Business

രണ്ടുദിവസത്തിനിടെ 93 പൈസയുടെ നേട്ടം, ശക്തമായി തിരിച്ചുകയറി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 700 പോയിന്റ് ഇടിഞ്ഞു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും തിരിച്ചുകയറി രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 27 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. ഡോളര്‍ ഒന്നിന് 86.52 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ആര്‍ബിഐയുടെ ഇടപെടലാണ് രൂപ തിരിച്ചുകയറാന്‍ കാരണം. രൂപയെ പിടിച്ചുനിര്‍ത്താന്‍ ഡോളര്‍ വിറ്റഴിച്ചതാണ് കരുത്തായത്. അസംസ്‌കൃത എണ്ണ വില കുറഞ്ഞത് അടക്കമുള്ള […]

Keralam

‘നാഥനില്ലാക്കളരിയല്ല, മാപ്പ് പറയണം’; നിർമാതാക്കളുടെ സംഘടനയ്ക്ക് കത്തയച്ച് ‘അമ്മ’

കൊച്ചി: അഭിനേതാക്കളുടെ പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സിനിമ സംഘടനകള്‍ തമ്മിലുള്ള പോര് മുറുകുന്നു. നാഥനില്ലാക്കളരിയെന്ന പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തികൊണ്ട് നിർമാതാക്കളുടെ സംഘടനയ്ക്ക് അമ്മ സംഘടന കത്തയച്ചു. അമ്മ സംഘടനക്ക് നാഥനില്ലെന്ന പരാമർശം തെറ്റായിപ്പോയെന്നും നിർമാതാക്കൾ ഖേദം പ്രകടിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. അഭിനേതാക്കളുടെ വര്‍ധിച്ച പ്രതിഫലം മൂലം സിനിമ മേഖലയിലുണ്ടായ പ്രതിസന്ധി […]

Keralam

ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും

ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. പ്രതിയായ സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ തുടങ്ങുന്നത്. പ്രതിയായ സന്ദീപിന് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ഡോക്ടര്‍ വന്ദന ദാസിന്റെ […]

India

ഇവിഎമ്മുകളിലെ ഡാറ്റ മായ്ക്കരുത്, പരാജയപ്പെട്ട സ്ഥാനാര്‍ഥിക്ക് വ്യക്തത ആവശ്യമാണെങ്കില്‍ നല്‍കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നിര്‍ദേശം. തെരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും സുപ്രീം കോടതി ചോദിച്ചു. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഹരിയാനയും ഏതാനും കോണ്‍ഗ്രസ് നേതാക്കളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് […]

District News

കോട്ടയം മെഡിക്കല്‍ കോളജിന് കീഴിലുള്ള സ്‌കൂള്‍ ഓഫ് നഴ്‌സിങിലെ റാഗിങ്: അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളജിന് കീഴിലുള്ള സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. സാമുവല്‍, ജീവ, രാഹുല്‍, റില്‍ഞ്ജിത്ത്, വിവേക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ കോമ്പസ് […]

Keralam

ബസിനുള്ളിൽ ഡാൻസ് ഫ്ലോർ, എയർഹോൺ; രൂപമാറ്റം വരുത്തിയ ടൂറിസ്റ്റ് ബസ്സുകൾക്ക് കൂട്ട നടപടി, 2.46 ലക്ഷം പിഴ ചുമത്തി

ടൂറിസ്റ്റ് ബസ്സുകൾക്കെതിരെ കൂട്ട നടപടി. 36 ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങൾ പിടികൂടി. എറണാകുളം എൻഫോഴ്സ്മെൻറ് ആർടിഒയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. സ്പീഡ് ഗവർണർ കട്ട് ചെയ്തു. എയർഹോൺ, ഡാൻസ് ഫ്ലോർ തുടങ്ങിയ നിയമലംഘനങ്ങളാണ് പിടികൂടിയത്. രൂപമാറ്റം വരുത്തിയ ബസ്സുകൾക്ക് 2. 46 ലക്ഷം രൂപ പിഴ ചുമത്തി. അതേസമയം […]

India

എ ഐ സാധ്യതകൾ അതിശയകരം, ദശലക്ഷക്കണക്കിന് ജീവിതങ്ങളെ പരിവർത്തനം ചെയ്യാൻ കഴിയും; പ്രധാനമന്ത്രി

എ ഐ സാധ്യതകൾ അതിശയകരം എന്ന് പ്രധാനമന്ത്രി. ഭരണം എന്നത് എല്ലാവരിലേക്കും എത്തിക്കുന്നത് കൂടിയാണ്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങി നിരവധി കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ പരിവർത്തനം ചെയ്യാൻ AI-ക്ക് കഴിയും. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള യാത്ര എളുപ്പത്തിലും വേഗത്തിലും മാറുന്ന ഒരു ലോകം സൃഷ്ടിക്കാൻ എ […]

Keralam

‘മൊബൈലിൽ ബ്ലോക്ക് ചെയ്‌തതിന് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു’, പ്രതി ആലുവയിൽ പിടിയിൽ

ആലുവയിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുപ്പത്തടം സ്വദേശി അലിയാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ചൂണ്ടി സ്വദേശി ടെസിയുടെ നേരെയാണ് ഇയാൾ പെട്രോൾ ഒഴിച്ചത്. തന്നെ മൊബൈലിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യവും വീട്ടിൽ വരരുതെന്ന് ആവശ്യപ്പെട്ടതുമാണ് ടെസിയെ ആക്രമിക്കാൻ കാരണമെന്നാണ് അലി പൊലീസിനോട് പറഞ്ഞത്. […]

World

ട്രംപിൻ്റെ വഴിയേ യു.കെയും ;ഇന്ത്യന്‍ റസ്റ്റൊറന്‍റുകളിലും സൂപ്പർമാർക്കറ്റുകളിലും തിരച്ചിലിന് രഹസ്യപ്പൊലീസ്

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ വഴിയേ യു.കെയിലെ ലേബർ സർക്കാരും നീങ്ങുന്നുവെന്ന് റിപ്പോർട്ട്. രാജ്യത്ത് അനധികൃതമായി കഴിയുന്ന ‘തൊഴിലാളികളെ’ കയ്യോടെ നാടുകടത്തുന്നതിനായി റെയ്‌ഡുകൾ ആരംഭിച്ചെന്നാണ് റിപ്പോർട്ട്. ഇന്ത്യക്കാർ നടത്തുന്ന റസ്‌റ്റൊറൻ്റുകളിലും സലൂണുകളിലും ചെറിയ സൂപ്പർമാർക്കറ്റുകളിലും കാർ വാഷ് സെൻ്ററുകളിലുമാണ് പൊലീസിൻ്റെ തിരച്ചിൽ. 609 അനധികൃത കുടിയേറ്റക്കാരെ […]

District News

കോട്ടയം കുറിച്ചിയില്‍ നിന്ന് ഏഴാം ക്ലാസുകാരനെ കാണാതായി

കോട്ടയം കുറിച്ചിയില്‍ നിന്ന് ഏഴാം ക്ലാസുകാരനെ കാണാനില്ലെന്ന് പരാതി. കുറിച്ചി സ്വദേശി അദ്വൈതിനെയാണ് രാവിലെ മുതല്‍ കാണാതായത്. വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.  കുട്ടി രാവിലെ വീട്ടില്‍ നിന്നും ട്യൂഷന്‍ ക്ലാസിലേക്ക് പോയതാണ്. കുട്ടി യൂണിഫോമിട്ട് ടോര്‍ച്ചുതെളിച്ച് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഏറെ വൈകിയിട്ടും […]