‍ മികവുറ്റതാണ് തെളിയിക്കുമെന്നും ഡെമോ ഇവന്റില്‍ മസ്‌ക് പറഞ്ഞു. ആദ്യഘട്ടത്തില്‍ മസ്‌കിന്റെ […]

Keralam

വയനാട് പുനരധിവാസം: ആദ്യ ടൗണ്‍ഷിപ്പ് എല്‍സ്റ്റോണില്‍; ഒരു എസ്റ്റേറ്റ് മാത്രം ഏറ്റെടുക്കാന്‍ ധാരണ

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പ് കല്‍പ്പറ്റ എല്‍സ്റ്റോണ്‍ എസ്‌റ്റേറ്റിലാണ് സജ്ജമാകുക. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി കണ്ടെത്തിയ എസ്റ്റേറ്റുകളില്‍ എല്‍സ്റ്റോണില്‍ മാത്രം നിര്‍മ്മാണം നടത്താനാണ് സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുള്ളത്. എസ്റ്റേറ്റ് ഏറ്റെടുക്കല്‍ നടപടികള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. […]

Keralam

“സഹപാഠികളെ കൊല്ലാക്കൊല ചെയ്യുന്നത് മൃഗീയ വിനോദം”; എസ്എഫ്ഐ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെ. സുധാകരൻ

തിരുവനന്തപുരം: എസ്എഫ്ഐയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. സഹപാഠികളെ കൊല ചെയ്യുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എസ്എഫ്ഐയുടെ മൃഗീയ വിനോദമായി മാറി. സംഘടനയെ അടിയന്തിരമായി പിരിച്ചുവിടണമെന്നും എസ്എഫ്ഐ സംസ്ഥാന സമ്മേളനം ആരംഭിച്ച സാഹചര‍്യത്തിൽ ഇങ്ങനെയൊരു തീരുമാനം കേൾക്കാനാണ് കേരളം കാത്തിരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. മുഖ‍്യമന്ത്രിയും പാർട്ടി സെക്രട്ടറിയും […]

Keralam

ചേർത്തല സ്വദേശിയിൽ നിന്ന് 7.65 കോടി ഓൺലൈനായി തട്ടി; അന്താരാഷ്ട്ര കുറ്റവാളികൾ അറസ്റ്റിൽ

ഓൺലൈൻ തട്ടിപ്പ് അന്താരാഷ്ട്ര കുറ്റവാളികൾ അറസ്റ്റിൽ. ചേർത്തല സ്വദേശിയുടെ പണം തട്ടിയ കേസിൽ അന്താരാഷ്ട്ര കുറ്റവാളികൾ അറസ്റ്റിൽ. തായ്‌വാൻ സ്വദേശികളായ വാങ്ങ് ചുൻ വെൽ (26), ഷെൻ വെൽ ചുങ്ങ് (35) ആണ് അറസ്റ്റിലായത്. ചേർത്തല സ്വദേശിയിൽ നിന്ന് 7.65 കോടിയാണ് തട്ടിയത്. അഹമ്മദാബാദിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതികളെ […]

Keralam

മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാം; ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്, ജാഗ്രതാനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും (ചൊവ്വാഴ്ചയും ബുധനാഴ്ചയും) കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. […]

Keralam

‘സിദ്ധാർത്ഥന്റെ മാതാപിതാക്കളോട് പിണറായി വിജയൻ പരസ്യമായി മാപ്പ് പറയണം’; തുറന്ന കത്തുമായി രമേശ് ചെന്നിത്തല

ജെ. എസ് സിദ്ധാർത്ഥിന്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയൻ സിദ്ധാർത്ഥന്റെ മാതാപിതാക്കളോട് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യം. സിദ്ധാർത്ഥന്റെ മരണത്തിന് കാരണക്കാരായ എസ്എഫ്ഐ ഗുണ്ടകൾക്ക് സർവ്വ സ്വതന്ത്രരായി നടക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ് സർക്കാർ. സർക്കാർ ഇരയ്ക്കൊപ്പമല്ലെന്നും കത്തിൽ പറയുന്നു. ജാമ്യാപേക്ഷയിൽ […]

Movies

2 കോടി ലോൺ എടുത്ത്, 3 കോടി നികുതി അടച്ച ചിത്രമാണ് ‘പുലിമുരുകൻ’, വെറും മൂന്നാഴ്ചയിൽ 100 കോടി രൂപ നേടിത്തന്നു: ടോമിച്ചന്‍ മുളകുപാടം

‘പുലിമുരുകൻ’ സിനിമയുടെ നിർമാതാവ് ഇനിയും ലോൺ അടച്ചു തീർത്തിട്ടില്ല എന്ന മുൻ ഡി.ജി.പി. ടോമിൻ തച്ചങ്കരിയുടെ പരാമർശത്തിൽ പ്രതികരണവുമായി നിർമാതാവ് ടോമിച്ചൻ മുളകുപാടം. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഈ ചിത്രം ഫൈനാൻസ് ചെയ്തവരിൽ താനുമുണ്ടെന്നും തച്ചങ്കരി പറഞ്ഞു. മലയാള സിനിമയിലെ ആദ്യ 100 കോടി ചിത്രം എന്ന […]

Keralam

മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസം: കേന്ദ്ര വായ്പാ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി

വയനാട് പുനര്‍നിര്‍മ്മാണത്തിനായുളള കേന്ദ്ര വായ്പയുടെ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പദ്ധതി തുടങ്ങുന്നതിനാണ് ആദ്യ പരിഗണനയന്നും മന്ത്രി വ്യക്തമാക്കി. ടൗണ്‍ഷിപ്പുകളിലെ വീടിന്റെ നിര്‍മ്മാണ ചെലവ് പുനപരിരോധിക്കാന്‍ കണ്‍സള്‍ട്ടന്റായ കിഫ് കോണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  നിബന്ധനകള്‍ എന്തുതന്നെയായാലും വയനാട് പുനര്‍നിര്‍മ്മാണത്തിനായി ലഭിച്ച കേന്ദ്രവായ്പ ഉപയോഗിക്കാന്‍തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്രം […]

India

ഇരട്ട നികുതി ഒഴിവാക്കും, വരുമാന നികുതി വെട്ടിപ്പ് തടയും; ഇന്ത്യയും ഖത്തറും കരാറിൽ ഒപ്പുവച്ചു

ഇന്ത്യയും ഖത്തറും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവച്ചു. ഇരട്ട നികുതി ഒഴിവാക്കുന്നതിനും വരുമാന നികുതി വെട്ടിപ്പ് തടയുന്നതിനുമുള്ള കരാറുകളിൽ ആണ് ഒപ്പ് വച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെയും സാന്നിധ്യത്തിൽ ആണ് കരാർ ഒപ്പുവച്ചത്. രണ്ടു […]