Keralam

‘സംവാദത്തിന് തയ്യാർ’; വി ഡി സതീശനേയും രമേശ് ചെന്നിത്തലയേയും വെല്ലുവിളിച്ച് മന്ത്രി എം ബി രാജേഷ്

മദ്യനിർമാണശാല വിഷയത്തിൽ സംവാദത്തിന് തയ്യാറെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്. പ്രതിപക്ഷനേതാവ് വി ഡി സതീശനേയും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയേയുമാണ് മന്ത്രി സംവാദത്തിന് വെല്ലുവിളിച്ചത്. അഹല്യ ക്യാമ്പസിലെ തടാകസമാനമായ വൻകിട മഴവെള്ള സംഭരണിയാണ് താൻ സന്ദർശിച്ചതെന്നും എം ബി രാജേഷ്. മഴക്കുഴിയല്ല 33 കോടി ലിറ്റർ […]

Keralam

ഇടുക്കി ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങിയ 2 പേരെ കാണാതായി

ഇടുക്കി ആനയിറങ്കൽ ഡാമിൽ രണ്ട് പേരെ കാണാതായി. രാജകുമാരി പഞ്ചായത്ത്‌ അംഗം മഞ്ഞക്കുഴി സ്വദേശി ജയ്സൺ, മോളേകുടി സ്വദേശി ബിജു എന്നിവരാണ് കാണാതായത്. കുളിക്കാൻ ഇറങ്ങിയപ്പോൾ ഇരുവരും മുങ്ങി പോയെന്നാണ് സംശയിക്കുന്നത്. ഇന്നലെ വൈകീട്ട് മുതലാണ് ഇരുവരെയും കാണാതായത്. ഡാമിന്റെ സമീപത്ത് പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഇരുവരുടെയും ഫോണും […]

Movies

ഒടുവിൽ മാർച്ച് 7 മുതൽ ‘രേഖാചിത്രം’ ഒടിടിയിലേക്ക്

ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത് ആസിഫ് അലി, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച “രേഖാചിത്രം” ഒടിടിയിലേക്ക് എത്തുന്നു. 2025 ജനുവരി 9-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇപ്പോൾ സിനിമയുടെ ഡിജിറ്റൽ പ്രീമിയറിന് സോണി ലിവ് ഒരുങ്ങുകയാണ്. മാർച്ച് […]

Business

ട്രായിയുടെ പുതിയ റിപ്പോർട്ട്, ഡൗൺലോഡിംഗിൽ ജിയോയും, അപ്‌ലോഡിംഗിൽ എയർടെലും മുന്നിൽ

രാജ്യത്തെ മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ റിലയൻസ് ജിയോയും, എയർടെലും മുന്നിൽ നിൽക്കുന്നതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ പുതിയ റിപ്പോർട്ട്. ഡൗൺലോഡിംഗ് വേഗതയിൽ ജിയോയും, അപ്‌ലോഡിംഗിൽ എയർടെലുമാണ് മുൻപന്തിയിൽ. തിരഞ്ഞെടുത്ത നഗരങ്ങളിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ശരാശരി ഇൻറർനെറ്റ് വേഗതയുടെ വിവരങ്ങൾ ശേഖരിച്ചാണ് ട്രായ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.  […]

Keralam

കാര്യവട്ടം ഗവ കോളജിലെ റാഗിങ്; 7 വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

കാര്യവട്ടം ഗവ.കോളജിലെ റാഗിങിൽ 7 വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. സീനിയർ വിദ്യാർത്ഥികളായ വേലു, പ്രിൻസ്, അനന്തൻ, പാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. റാഗിങിന് ഇരയായ ഒന്നാം വർഷ ബയോടെക്നോളജി വിദ്യാർത്ഥി ബിൻസ് ജോസിന്റെ പരാതിയിൽ ആണ് നടപടി. കോളജിൽ നടന്നത് റാഗിങ് ആണെന്ന് ആന്റി റാഗിങ് […]

Keralam

പാതിവില തട്ടിപ്പ്; അനന്തു കൃഷ്ണന്റെ കൊച്ചി ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുകൃഷ്ണന്റെ ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. സംസ്ഥാന വ്യാപകമായി പാതിവില തട്ടിപ്പിൽ ഇ ഡി റെയ്ഡ് നടക്കുന്ന പശ്ചാത്തലത്തിലാണിത്. ഇയാൾക്കെതിരെ ഏറ്റവും കൂടുതൽ തെളിവുകൾ ഉണ്ടെന്ന് അന്വേഷണസംഘം വിലയിരുത്തുന്ന കടവന്ത്രയിലെ സോഷ്യൽ ബി വെൻഞ്ചേസ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടക്കുന്നത്. വാറണ്ടുമായി ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നതിനാൽ […]

Keralam

‘ബെല്‍റ്റ് കൊണ്ട് ഒരു മണിക്കൂര്‍ നേരം അടിച്ചു, മര്‍ദിച്ചത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍’; കാര്യവട്ടം ക്യാംപസിലെ റാഗിങ്ങില്‍ വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം കാര്യവട്ടം ഗവണ്‍മെന്റ് കോളജില്‍ വച്ച് താന്‍ നേരിട്ട റാഗിംഗിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവച്ച് വിദ്യാര്‍ത്ഥി. തന്നെ മര്‍ദിച്ചത് ക്യാംപസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ സീനിയേഴ്‌സാണെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. യൂണിറ്റ് റൂമില്‍ കൊണ്ടുപോയി തന്നെ മുട്ടുകാലില്‍ നിര്‍ത്തിയെന്നും ഏഴോ എട്ടോ പേര്‍ ചേര്‍ന്ന് ഒരു മണിക്കൂറോളം നേരം തന്നെ ബെല്‍റ്റ് […]

Business

സ്വര്‍ണവില വീണ്ടും 64,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 640 രൂപ

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും മുന്നേറ്റം. ഇന്നലെ 400 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് 240 രൂപയാണ് ഉയര്‍ന്നത്. 63,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്‍ധിച്ചത്. 7970 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വീണ്ടും റെക്കോര്‍ഡ് ഉയരത്തിലേക്ക് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ […]

Keralam

യുഎസ്എസ് എഴുതാം; ഫെബ്രുവരിയിൽ നടത്താനിരുന്ന 8, 9 ക്ലാസുകളിലെ ചില പരീക്ഷകൾ മാർച്ചിലേക്ക് മാറ്റി

തിരുവനന്തപുരം: യുഎസ്എസ് പരീക്ഷയും ഏഴാം ക്ലാസ് പരീക്ഷയും ഒരേ ദിവസം നടത്തുന്നതു മൂലമുള്ള വിദ്യാർഥികളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുനഃക്രമീകരിച്ചു. ഈ മാസം 27നു രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന എച്എസ് അറ്റാച്ച്ഡ് യുപി വിഭാ​ഗം പരീക്ഷകൾ 24നു രാവിലെയാക്കി. യുഎസ്എസ് പരീക്ഷ ഈ […]

Business

രൂപ വീണ്ടും 87ലേക്ക്, എട്ടുപൈസയുടെ നഷ്ടം; ഓഹരി വിപണിയിലും ഇടിവ്

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ എട്ടു പൈസയുടെ നഷ്ടത്തോടെ 86.96 എന്ന നിലയിലാണ് രൂപ. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് വിനയായത്. ഇന്നലെ രൂപ 16 പൈസയുടെ നഷ്ടമാണ് നേരിട്ടത്. 86.87 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വിനിമയം അവസാനിച്ചത്. ഓഹരി വിപണിയില്‍ […]