India

‘മഹാകുംഭമേളയ്ക്ക് ട്രെയിനിൽ കയറാനായില്ല’; ബിഹാറിൽ ട്രെയിൻ തകർത്ത് യാത്രക്കാർ

ബീഹാറിൽ മഹാകുംഭമേളയ്ക്ക് പോകാനായി ട്രെയിനിൽ കയറാൻ സാധിക്കാത്തതിൽ ട്രെയിൻ ജനാലകൾ തല്ലി തകർത്ത് യാത്രക്കാർ. മഹാകുംഭത്തിലേക്ക് യാത്ര ചെയ്യുന്ന ഭക്തർ നിറഞ്ഞിരുന്ന സ്വതന്ത്ര സേനാനി എക്‌സ്‌പ്രസിൽ കയറാൻ കഴിയാതെ വന്നതോടെയാണ് റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന യാത്രക്കാർ അക്രമാസക്തരായത്. ബീഹാറിലെ മധുബനി റെയിൽവേ സ്റ്റേഷനിലാണ് ഒരു കൂട്ടം യാത്രക്കാർ ട്രെയിനിന് […]

Keralam

മദ്യ നിര്‍മാണ കമ്പനിക്ക് അനുമതി നല്‍കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം;കെ സിബിസി മദ്യവിരുദ്ധ സമിതി

കൊച്ചി: പാലക്കാട് മദ്യ നിര്‍മാണ കമ്പനിക്ക് അനുമതി നല്‍കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭമെന്ന് കെ സിബിസി മദ്യവിരുദ്ധ സമിതി. യുവതലമുറയെ ലഹരിയില്‍ മുക്കിക്കൊല്ലുന്നതിനുള്ള ആസൂത്രിത നീക്കങ്ങള്‍ മദ്യലോബിയുമായി ചേര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് ഉപേക്ഷിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി മധ്യമേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പാലക്കാട് കഞ്ചിക്കോട് ബ്രൂവറിയും, ഡിസ്റ്റിലറിയും […]

Keralam

ലഹരി വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: ലഹരി വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്. പിസി വിഷ്ണുനാഥാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് വളരെ ഹൃദയസ്പര്‍ശിയായി അനുഭവങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് പ്രമേയ അവതാരകന്‍ അവതരിപ്പിച്ചെന്നും അദ്ദേഹത്തിന്റെ അവതരണത്തെ അഭിനന്ദിക്കുന്നുവെന്നും എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന്റെ രാഷ്ട്രീയ […]

India

ലോട്ടറികള്‍ക്ക് സേവന നികുതി ചുമത്താന്‍ കേന്ദ്രത്തിന് അധികാരമില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: ലോട്ടറി വില്‍പ്പനയ്ക്ക് കേന്ദ്രത്തിന് സേവന നികുതി ചുമത്താനാകില്ലെന്ന് സുപ്രീംകോടതി. ലോട്ടറികള്‍ക്ക് നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് എന്‍ കെ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. 1994 ലെ ധനകാര്യ നിയമത്തില്‍, […]

Keralam

സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍. വെയിലത്ത് ജോലിയെടുക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വിശ്രമം അനുവദിക്കണമെന്ന് ലേബര്‍ കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. […]

Keralam

പ്രിയങ്ക ഗാന്ധിയുടെ പരിപാടികൾ അറിയിച്ചില്ല; യുഡിഎഫ് മലപ്പുറം ജില്ലാ നേതൃത്വത്തിന് അതൃപ്തി

പ്രിയങ്കയുടെ പരിപാടികൾ അറിയിക്കാത്തതിൽ മലപ്പുറം ജില്ലാ UDF നേതൃത്വത്തിന് അതൃപ്തി. അതൃപ്തി പരസ്യമാക്കി നേതാക്കൾ. പ്രിയങ്ക ഗാന്ധി വരുന്ന വിവരം അറിഞ്ഞിരുന്നില്ല. ആരും അറിയിച്ചിരുന്നില്ലന്നും UDF മലപ്പുറം ജില്ലാ കൺവീനർ അഷറഫ് കൊക്കൂർ പറഞ്ഞു. പരിപാടി അറിഞ്ഞിരുന്നില്ലന്ന് ചെയർമാൻ പിടി അജയ്മോഹനും വ്യക്തമാക്കി. ഇരുവരും പ്രിയങ്ക ഗാന്ധിയുടെ പരിപാടികളിൽ […]

Keralam

‘ബസ് സ്‌റ്റോപ്പിൽ കിടന്നുറങ്ങിയ യുവാവിനെ സ്കൂ ഡ്രൈവർ കുത്തിയിറക്കി കൊല്ലാൻ ശ്രമം’; സംഭവം ആലുവയിൽ

ആലുവ പൂക്കാട്ടുപടിയിൽ ബസ് സ്‌റ്റോപ്പിൽ കിടന്നുറങ്ങിയ യുവാവിന്റെ ശരീരീരത്തിൽ സ്കൂ ഡ്രൈവർ കുത്തിയിറക്കി കൊല്ലാൻ ശ്രമം. യുവാവ് കളമശ്ശേരി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സ്കൂഡ്രൈവർ ശ്വാസകോശം തുളഞ്ഞ് മറു ഭാഗത്തത്തി. ഇന്നലെ വൈകിട്ട് ആലുവ പുക്കാട്ടുപടി ജംഗ്ഷന് സമീപത്തെ ബസ്റ്റോപ്പിൽ ഉറങ്ങി കിടക്കുന്നതിനിടെയാണ് സംഭവം. കാക്കനാട് സ്വദേശി […]

Business

കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് ഇടിഞ്ഞു; 88ലേക്ക് വീണ് രൂപ, അറിയാം കാരണങ്ങള്‍

മുംബൈ: തുടര്‍ച്ചയായ അഞ്ചാംദിവസവും ഓഹരി വിപണിയില്‍ നഷ്ടം. വ്യാപാരത്തിനിടെ സെന്‍സെക്‌സ് 1200 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം തുടരുന്നത്. ഇരു വിപണികളും ഇന്ന് 1.5 ശതമാനമാണ് ഇടിഞ്ഞത്. ഇടത്തരം, ചെറുകിട ഓഹരികളില്‍ ഉണ്ടായ ഇടിവാണ് വിപണിയില്‍ പ്രതിഫലിച്ചത്. അമേരിക്കയുടെ വ്യാപാര താരിഫ് ഭീഷണി, […]

General

ഇന്ന് അന്താരാഷ്ട്ര ശാസ്ത്ര വനിതാ ദിനം

ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (STEM) എന്നീ മേഖലകളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശ്രദ്ധേയമായ നേട്ടങ്ങളെയും സംഭാവനകളെയും അംഗീകരിക്കുന്നതിനായി ഫെബ്രുവരി 11 ന് അന്താരാഷ്ട്ര ശാസ്ത്ര വനിതാ ദിനമായി ആഘോഷിക്കുന്നു. ഇങ്ങനെയൊരു ദിവസത്തെപ്പറ്റി അധികമാർക്കും അറിയില്ലയെന്നതാണ് വാസ്തവം. ഇത്തവണ പത്താമത്തെ അന്താരാഷ്ട്ര ശാസ്ത്ര വനിതാ ദിനമാണ് ആഘോഷിക്കപ്പെടുന്നത്. 2015 ൽ […]

Keralam

പത്തനംതിട്ടയിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 16കാരനടക്കം രണ്ട് പേർ പിടിയിൽ

പത്തനംതിട്ട അടൂരിൽ അഞ്ചാം ക്ലാസുകാരിയെ ബലമായി പിടിച്ചു കൊണ്ടു പോയി പീഡിപ്പിച്ചു. പ്രായപൂർത്തിയാകാത്ത ആളടക്കം രണ്ടു പേർ അറസ്റ്റിൽ. കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ച് ആണ് പീഡിപ്പിച്ചത്. അയൽവാസിയായ 16 വയസുകാരനാണ് വായ പൊത്തിപ്പിടിച്ചു കൊണ്ടുപോയത്. കൂട്ടുപ്രതി എറണാകുളം സ്വദേശി സുധീഷ് ആണ് പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരികളെ പിടിച്ചു നിർത്തിയത്. […]